8,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ധാരാളം ആവശ്യക്കാരുള്ള വിഭാഗമാണ് ബജറ്റ് സ്മാർട്ട്ഫോണുകൾ. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകാൻ സ്മാർട്ട്ഫോൺ കമ്പനികൾ ശ്രദ്ധിക്കുന്നതും അതുകൊണ്ട് തന്നെയാണ്. 8000 രൂപയിൽ താഴെ വിലയുള്ള ധാരാളം ഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് സ്വന്തമാക്കാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ റെഡ്മി, റിയൽമി, സാംസങ്, പോക്കോ തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഡിവൈസുകളും ഉൾപ്പെടുന്നു.

8000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന ഫോണുകൾ സാധാരണ ഉപയോഗത്തിനെല്ലാം യോജിച്ചതാണ്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾക്കും മറ്റുമായി ഇവ വാങ്ങി നൽകാം. മാന്യമായ ക്യാമറ സെറ്റപ്പ്, പോസസർ, ഡിസ്പ്ലെ, ബാറ്ററി എന്നിവയെല്ലാം ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ട്.

റെഡ്മി 9എ
വില: 7,299 രൂപ
പ്രധാന സവിശേഷതകൾ
• ഒക്ട കോർ (2 GHz, ക്വാഡ് കോർ + 1.5 GHz, ക്വാഡ് കോർ) മീഡിയടെക് ഹീലിയോ ജി25
• 2 ജിബി റാം
• 6.53 ഇഞ്ച് (16.59 സെ.മീ) 269 പിപിഐ ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 13 എംപി പ്രൈമറി ക്യാമറ
• 5 എംപി മുൻ ക്യാമറ
• 5000 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്

പോക്കോ സി3
വില: 7,499 രൂപ
സവിശേഷതകൾ
• ഒക്ടാ കോർ, 2.3 GHz മീഡിയടെക് ഹീലിയോ G35
• 3 ജിബി റാം
• 6.53 ഇഞ്ച് (16.59 സെ.മീ) 269 പിപിഐ ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 13 എംപി + 2 എംപി + 2 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്
• 5 എംപി മുൻ ക്യാമറ
• 5000 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്

ഇൻഫിനിക്സ് സ്മാർട്ട് 5
വില: 7,499 രൂപ
സവിശേഷതകൾ
• ഒക്ടാ കോർ, 2 GHz മീഡിയടെക് ഹീലിയോ ജി25
• 2 ജിബി റാം
• 6.82 ഇഞ്ച് (17.32 സെ.മീ) 263 പിപിഐ ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 13 എംപി പ്രൈമറി ക്യാമറ
• 8 എംപി മുൻ ക്യാമറ
• 6000 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്

റിയൽമി സി20
വില: 7,499 രൂപ
സവിശേഷതകൾ
• ഒക്ടാ കോർ, 2.3 GHz മീഡിയടെക് ഹീലിയോ G35
• 2 ജിബി റാം
• 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, 60 Hz റിഫ്രഷ് റേറ്റ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 8 എംപി പ്രൈമറി ക്യാമറ
• 5 എംപി ഫ്രണ്ട് ക്യാമറ
• 5000 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്

ടെക്നോ സ്പാർക്ക് 7
വില: 7,990 രൂപ
സവിശേഷതകൾ
• ഒക്ട കോർ (1.8 GHz, ക്വാഡ് കോർ + 1.5 GHz, ക്വാഡ് കോർ) മീഡിയടെക് ഹീലിയോ A25
• 2 ജിബി റാം
• 6.52 ഇഞ്ച് (16.56 സെ.മീ) 269 പിപിഐ ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 16 എംപി പ്രൈമറി ക്യാമറ
• 8 എംപി മുൻ ക്യാമറ
• 6000 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്

റിയൽമി സി11 2021
വില: 7,499 രൂപ
സവിശേഷതകൾ
• ഒക്ടാ കോർ (1.6 GHz, ക്വാഡ് കോർ + 1.2 GHz, ക്വാഡ് കോർ) യൂണിസോക്ക് എസ്സി9863A
• 2 ജിബി റാം
• 6.5 ഇഞ്ച് (16.51 സെ.മീ) 270 പിപിഐ, 60 Hz റിഫ്രഷ് റേറ്റ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 8 എംപി പ്രൈമറി ക്യാമറ
• 5 എംപി മുൻ ക്യാമറ
• 5000 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്

ടെക്നോ സ്പാർക്ക് 6 എയർ
വില: 7,790 രൂപ
സവിശേഷതകൾ
• ക്വാഡ് കോർ, 1.8 GHz മീഡിയടെക് ഹീലിയോ A22 പ്രോസസർ
• 2 ജിബി റാം
• 7.0 ഇഞ്ച് (17.78 സെ.മീ) 256 പിപിഐ ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 13 എംപി + 2 എംപി ഡ്യുവൽ പ്രൈമറി ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 6000 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്

ജിയോണി മാക്സ് പ്രോ
വില: 7,299 രൂപ
സവിശേഷതകൾ
• ഒക്ടാ കോർ, 1.6 GHz യൂണിസേക്ക് എസ്സി9863A പ്രോസസർ
• 3 ജിബി റാം
• 6.52 ഇഞ്ച് (16.56 സെ.മീ) 264 പിപിഐ ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 13 എംപി + 2 എംപി ഡ്യുവൽ പ്രൈമറി ക്യാമറകൾ
• 8 എംപി മുൻ ക്യാമറ
• 6000 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്

സാംസങ് ഗാലക്സി എ10
വില: 7,990 രൂപ
സവിശേഷതകൾ
• ഒക്ട കോർ (1.6 GHz, ഡ്യുവൽ കോർ + 1.35 GHz, ഹെക്‌സാ കോർ) സാംസങ് എക്സിനോസ് 7 ഒക്ടാ 7884 പ്രോസസർ
• 2 ജിബി റാം
• 6.2 ഇഞ്ച് (15.75 സെ.മീ) 271 പിപിഐ ടിഎഫ്ടി ഡിസ്പ്ലെ
• 13 എംപി പ്രൈമറി ക്യാമറ
• 5 എംപി മുൻ ക്യാമറ
• 3400 mAh ബാറ്ററി

ജിയോഫോൺ നെക്സ്റ്റ്
വില: 5,730 രൂപ
സവിശേഷതകൾ
• ക്വാഡ് കോർ, 1.3 GHz സ്നാപ്ഡ്രാഗൺ 215 പ്രോസസർ
• 2 ജിബി റാം
• 5.45 ഇഞ്ച് (13.84 സെ.മീ) 295 പിപിഐ, 60 Hz റിഫ്രഷ് റേറ്റ് ഐപിഎസ് എൽസിഡി ഡിസ്പ്ലെ
• 13 എംപി പ്രൈമറി ക്യാമറ
• 8 എംപി മുൻ ക്യാമറ
• 3500 mAh ബാറ്ററി
• മൈക്രോ-യുഎസ്ബി പോർട്ട്


Click it and Unblock the Notifications








