നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

|

എച്ച്എംഡി ഗ്ലോബൽ നോക്കിയ 215, നോക്കിയ 225 എന്നീ രണ്ട് ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 4ജി എൽടിഇ കണക്റ്റിവിറ്റി സപ്പോർട്ടോടെയാണ് രണ്ട് ഫോണുകളും പുറത്തിറക്കിയിരിക്കുന്നത്. 1,150 എംഎഎച്ച് നോൺ റിമൂവബിൾ ബാറ്ററിയും ഡിവൈസിൽ ഉണ്ട്. ഒറ്റ ചാർജിൽ 24 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈമും ഈ ഫോണുകൾ നൽകുന്നുണ്ട്. നോക്കിയ 215ൽ ക്യാമറ ഇല്ല, നോക്കിയ 225 ന്റെ പിന്നിൽ ഒരു ക്യാമറ നൽകിയിട്ടുണ്ട്.

നോക്കിയ 215, നോക്കിയ 225: വിലയും ലഭ്യതയും

നോക്കിയ 215, നോക്കിയ 225: വിലയും ലഭ്യതയും

നോക്കിയ 215 ഫോണിന് ഇന്ത്യയിൽ 2,949 രൂപയാണ് വില. നോക്കിയ 225 4ജി സ്മാർട്ട്ഫോണിന് 3,499 രൂപ വിലയുണ്ട്. നോക്കിയ 215 ബ്ലാക്ക്, സിയാൻ ഗ്രീൻ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. നോക്കിയ 225 ബ്ലാക്ക്, ക്ലാസിക് ബ്ലൂ, മെറ്റാലിക് സാൻഡ് നിറങ്ങളിലും ലഭ്യമാണ്. രണ്ട് ഫോണുകളും ഒക്ടോബർ 23 മുതൽ നോക്കിയ ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയും നവംബർ 6 മുതൽ ഓഫ്‌ലൈൻ ഔട്ട്‌ലെറ്റുകൾ വഴിയും വിൽപ്പനയ്ക്ക് എത്തും.

കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്

നോക്കിയ 215, നോക്കിയ 225: സവിശേഷതകൾ

നോക്കിയ 215, നോക്കിയ 225: സവിശേഷതകൾ

നോക്കിയ 215, നോക്കിയ 225 എന്നീ ഫോണുകളിൽ ക്യാമറ ഒഴികെ മറ്റെല്ലാം സമാന സവിശേഷതകളാണ്. രണ്ട് ഫോണുകളും 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേയും സീരീസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റമായിട്ടാണ് വരുന്നത്. 64 എംബി റാമും 128 എംബി ഓൺ‌ബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ യൂണിസോക്ക് യു‌എം‌എസ് 9117 പ്രോസസറാണ് ഫോണുകൾക്ക് കരുത്ത് നൽകുന്നത്. ഡിവൈസിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. 32 ജിബി വരെ സ്റ്റോറേജാണ് ഇതിലൂടെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്നത്.

കണക്റ്റിവിറ്റി

കണക്റ്റിവിറ്റി ഓപ്ഷനുകൾ പരിശോധിച്ചാൽ നോക്കിയ 215, നോക്കിയ 225 എന്നിവ 4ജി വോൾട്ട്, ബ്ലൂടൂത്ത് 5.0, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീവയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത എം‌പി 3 പ്ലെയറും ഡിവൈസുകളിൽ ഉണ്ട്. നോക്കിയ ഫോണുകളോടുള്ള നൊസ്റ്റാൾജിയ ഉപയോഗിക്കുക എന്ന ലക്ഷ്യത്തിൽ പുറത്തിറക്കിയ ഡിവൈസുകളിൽ രണ്ടിലും 'സ്‌നേക്ക്' ഗെയിമും ഉണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളും

ക്യാമറ

മുകളിൽ സൂചിപ്പിച്ചത് പോലെ നോക്കിയ 215 ഫോണിൽ ക്യാമറ ഇല്ല. നോക്കിയ 225 ഫോണിന്റെ പിന്നിൽ 0.3 എംപി വിജിഎ സെൻസറാണ് കമ്പനി നൽകിയിട്ടുള്ളത്. രണ്ട് ഫോണുകളും 124.7 x 51.0 x 13.7 എംഎം എന്ന അളവിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. നോക്കിയ 215 ന്റെ ഭാരം 90.3 ഗ്രാമാണ്. നോക്കിയ 225 ന്റെ ഭാരം 90.1 ഗ്രാം ആണ്. ആളുകളുടെ നോക്കിയ ഫീച്ചർ ഫോണുകളോടുള്ള താല്പര്യം ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് ഈ ഡിവൈസുകൾ പുറത്തിറക്കുന്നതിലൂടെ എച്ച്എംഡി ഗ്രോബൽ ചെയ്യുന്നത്.

Best Mobiles in India

Read more about:
English summary
HMD Global has launched two feature phones in the Indian market, the Nokia 215 and the Nokia 225.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X