ഗൂഗിൾ പിക്സൽ 4a സ്മാർട്ട്ഫോൺ ഇന്ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

|

ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ പിക്സൽ 4a ഇന്ന് വിപണിയിലെത്തും. ഓൺലൈൻ ഇവന്റിലൂടെയാണ് ഈ ഡിവൈസിന്റെ ലോഞ്ച് നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട്ഫോൺ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷിച്ചിരിക്കുന്ന ഡിവൈസുകളിലൊന്നാണ് ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന പിക്സൽ 4a. ഇന്ന് വൈകിട്ടാണ് ലോഞ്ചിനായുള്ള ഓൺലൈൻ ഇവന്റ് ആരംഭിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലീക്ക്
 

മാസങ്ങൾ നീണ്ട ലീക്ക് റിപ്പോർട്ടുകൾക്കും ഊഹങ്ങൾക്കും വിരാമമിട്ട് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പിക്സൽ 4a സ്മാർട്ട്ഫോണി്നറെ ലോഞ്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു ടീസറിലൂടെയാണ് കമ്പനി ലോഞ്ച് സ്ഥിരീകരിച്ചത്. ടാഗ്‌ലൈനിൽ ഫോണിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇനി പുറത്തിറങ്ങാനിരിക്കുന്ന ഡിവൈസ് പിക്സൽ 4a തന്നെ ആയതിനാൽ മറ്റൊരു ഡിവൈസിനെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം വരുന്നില്ല.

കൂടുതൽ വായിക്കുക: ഷവോമി എംഐ 10 പ്രോ പ്ലസ് പുറത്തിറങ്ങുക 12 ജിബി റാം വേരിയന്റുമായി; റിപ്പോർട്ട്

ഗൂഗിൾ ഐ / ഒ

കൊറോണ വൈറസ് കാരണം റദ്ദാക്കിയ ഗൂഗിൾ ഐ / ഒ ഡവലപ്പേഴ്സ് കോൺഫറൻസിൽ വച്ച് പിക്‌സൽ 3a സ്മാർട്ട്ഫോണിന്റെ പിൻഗാമിയായ പിക്സൽ 4a സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് ഗൂഗിൾ നേരത്തെ അറിയിച്ചിരുന്നത്. ഈ ഇവന്റ് മാറ്റി വച്ചതിന് പിന്നാലെ ഡിവൈസിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട സൂചനകൾ ജൂണിലും ജൂലൈയിലും പുറത്ത് വിട്ടിരുന്നു. ഈ ഡിവൈസ് ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോണായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലീക്ക് റിപ്പോർടട്ടുകളിൽ നിന്നും ലഭിക്കുന്ന സൂചനകളും ഇത് തന്നെയാണ്. ഈ ഡിവൈസിന് ഏകദേശം 349 ഡോളർ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പിക്സൽ 4a

ഗൂഗിൾ ഇപ്പോഴും പിക്സൽ 4a സ്മാർട്ട്ഫോണിന്റെ സവിശേഷതകളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാൽ ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ ഈ ഡിവൈസിന്റെ സവിശേഷതകളെല്ലാം ലീക്ക് ചെയ്തിട്ടുണ്ട്. ഗൂഗിൾ പിക്സൽ 4a സ്മാർട്ട്ഫോണിന്റെ സവിശേഷതകളെക്കുറിച്ചോ വിലയെ കുറിച്ചോ ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാൽ ഫോണിന് അമേരിക്കയിൽ 349 ഡോളർ വിലയുണ്ടാകുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ഈ ഡിവൈസിന് 30,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് സൂചനകൾ.

കൂടുതൽ വായിക്കുക: 20,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

സവിശേഷതകൾ
 

ഗൂഗിൾ പിക്സൽ 4a സ്മാർട്ട്ഫോണിന്റെ ലീക്ക് ചെയ്ത സവിശേഷതകൾ പ്രകാരം ഈ ഡിവൈസ് 5.81 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, 2340 x 1080 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റുമായിട്ടായിരിക്കും പുറത്തിറങ്ങുക. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ മിഡ് റേഞ്ച് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ചിപ്‌സെറ്റായിരിക്കും ഈ ഡിവൈസിന് കരുത്ത് നൽകുക. ഈ ചിപ്പ്സെറ്റാണ് ഡിവൈസിൽ ഉപയോഗിക്കുന്നത് എന്നതുകൊണ്ട് തന്നെ ഡിവൈസ് മിഡ്റേഞ്ച് സ്മാർട്ട്ഫോണായിരിക്കുമെന്ന് ഉറപ്പിക്കാവുന്നതാണ്.

3140 എംഎഎച്ച് ബാറ്ററി

യുഎസ്ബി ടൈപ്പ്-സി 18W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 3140 എംഎഎച്ച് ബാറ്ററിയായിരിക്കും പിക്‌സൽ 4 എ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. എന്നാൽ നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് വയർലെസ് ചാർജിംഗ് സപ്പോർട്ട് ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കില്ല. ക്യാമറയുടെ കാര്യത്തിൽ, പിക്സൽ 4 എയിൽ 12 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുത്തുമെന്നാണ് ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്. ഇതിനുപുറമെ, ഫെയ്‌സ് അൺലോക്കിന് പകരമായി പിക്‌സൽ 4 എ സ്മാർട്ട്ഫോണിൽ കപ്പാസിറ്റീവ് ഫിംഗർപ്രിന്റ് സ്‌കാനറായിരിക്കും നൽകുക.

കൂടുതൽ വായിക്കുക: 13,999 രൂപയ്ക്ക് റെഡ്മി നോട്ട് 9 പ്രോ സ്വന്തമാക്കാം, അടുത്ത വിൽപ്പന ഓഗസ്റ്റ് 6ന്

Most Read Articles
Best Mobiles in India

English summary
Google is all set to launch Pixel 4a smartphone today. The device is being touted as a mid-ranger at least that’s what the leaks and specifications have been hinting at so far.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X