സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളും

|

കഴിഞ്ഞ ദിവസം നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ സാംസങ് തങ്ങളുടെ മടക്കാവുന്ന രണ്ട് ഫോണുകളാണ് അവതരിപ്പിച്ചത്. സാംസങ് ഗാലക്സി Z ഫോൾഡ് 4 ആണ് ആദ്യത്തെ ഡിവൈസ് രണ്ടാമത്തേത് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 ആണ്. രണ്ട് രീതികളിൽ മടക്കാവുന്ന ഡിവൈസുകളാണ് ഇവ. ഫ്ലിപ്പ് പേര് സൂചിപ്പിക്കുന്നത് പോലെ മുകൾ ഭാഗം താഴേക്ക് ഫ്ലിപ്പ് ചെയ്യാവുന്ന തരത്തിലുള്ളതാണ്. ഒരു ക്ലാംഷെൽ ഫോൾഡബിൾ ഫോണാണ് ഇത്. ഈ ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4: വില

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4: വില

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4ന്റെ ബേസ് വേരിയന്റിന് 999 ഡോളറാണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 80,000 രൂപയോളം വരും. വരും ദിവസങ്ങളിൽ ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില പുറത്ത് വിടും. തിരഞ്ഞെടുത്ത വിപണികളിൽ സാംസങ് സ്മാർട്ട്‌ഫോൺ ഇതിനകം പ്രീ-ഓർഡറുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 26 മുതൽ ഈ ഡിവൈസ് അമേരിക്ക അടക്കമുള്ള വിപണികളിൽ വിൽപ്പനയ്ക്ക് എത്തും.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4: സവിശേഷതകൾ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4: സവിശേഷതകൾ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ മടക്കിയ അവസ്ഥയിൽ 17.1 എംഎം കനവും, മടക്കാത്ത അവസ്ഥയിൽ 6.9 എംഎം കനവുമായിട്ടാണ് വരുന്നത്. ആർമർ അലൂമിനിയം ഫ്രെയിമിന് പുറമെ ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രോട്ടക്ഷനുള്ള ഗ്ലാസ് പാനലുകളും പിൻഭാഗത്തുണ്ട്. ബെസലുകൾ മുൻ മോഡലിനെ അപേക്ഷിച്ച് ചെറുതാക്കിയിട്ടുണ്ട്. സ്‌ക്രീൻ 6.7 ഇഞ്ച് വലിപ്പമുള്ള ഡൈനാമിക് അമോലെഡ് പാനലാണ്, ഇതിന് FHD+ റെസല്യൂഷനും 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുണ്ട്. 10 എംപി സെൽഫി ക്യാമറ സെൻസറിനായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട് നൽകിയിട്ടുണ്ട്.

ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തിഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി

കവർ ഡിസ്പ്ലേ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4ന്റെ കവർ ഡിസ്പ്ലേയുടെ കാര്യം നോക്കിയാൽ, 1.9 ഇഞ്ച് വലിപ്പവും 260 x 512 പിക്സൽ റെസലൂഷനുമുള്ള ഡിസ്പ്ലെയാണ് ഇത്. കസ്റ്റമൈസ്ഡ് പാനലുകൾ, തീമുകൾ എന്നിവയടക്കമുള്ളവ വച്ച് നിരവധി തരത്തിൽ കസ്റ്റമൈസ് ചെയ്യാവുന്ന ഓപ്ഷനുകളുമായിട്ടാണ് ഈ പാനൽ വരുന്നത്. ഇമോജികളും സ്‌പീച്ച് ടു ടെക്‌സ്‌റ്റും ഉപയോഗിച്ച് കവർ സ്‌ക്രീൻ വഴി തന്നെ മെസേജുകൾക്ക് റിപ്ലെ കൊടുക്കാൻ സാധിക്കും. നിരവധി വിജറ്റുകളും ക്വിക്ക് സെറ്റിങ്സ് കൺട്രോളുകളും ഈ ഡിവൈസിലുണ്ട്.

സ്നാപ്ഡ്രാഗൺ 8+ ജെൻ 1

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4ൽ 8ജിബി റാമും 512 വരെ സ്റ്റോറേജ് സ്പേസുമാണ് ഉള്ളത്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പ്രോസസറിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. 5ജി, 4ജി, വൈഫൈ, ബ്ലൂടൂത്ത് 5.1 എന്നിവയും മറ്റ് സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ സാംസങ് നൽകിയിട്ടുണ്ട്. മൾട്ടി-വിൻഡോ ഉപയോഗത്തിനുള്ള ഫ്ലെക്‌സ് മോഡ്, സ്‌മാർട്ട്‌തിങ്ക്സ് ഹോം ഡിവൈസുകൾക്കുള്ള സപ്പോർട്ട്, ക്വിക്ക് സെറ്റിങ്സിൽ സാംസങ് പേ കാർഡുകൾ എന്നിവയടക്കമുള്ളവ ഈ ഡിവൈസിലുണ്ട്.

ക്യാമറ

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4ൽ രണ്ട് പിൻ ക്യാമറകളാണ് ഉള്ളത്. ഈ രണ്ട് ക്യാമറകളും 12 എംപി സെൻസറുകളാണ്. ഇതിൽ പ്രൈമറി ക്യാമറയിൽ എഫ്/1.8 അപ്പേർച്ചറാണ് ഉള്ളത്. ഇതിനൊപ്പം എഫ്/2.4 അപ്പേർച്ചറുള്ള സെക്കൻഡറി അൾട്രാ-വൈഡ് ലെൻസും നൽകിയിട്ടുണ്ട്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് വൺയുഐ 4.1ൽ പ്രവർത്തിക്കുന്നു. 3700mAh ബാറ്ററിയും 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്.

10,000 രൂപയിൽ താഴെ വിലയും അടിപൊളി ഫീച്ചറുകളും; അറിയാം ഈ Vivo സ്മാർട്ട്ഫോണുകളെക്കുറിച്ച്10,000 രൂപയിൽ താഴെ വിലയും അടിപൊളി ഫീച്ചറുകളും; അറിയാം ഈ Vivo സ്മാർട്ട്ഫോണുകളെക്കുറിച്ച്

സാംസങ് ഗാലക്സി Z ഫോൾഡ്4: വില

സാംസങ് ഗാലക്സി Z ഫോൾഡ്4: വില

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 സ്മാർട്ട്ഫോണിനൊപ്പം പുറത്തിറങ്ങിയ സാംസങ് ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണിന്റെ വില കൂടി നോക്കാം. ഈ ഡിവൈസിന്റെ 12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജിന് ഏകദേശം 1,800 ഡോളറാണ് വില വരുന്നത്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 1,42,000 രൂപ വരും. തിരഞ്ഞെടുത്ത വിപണികളിൽ സാംസങ് ഗാലക്സി Z ഫോൾഡ്4 സ്മാർട്ട്ഫോൺ ഓഗസ്റ്റ് 25 മുതൽ വിൽപ്പനയ്ക്ക് എത്തും.

Best Mobiles in India

English summary
Samsung Galaxy Z Flip4 smartphone was launched last day. This device is launched with attractive features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X