വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സ്മാർട്ട്ഫോണുകൾ

|

കൊറോണ വൈറസ് മറ്റെല്ലാ മേഖലയെയും പോലെ സ്മാർട്ട്ഫോൺ വിപണിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. കമ്പനികളുടെയും ഉത്പാദനത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്തായാലും സ്മാർട്ട്ഫോൺ ബ്രാന്റുകൾ ഈ കാലയളവിൽ പുതിയ സാങ്കേതിക വിദ്യയ്ക്കും മോഡലുകൾക്കുമായുള്ള തങ്ങളുടെ പരീക്ഷണങ്ങൾ തുടരുന്നുണ്ട്. എല്ലാ വില നിലവാരത്തിലും മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുക എന്നതാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

 

ഓൺലൈൻ ഇവന്റ്

പല കമ്പനികളും അടുത്തിലെ അവരുടെ ചില സ്മാർട്ട്ഫോണുകൾ ഓൺലൈൻ ഇവന്റ് വഴി പുറത്തിറക്കിയിരുന്നു. കൊറോണ കാലം കഴിഞ്ഞ് പുറത്തിറക്കാനായി മികച്ച സ്മാർട്ട്ഫോണുകൾ പലതും കമ്പനികൾ തയ്യാറാക്കി വച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചകളിൽ ലീക്ക് റിപ്പോർട്ടുകളിലൂടെയും മറ്റും വാർത്തകളിൽ ഇടം പിടിച്ചതും പുറത്തിറങ്ങാനിരിക്കുന്നതുമായ സ്മാർട്ട്ഫോണുകൾ നിരവധിയാണ്. മുൻനിര ബ്രാന്റുകളുടെ ഏറെ പ്രതീക്ഷ നൽകുന്നതും പുറത്തിറങ്ങാനിരിക്കുന്നതുമായ സ്മാർട്ട്ഫോണുകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

റെഡ്മി നോട്ട് 9 (Redmi Note 9)

റെഡ്മി നോട്ട് 9 (Redmi Note 9)

റെഡ്മി നോട്ട് 9 പ്രോയും നോട്ട് 9 പ്രോ മാക്സും ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയെങ്കിലും റെഡ്മി നോട്ട് 9 ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഈ സ്മാർട്ട്‌ഫോണിൽ ഒക്ടാകോർ പ്രോസസർ, ക്വിക്ക് ചാർജ് 3.0 ഫാസ്റ്റ് ചാർജിംഗ് ഉള്ള മികച്ച ബാറ്ററി എന്നിങ്ങനെ ആകർഷകമായ നിരവധി സവിശേഷതകളുണ്ട്. ഏപ്രിൽ 30ന് ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

റിയൽ‌മി എക്സ് 50 യൂത്ത് 5 ജി (Realme X50 Youth 5G)
 

റിയൽ‌മി എക്സ് 50 യൂത്ത് 5 ജി (Realme X50 Youth 5G)

റിയൽമിയുടെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണാണ് റിയൽ‌മി എക്സ് 50 യൂത്ത് 5 ജി. ഒക്ടാകോർ മീഡിയടെക് MT6885 SoC, 5G കണക്റ്റിവിറ്റി എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ. 4,500 എംഎഎച്ച് ബാറ്ററിയായിരിക്കും സ്മാർട്ട്ഫോണിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. നിരവധി ലീക്ക് റിപ്പോർട്ടുകൾ ഈ ഫോണുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നുണ്ട്.

റിയൽ‌മി നാർ‌സോ 10 (Realme Narzo 10)

റിയൽ‌മി നാർ‌സോ 10 (Realme Narzo 10)

കൊറോണ ലോക്ക്ഡൗൺ കാരണം പുറത്തിറങ്ങാൻ വൈകിയ ഡിവൈസുകളിലൊന്നാണ് റിയൽ‌മി നർസോ 10. നാർസോ എന്ന പുതിയ സീരീസിന്റെ ആരംഭം കൂടി ഈ ഡിവൈസിലൂടെ നടക്കും. 20: 9 എന്ന അനുപാതത്തിൽ ഒരു എച്ച്ഡി ഡിസ്പ്ലേയും മീഡിയടെക് ജി 80 SoC ഉം ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകളായി ചൂണ്ടിക്കാണിക്കുന്നവയാണ്.

ഓപ്പോ റെനോ 3എ (Oppo Reno3 A)

ഓപ്പോ റെനോ 3എ (Oppo Reno3 A)

ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ് ഓപ്പോ റെനോ 3എ. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഓപ്പോ റെനോ 3എ റെനോ യൂത്തിന് സമാനമായ സവിശേഷതകളോടെയായിരിക്കും പുറത്തിറങ്ങുക. 6.44 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 48 എംപി പ്രൈമറി ക്യാമറ സെൻസറുള്ള ക്വാഡ് ക്യാമറ സെറ്റപ്പ് എന്നിവയും മറ്റ് നിരവദി സവിശേഷതകളും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

റിയൽമി എക്സ് 3 5 ജി (Realme X3 5G)

റിയൽമി എക്സ് 3 5 ജി (Realme X3 5G)

ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് സ്നാപ്ഡ്രാഗൺ 765 ജി സോസി, 6.57 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേ, പേര് സൂചിപ്പിക്കുന്നത് പോലെ 5 ജി കണക്റ്റിവിറ്റി സപ്പോർട്ട് എന്നിവയോടെയായിരിക്കും റിയൽമി എക്സ് 3 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. മികച്ച കരുത്തുള്ള അടുത്ത തലമുറ നെറ്റ്വർക്ക് സപ്പോർട്ടുള്ള സ്മാർട്ട്ഫോണായിരിക്കും ഇതെന്ന് ഉറപ്പിക്കാം.

സാംസങ് ഗാലക്‌സി എ 91 (Samsung Galaxy A91)

സാംസങ് ഗാലക്‌സി എ 91 (Samsung Galaxy A91)

സ്നാപ്ഡ്രാഗൺ 855 SoC, 6.7 ഇഞ്ച് ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിംഗ് ടെക്ക് സപ്പോർട്ട്, സ്റ്റാൻഡേർഡ് കണക്റ്റിവിറ്റി വശങ്ങൾ എന്നിവയടക്കമുള്ള സവിശേഷതകളോടെയാണ് സാംസങ് ഗാലക്‌സി എ 91 പുറത്തിറങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ സാംസങിന്റെ ഏറെ പ്രതീക്ഷ നൽകുന്ന സ്മാർട്ട്ഫോൺ കൂടിയാണ് ഇത്.

Best Mobiles in India

Read more about:
English summary
Though the COVID-19 outbreak has hampered the smartphone sales and shipments, there seems to be no end to the rumors and speculations. Many upcoming smartphones are hitting the rumor mills almost every other day giving us an idea of what we can expect from the brands.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X