Home
Mobile

നോക്കിയ 2: ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വില കുറഞ്ഞ ഫോണ്‍ പുറത്തിറങ്ങി!

By Asha Sreejith

എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ അടുത്ത നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കി. ഇതു വരെ ഇറക്കിയ നോക്കിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഏറ്റവും ചെലവു കുറഞ്ഞ ഫോണാണ് നോക്കിയ 2.

നോക്കിയ 2: ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വില കുറഞ്ഞ ഫോണ്‍ പുറത്ത

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ സവിശേഷത. സാധാരണപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഇനി എല്ലാ സവിശേഷതകളോടു കൂടിയ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാം. 5,999 രൂപ വിലയുളള റെഡ്മി 4എ ആയിരിക്കും നോക്കിയ 2ന്റെ മുഖ്യ എതിരാളി.

നോക്കിയ 2ന്റെ വരവ് സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റില്‍ ബ്രാന്റിന്റെ ആവശ്യം വര്‍ദ്ധിപ്പിക്കും. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നീ ഫോണുകള്‍ ഇതിനകം തന്നെ വിപണിയില്‍ എത്തിയിരുന്നു.

ഏവരും പ്രതീക്ഷയോടെ കാത്തിരുന്നു നോക്കിയ 2ന്റെ സവിശേഷതകള്‍ ചുവടെ കൊടുക്കുന്നു...

പ്രോസസര്‍

പ്രോസസര്‍

നോക്കിയ 2ന് 1.3 GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 212 പ്രോസസറും അഗ്രിനോ 302 ജിപിയുമാണ്. 1ജിബി റാമും 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഉണ്ട്.

ബാറ്ററി

ബാറ്ററി

4100എംഎഎച്ച് ബാറ്ററിയാണ് നോക്കിയ 2ന് നല്‍കിയിരിക്കുന്നത്. രണ്ടു ദിവസത്തെ ബാറ്ററി വാഗ്ദാനമാണ് നോക്കിയ 2ന്. മികച്ച സാ്‌നാപ്ഡ്രാഗണ്‍ 212 SoC യാണ് ബാറ്ററി സവിശേഷതയെ സഹായിക്കാന്‍ കാരണം. നോക്കിയ 2ന്റെ ബാറ്ററിയില്‍ കുറഞ്ഞ വൈദ്യുതി മാത്രം ഉപയോഗിക്കാന്‍ പാകത്തിനാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

സുരക്ഷിതമായ ആന്‍ഡ്രോയിഡ്

സുരക്ഷിതമായ ആന്‍ഡ്രോയിഡ്

നോക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലായിപ്പോഴും സുരക്ഷിതവും നൂതനവുമായ ആന്‍ഡ്രോയിഡ് അനുഭവമാണ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുളള സവിശേഷതകളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് നൗഗട്ട്, ആന്‍ഡ്രോയിഡ് ഓറിയോ എന്നിവയാണ് നോക്കിയ 2ല്‍ ഉപയോഗിക്കുന്നത്. എല്ലാ മാസവും സെക്യൂരിറ്റി അപ്‌ഡേറ്റും ലഭിച്ചു കൊണ്ടിരിക്കും. പീറ്റര്‍/ബ്ലാക്ക്, പീറ്റര്‍/ വൈറ്റ്, കോപ്പര്‍ /ബ്ലാക്ക് തുടങ്ങിയ നിറങ്ങളിലാണ് നോക്കിയ 2 എത്തുന്നത്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍ 13000:1 റേഷ്യോ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവയാണ്. എച്ച്ഡി ഡിസ്‌പ്ലേ ഒരു നിറപ്പകിട്ടാര്‍ന്ന, തെളിച്ചമുളള ദൃശ്യാനുഭവം ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. എച്ച്ഡി വീഡിയോസ് മുതല്‍ ഫോട്ടോകളും പാട്ടുകളും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും ഒക്കെ നിര്‍ബാധം ഉപയോഗിക്കാം.

ക്യാമറ

ക്യാമറ

ഓട്ടോമാറ്റിക് സീന്‍ ഡിറ്റക്ഷനും ഓട്ടോഫോക്കസും ഉളള 8എംപി റിയര്‍ ക്യാമറയാണ് നോക്കിയ 2ന്. 5എംപി മുന്‍ ക്യാമറയില്‍ ഏതു നിമിഷവും ദൃശ്യങ്ങള്‍ പകര്‍ത്താം. മെമ്മറി കാര്‍ഡ് സ്ലോട്ടിലേക്കും ഗൂഗിള്‍ ഫോട്ടോസിലേക്കും യഥേഷ്ടം ഫോട്ടോകളും വീഡിയോകളും ചേര്‍ത്തു കൊണ്ടിരിക്കാം.

സോഫ്റ്റ്‌വയര്‍

സോഫ്റ്റ്‌വയര്‍

ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് നോക്കിയ 2. നോക്കിയ ഇന്റര്‍നെറ്റിലെ സ്‌റ്റോക്ക് പതിപ്പിലേക്ക് വളരെ അടുത്ത് എത്തിച്ചിരിക്കുന്നു. കൂടാതെ നോക്കിയ 2 സുരക്ഷിതവും അപ് ടു ഡേറ്റുമാണ്. നോക്കിയ 2ന് ആന്‍ഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റും ലഭിക്കുന്നതാണ്.

 

 

വില

വില

നോക്കിയ 2ന് 99 യുറോ ആണ്, അതായത് ഏകദേശം വില 7,000 അടുപ്പിച്ചു വരും. നവംബര്‍ പകുതിയോടെ നോക്കിയ 2 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതാണ്.

Best Mobiles in India

English summary
With the Nokia 2, HMD Global is planning to tap into the ultra-cheap smartphone segment and increase its market share in the country.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X