Home
Mobile

നവംബറിൽ വിപണിയിലെത്താൻ പോകുന്ന കിടിലൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

സ്മാർട്ട്ഫോൺ വിപണി പാൻഡെമിക്കിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ്. ചിപ്പ് ക്ഷാമം പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിലും എല്ലാ ബ്രാന്റുകളും പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുകയോ വിൽപ്പനയ്ക്ക് എത്തിക്കുകയോ ചെയ്യുന്നുണ്ട്. ഈ നവംബർ മാസത്തിലും ധാരാളം സ്മാർട്ട്ഫോൺ ലോഞ്ചുകൾ പ്രതീക്ഷിക്കുന്നു. എല്ലാ ജനപ്രീയ ബ്രാന്റുകളും നവംബറിലേക്കായി എന്തെങ്കിലും കരുതിയിട്ടുണ്ടാകുമെന്നാണ് സൂചനകൾ. ഈ മാസം അവതരിപ്പിക്കാൻ പോകുന്ന ചില സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്.

നവംബറിൽ പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ

നവംബറിൽ പ്രതീക്ഷിച്ചിരുന്ന സ്മാർട്ട്ഫോൺ ലോഞ്ചുകളിൽ ഏറ്റവും പ്രധാനം ജിയോഫോൺ നെക്സ്റ്റ് തന്നൊയായിരുന്നു. ഈ ഫോൺ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഇനി ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഫോണുകളിൽ വൺപ്ലസ്, റെഡ്മി, ഐക്യുഒഒ, പോക്കോ എന്നിവയുടെ ഫോണുകളാണ് ഉള്ളത്. ഇതിൽ പലതിന്റെയും ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക. എങ്കിലും റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ അനുസരിച്ച് ഈ ഫോണുകൾ നവംബറിൽ തന്നെ ലോഞ്ച് ചെയ്യും.

വൺപ്ലസ് 9ആർടി

വൺപ്ലസ് 9ആർടി

വൺപ്ലസ് തങ്ങളുടെ ഏറ്റവും പുതിയ 9 സീരിസിലേക്ക് പുതിയ വൺപ്ലസ് 9ആർടി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 120 Hz റിഫ്രഷ് റേറ്റുള്ള 6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലെയാണ് ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. വൺപ്ലസ് 9ആർടി മൂന്ന് വേരിയന്റുകളിൽ വരുമെന്നാണ് സൂചനകൾ. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയായിരിക്കും ഈ വേരിയന്റുകൾ. 50എംപി, 16എംപി, 2എംപി എന്നീ മൂന്ന് പിൻക്യാമറകളും 16 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ടായിരിക്കും. 4,500എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

റെഡ്മി നോട്ട് 11 സീരിസ്

റെഡ്മി നോട്ട് 11 സീരിസ്

ചൈനയിൽ ഇതിനകം ലോഞ്ച് ചെയ്ത സ്മാർട്ട്‌ഫോൺ സീരീസാണ് ഷവോമി റെഡ്മി നോട്ട് 11 സീരിസ്. ഈ സീരിസിൽ നോട്ട് 11, നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ എന്നീ ഡിവൈസുകൾ ഉണ്ടായിരിക്കും. ഈ ഫോണുകൾ നവംബറിൽ ആഗോള വിപിണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസ്റ്റ് ചാർജിങ്, അമോലെഡ് ഡിസ്പ്ലേ എന്നിവയാണ് ഡിവൈസുകളുടെ പ്രധാന സവിശേഷതകൾ. റെഡ്മി നോട്ട് 11 ന് 6.67 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. ഈ സ്മാർട്ട്ഫോണുകളെല്ലാം മീഡിയടെക് ഡൈമെൻസിറ്റി ചിപ്സെറ്റുകളിലാണ് പ്രവർത്തിക്കുന്നത്. റെഡ്മി നോട്ട് 11 പ്രോ+ൽ 108 എംപിയുടെ ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസുകളുടെ മറ്റൊരു സവിശേഷത.

ഐക്യുഒഒ 8 പ്രോ

ഐക്യുഒഒ 8 പ്രോ

ഐക്യുഒഒ 8 പ്രോ ഓഗസ്റ്റിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ലോഞ്ച് നടന്നിട്ടില്ല. ഈ ഡിവൈസ് നവംബറിൽ വിപണിയിലെത്തിയേക്കും. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുണ്ടാവുക. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 സീരീസ് ചിപ്‌സെറ്റും ഫോണിൽ നൽകും. ഐക്യുഒഒ 8 പ്രോ കുറഞ്ഞത് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്പേസും നൽകും. 50എംപി പ്രൈമറി ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. 16 എംപി സെൽഫി ലെൻസും ഈ ഡിവൈസിൽ ഉണ്ടായിരിക്കും. ഐക്യുഒഒ 8 പ്രോ 4,500 എംഎഎച്ച് ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടമായിട്ടായിരിക്കും വരുന്നത്.

പോക്കോ എം4 പ്രോ

പോക്കോ എം4 പ്രോ

പോക്കോ ഈ മാസം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നൊരു സ്മാർട്ട്ഫോണാണ് പോക്കോ എം4 പ്രോ. 6.6 ഇഞ്ച് ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റുമായിട്ടായിരിക്കും ഈ ഡിവൈസ് വരുന്നത്. 50എംപി പ്രൈമറി ക്യാമറയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പും 16എംപി ഫ്രണ്ട് ഷൂട്ടറും ഈ ഫോണിൽ ഉണ്ടായിരിക്കും. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉണ്ടായിരിക്കുമെന്നും മീഡിയടെക്കിന്റെ ഡൈമൻസിറ്റി എസ്ഒസിയായിരികകും പോക്കോ എം4 പ്രോയ്ക്ക് കരുത്ത് നൽകുന്നതെന്നും സൂചനകൾ ഉണ്ട്. 5,000mAh ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയേക്കും.

Best Mobiles in India

English summary
Some best smartphones will hit the market in November. OnePlus, Redmi, iQOO and Poco phones are expected to launch this month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X