പുതിയ റെഡ്മി കെ50 പ്രോ, റെഡ്മി കെ50 സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ

|

റെഡ്മി രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസം പുറത്തിറക്കി. റെഡ്മി കെ50 പ്രോ, റെഡ്മി കെ50 എന്നീ ഡിവൈസുകളാണ് കമ്പനി ചൈനയിൽ ലോഞ്ച് ചെയ്തത്. റെഡ്മി ബ്രാൻഡിന്റെ മുൻനിര മോഡലുകളാണ് ഇവ. ലിക്വിഡ് കൂളിങ് സാങ്കേതികവിദ്യ, ടോപ്പ്-എൻഡ് മീഡിയടെക് പ്രോസസറുകൾ, 120Hz റിഫ്രഷ് റേറ്റും ഡോൾബി വിഷൻ സപ്പോർട്ടും 2കെ റെസല്യൂഷൻ ഡിസ്‌പ്ലേകളുമെല്ലാം ഈ ഡിവൈസുകളിൽ റെഡ്മി നൽകിയിട്ടുണ്ട്. 5ജി സപ്പോർട്ടുള്ള ഈ ഡിവൈസുകളുടെ പ്രീബുക്കിങ് ഇതിനകം ചൈനയിൽ ആരംഭിച്ച് കഴിഞ്ഞു. വൈകാതെ ഡിവൈസുകൾ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

റെഡ്മി കെ50 പ്രോ, റെഡ്മി കെ50: വില

റെഡ്മി കെ50 പ്രോ, റെഡ്മി കെ50: വില

റെഡ്മി കെ50 പ്രോ സ്മാർട്ട്ഫോൺ നാല് വേരിയന്റുകളിലാണ് വരുന്നത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 2,999 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 35,900 രൂപയോളം ആണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 3,299 വിലയുണ്ട്. ഇത് ഏകദേശം 39,500 രൂപയോളം വരും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 3599 (ഏകദേശം 43100 രൂപ) വിലയുണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 3,999 (ഏകദേശം 47,900 രൂപ) വിലയുണ്ട്.

കളർ വേരിയന്റുകൾ

റെഡ്മി കെ50 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് സിഎൻവൈ 2,399 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 28,700 രൂപയോളമാണ്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 2,599 ആണ് വില. ഇത് ഏകദേശം 31,100 രൂപയോളം വരും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് സിഎൻവൈ 799 ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ 33500 രൂപയോളം വരും. ഡിം ലൈറ്റ്, ഫാന്റസി, ഇങ്ക് ഫെതർ, സിൽവർ ട്രെയ്സ് എന്നീ കളർ വേരിയന്റുകളിൽ ഫോണുകൾ ലഭ്യമാകും.

വിപണി പിടിക്കാൻ സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിവിപണി പിടിക്കാൻ സാംസങ് ഗാലക്സി എ53 5ജി, ഗാലക്സി എ33 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങി

റെഡ്മി കെ50 പ്രോ: സവിശേഷതകൾ

റെഡ്മി കെ50 പ്രോ: സവിശേഷതകൾ

റെഡ്മി കെ50 പ്രോ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് സാംസങ് നിർമ്മിത ഒലെഡ് 2കെ (1440x3200 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. ഡോൾബി വിഷൻ, എച്ച്ഡിആർ10+ സപ്പോർട്ട്, 120Hz റേറ്റിങ് എന്നിവയെല്ലാം ഈ ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. 1,200 നീറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്പ്ലെയാണ് ഇത്. ഡിസിഐ-പി3 കളർ ഗാമറ്റ് കവറേജും ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഇതിന്റെ സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് നൽകിയിട്ടുണ്ട്. 4nm മീഡിയടെക് ഡൈമൻസിറ്റി 9000 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഡിവൈസിൽ 12 ജിബി വരെ LPDDR5 റാമുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ 13ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

പിൻ ക്യാമറകൾ

മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റെഡ്മി കെ50 പ്രോ വരുന്നത്. 100 മെഗാപിക്സൽ 1/1.52-ഇഞ്ച് സാംസങ് S5KHM2 പ്രൈമറി സെൻസറാണ് ഡിവൈസിൽ ഉള്ളത്. 2.1 മൈക്രോൺ പിക്സൽസും ഒഐഎസ് സപ്പോർട്ടുമുള്ള സെൻസറാണ് ഇത്. ഇതനൊപ്പം അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8-മെഗാപിക്സൽ സെക്കൻഡറി സെൻസറും (119-ഡിഗ്രി ഫീൽഡ്) ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ട്. മാക്രോ ലെൻസുള്ള 2-മെഗാപിക്സൽ സെൻസറാണ് ഈ പിൻ ക്യാമറ സെറ്റപ്പ് പൂർത്തിയാക്കുന്നത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20-മെഗാപിക്സൽ സോണി IMX596 സെൻസറാണുള്ളത്.

സ്റ്റോറേജ്

512 ജിബി വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജുള്ള റെഡ്മി കെ50 പ്രോ സ്മാർട്ട്ഫോണിൽ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടില്ല. 5ജി, വൈഫൈ 6, ബ്ലൂടൂത്ത് v5.3, എൻഎഫ്സി, ജിപിഎസ്, ബൈഡു, ഗ്ലോനാസ്, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആംബിയന്റ് കളർ ടെമ്പറേച്ചർ സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, അൾട്രാസോണിക് ഡിസ്റ്റൻസ് സെൻസർ എന്നിവയാണ് ബോർഡ് സെൻസറുകൾ.

10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി10,999 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി റെഡ്മി 10 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

5,000mAh ബാറ്ററി

19 മിനിറ്റിനുള്ളിൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്ന 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിന്റെ സവിശേഷത. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും ഡിവൈസിൽ ഉണ്ട്. സ്മാർട്ട്‌ഫോണിന് ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും ഉണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ റെഡ്മി കെ50 പ്രോയിൽ 53 റേറ്റിങ് ഉണ്ട്.

റെഡ്മി കെ50: സവിശേഷതകൾ

റെഡ്മി കെ50: സവിശേഷതകൾ

റെഡ്മി കെ50 പ്രോയുടെ അതേ ഡിസ്പ്ലെയുമായിട്ടാണ് റെഡ്മി കെ50 വരുന്നത്. 5nm മീഡിയടെക് ഡൈമൻസിറ്റി 8100 എസ്ഒസിയുടെ കരുത്തിലാണ് ഈ ഡിവൈസ് വരുന്നത്. 48 മെഗാപിക്സൽ 1/2 ഇഞ്ച് സോണി ഐഎംഎക്സ് 582 പ്രൈമറി സെൻസറും 1.6 മൈക്രോൺ പിക്സൽ സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും (119 ഡിഗ്രി ഫീൽഡ്) മാക്രോ ലെൻസുള്ള 2-മെഗാപിക്സൽ സെൻസറും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് റെഡ്മി കെ50യിൽ ഉള്ളത്. മുൻവശത്ത് 20-മെഗാപിക്സൽ സോണി IMX596 സെൻസറാണുള്ളത്.

കണക്റ്റിവിറ്റി

256 ജിബി വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജുമായിട്ടാണ് റെഡ്മി കെ50 വരുന്നത്. ഉണ്ട്, മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാൻ കഴിയില്ല. സെൻസറുകളും കണക്റ്റിവിറ്റി ഓപ്ഷനുകളും റെഡ്മി കെ 50 പ്രോയ്ക്ക് സമാനമാണ്. 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്ന 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,500mAh ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളും സ്മാർട്ട്‌ഫോണിലുണ്ട്.

സ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾസ്മാർട്ട്ഫോൺ വെള്ളത്തിൽ വീണാലും കുഴപ്പമില്ല, മികച്ച വാട്ടർപ്രൂഫ് ഫോണുകൾ

Best Mobiles in India

English summary
Redmi K50 Pro and Redmi K50 smartphones were launched yesterday. Let's take a look at the features and specifications of these phones introduced in the Chinese market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X