സിഇഎസ് 2017ല്‍ ലോഞ്ച് ചെയ്ത സ്മാര്‍ട്ട്‌ഫോണുകള്‍: അതില്‍ 8ജിബിയും!

Written By:

പ്രതീക്ഷിച്ച പോലെ തന്നെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (CES) ല്‍ പല അതിമനോഹരമായ ലോഞ്ചും ഉണ്ടായിരുന്നു. വിവിധ ബ്രാന്‍ഡുകളിലെ പല സ്മാര്‍ട്ട്‌ഫോണുകളും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്തു കൊണ്ട് ഡ്യുവല്‍ ക്യാമറ ലെന്‍സുകള്‍ ഇത്രയേറെ ആകര്‍ഷിക്കുന്നു?

CES 2017ല്‍ സിഇഎസ് പരുറത്തിറക്കിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസ്യൂസ് സെന്‍ഫോണ്‍ എആര്‍

അസ്യൂസിന്റെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് ഗൂഗിള്‍ ഡേ ഡ്രീം ആന്‍ഡ് ടാംഗോ പിന്തുണയ്ക്കുന്ന സെന്‍ഫോണ്‍ എആര്‍. അതു പോലെ തന്നെ ഇതിലെ 8ജിബി റാമും. കൂടാതെ ഇതില്‍ 23എംബി റിയര്‍ ക്യാമറയും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 SoC പ്രോസസറുമാണ്. 5.7ഇഞ്ച് WQHD ഡിസ്‌പ്ലേയാണ് ഇതിലുളളത്.

ലെനോവോ പി2 5100എംഎഎച്ച് ബാറ്ററിയുമായി ജനുവരി 11ന് ഇന്ത്യയില്‍!

അസ്യൂസ് സെന്‍ഫോണ്‍ 3 സൂം

സെന്‍ഫോണ്‍ എആര്‍ കൂടാതെ തെയ്‌വാനീസ് കമ്പനി അസ്യൂസ് സെന്‍ഫോണ്‍ 3 സൂം സ്മാര്‍ട്ട്‌ഫോണും വിപണിയില്‍ ഇറക്കിയിട്ടുണ്ട്. 2.3X ഒപ്റ്റിക്കല്‍ സൂം ആണ് ഈ ഫോണിന്റെ ഒരു പ്രത്യേകത, കൂടാതെ 5000എംഎഎച്ച് ബാറ്ററിയും എടുത്തു പറയേണ്ട ഒരു സവിശേഷത തന്നെയാണ.

ഹുവായ് ഹോണര്‍ 6X

ഹുവായ് അമേരിക്കയില്‍ വളരെ ഏറെ സാനിധ്യം ഇല്ല. യുഎസ് വിപണിയില്‍ ഹോണര്‍ 5X, ഹോണര്‍ 8 എന്നീ ഫോണുകളാണ് കമ്പനി ഇറക്കിയത്. ഹോണര്‍ 6X ന്റെ വില 15,000 രൂപയാണ്. 12എംബി റിയര്‍ ക്യാമറയും 2എംബി മുന്‍ ക്യാമറയുമാണ്. ജനുവരി 24ന് ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നു കമ്പനി ഉറപ്പു നല്‍കി.

എല്‍ജി സ്റ്റോലോ 3, മറ്റു എല്‍ജി 'കെ' സീരീസ് ഫോണുകള്‍

എല്‍ജി നാല് മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്. ഒന്ന് എല്‍ജി സ്‌റ്റെലോ, പിന്നെ കെ സീരീസ് സ്മാര്‍ട്ട്‌ഫോണുകളായ എല്‍ജി കെ10, കെ8, കെ5, കെ3 എന്നിങ്ങനെ.

എല്‍ജി സ്‌റ്റെലോ 3യ്ക്ക് 5.7 ഇഞ്ച് ഡിസ്‌പ്ലേ, 3ജിബി റാം, ഒക്ടാകോര്‍ പ്രോസസര്‍ എന്നിവയാണ്. എല്‍ജി കെ സീരീസിലെ സ്മാര്‍ട്ട്‌ഫോണിന് 5 ഇഞ്ച് മുതല്‍ 5.5ഇഞ്ച് വരെ ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത്.

CES 2017ലെ താരമായി 5G

ഷവോമി മീ മിക്‌സ്

ഷവോമിയുടെ വെളള വേരിയന്റാണ് ഈയിടെ ഇറങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍. ഈ ഫോണിന് 6.4ഇഞ്ച് ഡിസ്‌പ്ലേ, 16എംബി ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 4ജിബി റാം, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് സവിശേഷതകള്‍.

വാട്ട്‌സാപ്പ് വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നു: ജാഗ്രത!

ZTE യുെട രണ്ട് ഫോണുകള്‍

ZTE 2017ല്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് അവതരിപ്പിച്ചത്, ZTE ബ്‌ളേഡ് വി8 പ്രോ, ZTE ഹോക്കി സ്മാര്‍ട്ട്‌ഫോണുകള്‍. വിയ പ്രോയില്‍ ഡ്യുവല്‍ ക്യാമറകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 625 SOC , 3ജിബി റാം എന്നിവയും ഉണ്ട്.

ഒഐഎസ് (OIS) ക്യാമറ സവിശേഷതയുമായി മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ബ്ലാക്ക്‌ബെറി മെര്‍ക്കുറി

ബ്ലാക്ക്‌ബെറി വീണ്ടും എത്തിയിരിക്കുന്നത് അവരുടെ ബ്ലാക്ക്‌ബെറി മെര്‍ക്കുറി ഫോണുമായാണ്. എന്നാല്‍ ഈ ഫോണിന്റെ സവശേഷതകള്‍ ഒന്നും തന്ന കമ്പനി പുറത്തു വിട്ടിട്ടില്ല.

ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
We saw the launch of world’s first 8GB RAM phone.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot