Home
Mobile

പുതിയ ഫോൺ വാങ്ങുന്നോ?, 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ നോക്കാം

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ധാരാളം ഓപ്ഷനുകൾ ഇന്ന് ലഭ്യമാണ്. എല്ലാ വില വിഭാഗങ്ങളിലും സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ മുൻനിര ബ്രാന്റുകൾ മത്സരിക്കുന്ന കാലമാണ് ഇത്. ഗെയിമിങിനും സ്ട്രീമിങിനും മൾട്ടി ടാസ്കിങിനും പോന്ന പ്രോസസറും ഡിസ്പ്ലെയുമുള്ളതും ആകർഷകമായ ക്യാമറ സെറ്റപ്പ് ഉള്ളതുമായ ധാരാളം സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള 40,000 രൂപയിൽ താഴെ വില വരുന്ന മികച്ച ഡിവൈസുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

40,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഇന്ത്യയിലെ 40,000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഐഫോൺ മോഡലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിപണിയിലെത്തി കുറച്ച് കാലമായെങ്കിലും ഇപ്പോഴും ജനപ്രീതി നിലനിർത്തുന്ന ഐഫോൺ എക്സ്ആർ ആണ് പട്ടികയിൽ ഉള്ളത്. ഇത് കൂടാതെ സാംസങ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണും പട്ടികയിൽ ഉണ്ട്. വൺപ്ലസ് 9ആർ, ഷവോമി 11എക്സ് പ്രോ, റിയൽമി ജിടി എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് സ്മാർട്ട്ഫോണുകൾ. ഈ ഡിവൈസുകളുടെ സവിശേഷതകൾ കൂടി വിശദമായി നോക്കാം.

ഐഫോൺ എക്സ്ആർ

ഐഫോൺ എക്സ്ആർ

കുറച്ച് പഴയ മോഡൽ ആണെങ്കിലും ഐഫോൺ എക്സ്റിന് ജനപ്രീതി ഏറെയാണ്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന ഐഫോൺ എന്നത് തന്നെയാണ് ഈ ജനപ്രീതിക്ക് കാരണം. ഐഫോൺ 13 അവതരിപ്പിച്ചതിന് പിന്നാലെ ഐഫോൺ എക്‌സ്ആറിന് വിലക്കുറച്ചിരുന്നു. ഐഫോൺ എക്സ്ആർ 64 ജിബി സ്റ്റോറേജ് മോഡലിന് 32,999 രൂപയാണ് വില. 128 ജിബി സ്റ്റോറേജ് മോഡലിന് 37,999 രൂപ വിലയുണ്ട്. ഈ ഐഫോണിൽ 6.1 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ, 12 മെഗാപിക്‌സൽ പിൻ ക്യാമറ, 7 മെഗാപിക്‌സൽ മുൻ ക്യാമറ, എ12 ബയോണിക് ചിപ്‌സെറ്റ് എന്നീ സവിശേഷതകളാണ് നൽകിയിട്ടുള്ളത്.

സാംസങ് ഗാലക്സി എസ്20 എഫ്ഇ

സാംസങ് ഗാലക്സി എസ്20 എഫ്ഇ

സാംസങ് ഗാലക്‌സി എസ്20 എഫ്ഇ സ്മാർട്ട്ഫോൺ 40,000 രൂപയിൽ താഴെ വിലയ്‌ക്ക് ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന മികച്ച സ്‌മാർട്ട്‌ഫോണുകളിലൊന്നാണ്. 36,990 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 എസ്ഒസി, ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 6.5 ഇഞ്ച് ഇൻഫിനിറ്റി-ഒ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 1080 x 2400 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ, 4500mAh ബാറ്ററി, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, 32 എംപി സെൽഫി ക്യാമറ സെൻസർ എന്നീ സവിശേഷതകൾ ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ

വൺപ്ലസ് 9ആർ സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 36,999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 40,999 രൂപ വിലയണ്ട്. സ്‌നാപ്ഡ്രാഗൺ 870 5 ജി എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണിൽ, 48 മെഗാപിക്‌സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ, ആൻഡ്രോയിഡ് 11 ബേസ്ഡ് ഓക്‌സിജൻ ഒഎസ്, 4500 എംഎഎച്ച് ബാറ്ററി എന്നിവയുൾപ്പെടെയുള്ള മികച്ച സവിശേഷതകളും വൺപ്ലസിന്റെ ഈ മികച്ച സ്മാർട്ട്ഫോണിൽ ഉണ്ട്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഷവോമി 11എക്സ് പ്രോ

ഷവോമി 11എക്സ് പ്രോ

ഇന്ത്യയിൽ ലഭ്യമായ 40,000 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഷവോമി 11എക്സ് പ്രോ. 39,999 രൂപയിൽ ആരംഭിക്കുന്ന സ്മാർട്ട്‌ഫോണിന്റെ വില 41,999 രൂപ വരെയാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. ഷവോമി 11എക്സ് പ്രോയ്ക്ക് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 888 5ജി പ്രോസസറാണ്. 108 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ ഉണ്ട്. 120hz സ്‌ക്രീൻ റിഫ്രഷ് റേറ്റുള്ള സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. 4520mAh ബാറ്ററിയും കമ്പനി നൽകിയിട്ടുണ്ട്.

റിയൽമി ജിടി

റിയൽമി ജിടി

റിയൽമി അടുത്തിടെ അവതരിപ്പിച്ച റിയൽമി ജിടി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 37,999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 41,999 രൂപയാണ് വില. 64 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവും 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
List of best smartphones priced under Rs 40,000 in India includes iPhone XR, Xiaomi 11X Pro, Samsung Galaxy S20 FE, OnePlus 9R And Realme GT.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X