Home
Mobile

ക്യാമറ ഫീച്ചറുകളിൽ രാജാവ് ​ഗൂ​ഗിൾ പിക്സൽ 8; വിവിധ ചിത്രങ്ങളെടുക്കാൻ വിവിധ മോഡുകൾ, ശരിക്കും അതിശയിപ്പിക്കും

സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകളെക്കുറിച്ച് സംസാരിക്കുമ്പോൾ പലരും പറയുന്നത് ആപ്പിളിന്റെയും സാംസങ്ങിന്റെയും പേരുകളാണ്. നേരത്തെ മുതൽ ഐഫോണിന്റെ ക്യാമറകൾ ജനപ്രിയമാണെങ്കിലും ​ഗാലക്സി എസ് 23 അൾട്ര ഇറങ്ങിയതുമുതൽ സാംസങ്ങും കളം നിറഞ്ഞിരിക്കുകയാണ്. എന്നാൽ ക്യാമറ ഫീച്ചറിന്റെ കാര്യത്തിൽ‌ ഈ രണ്ട് കമ്പനികളെയും പിന്തള്ളാൻ‌ ശേഷിയുള്ള ഒരു ഫോൺ അടുത്തിടെ അവതരിച്ചിരുന്നു.

​ഗൂ​ഗിളിന്റെ പിക്സൽ 8 ആണ് ഈ ഫോൺ. വളരെയധികം ക്യാമറ ഫീച്ചറുകളാണ് ​ഗൂ​ഗിൾ പിക്സൽ ഉപഭോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. പ്രധാനമായും എഐയുടെ പിന്തുണയോടെയാണ് ഈ ക്യാമറ പ്രവർത്തിക്കുന്നത്. വളരെ മികച്ച ക്ലാരിറ്റിയോടെ തന്നെ ദൃശ്യങ്ങൾ പകർത്താൻ ഈ ഫീച്ചറുകൾ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. 50-മെഗാപിക്സൽ GN2 പ്രൈമറി സെൻസർ, 12-മെഗാപിക്സൽ IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഉൾപ്പെട്ടതാണ് ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ്.

ക്യാമറ ഫീച്ചറുകളിൽ രാജാവ് ​ഗൂ​ഗിൾ പിക്സൽ 8; ശരിക്കും അതിശയിപ്പിക്കും

ഇതിന്റെ കൂടുതൽ സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ആദ്യത്തെ സവിശേഷത ക്യാമറ ആപ്പിന്റെ ഡിസൈൻ തന്നെയാണ്. മറ്റുള്ള ഫോണുകളിൽ നിന്ന് വ്യത്യസ്തമാണ് പിക്സൽ 8ലെ ക്യാമറ ആപ്പ്. ഇതിൽ ക്യാമറ തുറക്കുമ്പോൾ തന്നെ നിരവധി ഓപ്ഷനുകൾ, ഫീച്ചറുകൾ എല്ലാം ഉപഭോക്താവിനെ സഹായിക്കാനെത്തും. വീഡിയോ മോഡിൽ ക്യാമറയിലെ വ്യൂഫൈന്ററിന്റെ തൊട്ടുസമീപം തന്നെ ഒരു ഹാൻഡി വീഡിയോ ടോഗിളും ഈ ഫോണിൽ നൽകിയിട്ടുണ്ട്. നിരവധി സാധ്യതകളുള്ള ഫീച്ചറുകൾ ഇവിടെ ലഭ്യമായിരിക്കും.

HDR+ ആണ് പിക്സൽ 8 ക്യാമറയിലെ സവിശേഷതകളിൽ മറ്റൊന്ന്. നിരവധി ബ്രാൻഡുകളിൽ HDR സവിശേഷത ലഭിക്കുന്നുണ്ടെങ്കിലും ഇതിൽ നിന്ന് അൽപം വ്യത്യസ്തമാണ് പിക്സൽ‌ 8ന്റെ HDR+. ഈ ഫോണിൽ ഡിഫോൾട്ട് ആയിത്തന്നെ HDR+ പ്രവർത്തനക്ഷമമാകുന്നു. ഇരുണ്ട പ്രദേശങ്ങൾ മികച്ച വെളിച്ചത്തോടെ പകർത്താൻ ഈ സവിശേഷത ഉപഭോക്താക്കളെ വലിയ രീതിയിൽ സഹായിക്കുന്നു. അണ്ടർ എക്സ്പോസ്ഡ്, ഓവർ എക്സ്പോസ്ഡ് ഷോട്ടുകൾ എടുത്ത് ഇവയെ സംയോജിപ്പിക്കാനും ഈ ഫീച്ചർ സഹായിക്കും.

ക്യാമറ ഫീച്ചറുകളിൽ രാജാവ് ​ഗൂ​ഗിൾ പിക്സൽ 8; ശരിക്കും അതിശയിപ്പിക്കും

MOST READ: വീരശൂര പരാക്രമിയായി ഐക്യൂ 12! ഇന്ത്യയിലെ ലോഞ്ച് ഡിസംബർ 12 ന്, അ‌റിയാൻ ഏറെയുണ്ട്

ചലിക്കുന്ന വസ്തുക്കളുടെ ചിത്രങ്ങൾ വളരെ വ്യക്തതയോടെ എടുക്കാൻ സഹായിക്കുന്ന ആക്ഷൻ പാൻ മോഡ് ഈ ക്യാമറയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങളിൽ ഉപഭോക്താക്കൾ ഫോക്കസ് ചെയ്യുന്ന വസ്തു വ്യക്തമായി പതിഞ്ഞിരിക്കും. ചെറുതായി എന്നാൽ പശ്ചാത്തലം ബ്ലറർ ആകുകയും ചെയ്യും. ഡിജിറ്റൽ ക്യാമറകൾക്ക് സമാനാമായ ചിത്രം ഈ ഫീച്ചറിന്റെ സഹായത്താൽ എടുക്കാൻ സാധിക്കുന്നതാണ്. ആക്ഷൻ പാൻ മോഡ് ഉപയോ​ഗിച്ച് ഫോട്ടോയെടുക്കുമ്പോൾ രണ്ട് ചിത്രങ്ങൾ ക്യാമറയിൽ പതിയുന്നതായിരിക്കും.

ഇതിൽ ഒന്ന് സാധാരണ ചിത്രവും മറ്റൊന്ന് ആക്ഷൻ പാൻ മോഡ് ഉപയോ​ഗിച്ച് എടുത്ത ചിത്രവും ആയിരിക്കും. ഈ രണ്ട് ചിത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് മനസിലാകും ഈ ഫീച്ചറിന്റെ ​പ്രത്യേക. പിക്സൽ 8ന്റെ ക്യാമറയിലെ മറ്റൊരു പ്രത്യേകതയാണ് രാത്രിയിലെ ആകാശത്തിന്റെ ചിത്രം എടുക്കാൻ സഹായിക്കുന്ന ആസ്ട്രോഫോട്ടോഗ്രാഫി മോഡ്. രാത്രി കാലങ്ങളിലെ മനോഹരമായ ആകാശത്തിന്റെ ചിത്രമെടുക്കാൻ ഈ ഫീച്ചർ ഉപഭോക്താക്കളെ സഹായിക്കുന്നതാണ്.

ഈ മോഡ് വഴി 16 സെക്കൻഡ് എക്‌സ്‌പോഷറുകളുടെ ഒരു സീരീസ് ആയിരിക്കും പിക്സൽ 8 പകർത്തുക. ഇവയെല്ലാം സംയോജിപ്പിച്ച് ഒറ്റ ചിത്രമായി ഇവ ഉപഭോക്താക്കൾക്ക് ലഭിക്കും. നക്ഷത്രങ്ങളും ​ഗ്രഹങ്ങളും ചന്ദ്രനുമെല്ലാം നല്ല തെളിച്ചത്തോടെ തന്നെ ഇതിൽ കാണാൻ സാധിക്കുന്നതായിരിക്കും. ഈ മോഡ് ഉപയോ​ഗിച്ച് ആകാശത്തിന്റെ ടൈംലാപ്സ് വീഡിയോയും നിങ്ങൾക്ക് പകർത്താൻ സാധിക്കുന്നതാണ്. ക്യാമറ സൂം ചെയ്യുമ്പോൾ ക്ലാരിറ്റി നഷ്ടപ്പെടില്ല എന്നതും ഈ ക്യാമറയുടെ സവിശേഷതയാണ്.

മാത്രമല്ല ആപ്പിളിന്റെ ലൈവ് ഫോട്ടോകൾ പോലെ മോഷൻ ചിത്രങ്ങൾ എടുക്കാനുള്ള ഓപ്ഷനും പിക്സലിന്റെ ഈ ക്യാമറയിൽ ഉണ്ട്. ഇവ ചെറിയ വീഡിയോ രൂപത്തിലും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഫ്രീക്വന്റ് ഫെയ്സസ് എന്ന ഒരു ഫീച്ചറും പിക്സലിന്റെ മാത്രം പ്രത്യേകതയാണ്. ഈ ഫീച്ചർ ഉപയോ​ഗിച്ച് ചിത്രം എടുക്കുമ്പോൾ പതിവായി ഫോട്ടോയെടുക്കുന്നവരുടെ മുഖം ക്യാമറ തിരിച്ചറിയുന്നു. ഇതുവഴി നിങ്ങളുടെ ഫേഷ്യൽ ഡാറ്റ ഈ ക്യാമറ തന്നെ സംരക്ഷിക്കുന്നു.

മികച്ച ക്യാൻഡിഡ് ചിത്രങ്ങൾ എടുക്കാനുള്ള ഫീച്ചറും പിക്സൽ വാ​ഗ്ദാനം ചെയ്യുന്നു. ടോപ് ഷോട്ട് എന്ന എഐ ഫീച്ചർ വഴിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ ഫീച്ചർ വഴി ഫോട്ടോയെടുക്കുമ്പോൾ 1.5 സെക്കൻഡിൽ ഏകദേശം 90 ഫ്രെയിമുകൾ ക്യാമറ ബഫർ ചെയ്യുന്നു. നിങ്ങൾ ഒരു മികച്ച ക്യാമറ സവിശേതയുള്ള ഫോൺ തിരയുകയാണെങ്കിൽ പിക്സൽ 8 തന്നെയായിയിരിക്കും നിങ്ങൾക്ക് ഏറ്റവും അനുയോജ്യം.

More from GizBot

Best Mobiles in India

English summary
The Google Pixel 8 offers a lot of camera features. This camera works mainly with the support of AI. These features will help you capture the scenes with great clarity. The camera department of the phone consists of a 50-megapixel GN2 primary sensor, a 12-megapixel IMX386 ultra-wide sensor, and a time-of-flight (ToF) sensor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X