ഹോണറിൻറെ 20 s, പ്ലേ 3 എന്നീ സ്മാർട്ട്ഫോണുകൾ പുറത്തിറക്കി

|

ഹോണർ പുതിയ സ്മാർട്ട്ഫോൺ മോഡലുകളായ ഹോണർ 20s, ഹോണർ പ്ലേ 3 എന്നിവ അവതരിപ്പിച്ചു. ചൈനയിൽ വച്ച് നടന്ന ലോഞ്ചിങ് ഇവൻറിൽ വച്ചാണ് രണ്ടുഫോണുകളും പുറത്തിറക്കിയത്. ഇരുഫോണുകളിലും പഞ്ച് ഹോൾ ഡിസ്പ്ലെയാണ് ഉള്ളത്. മൂന്ന് പിൻക്യാമറകളുള്ള മോഡലുകളുടെ മറ്റൊരു സവിശേഷത മാജിക്ക് UI 2.1.1 ഓടുകൂടിയ ആൻഡ്രോയിഡ് pie സോഫ്റ്റ്വെയറാണ്. ഹോണർ 20s നീല, വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാകുമ്പോൾ ഹോണർ പ്ലേ 3 നീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലാണ് ലഭ്യമാവുക.

ഹോണർ 20s സവിശേഷതകൾ
 

ഹോണർ 20s പുറത്തിറക്കിയിരിക്കുന്നത് 6.26 ഇഞ്ച് ഡിസിപ്ലെയോട് കൂടിയാണ്. ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് നൽകിയിരിക്കുന്നത്. 8 GB റാമും 128GB ഓൺബോഡ് സ്റ്റോറേജുമുള്ള ഹോണർ 20 s ൽ ഒക്ടാകോർ ഹൈസിലിക്കോൺ കിരിൻ 810 SoC പ്രോസസറാണ് നൽകിയിരിക്കുന്നത്. സൈഡ്മൌണ്ടഡ് ഫിങ്കർപ്രിൻറ് സെൻസർ, USB പോർട്ട് സി എന്നിവയാണ് മറ്റ് സവിശേഷതകൾ. ഹോണർ 20sന് നൽകിയിരിക്കുന്ന ബാറ്ററി 3750 mAh ആണ്.

ക്യാമറ

ക്യാമറയുടെ കാര്യത്തിൽ മികച്ച പെർഫോമൻസ് തന്നെ ഹോണർ 20s ൽ നിന്നും പ്രതീക്ഷിക്കാം. പിൻഭാഗത്ത് മൂന്ന് ക്യാമറകളാണ് ഫോണിന് കൊടുത്തിരിക്കുന്നത്. 48 MP പ്രൈമറി ക്യാമറ കൂടാതെയുള്ള ക്യാമറകൾ 8 MP, 2MP സെറ്റപ്പിലാണ് നൽകിയിരിക്കുന്നത്. f/2.0 അപറേച്ചറിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിൻറെ മറ്റൊരു സവിശേഷതയാണ്.

 വിൽപ്പന

ചൈനയിൽ ഹോണർ 20s ൻറെ വിൽപ്പന ഇന്ന് രാത്രിമുതൽ ആരംഭിക്കും. ഫോണിൻറെ 8 GB റാം/128 GB റോം സ്റ്റോറേജ് ഉള്ള മോഡലിന് 1,899 ചൈനിസ് യുവാൻ (ഏകദേശം 19,000 രൂപ) വിലവരും. 8GB റാം/128 GB റോം സ്റ്റോറേജ് സ്പൈസുള്ള മോഡലിന് 2,199 ചൈനീസ് യുവാൻ (ഏകദേശം 22,000 രൂപ) വിലയുണ്ട്. ഇന്ത്യയിൽ ഈ മോഡൽ അവതരിപ്പിക്കുമ്പോൾ വിലയിൽ മാറ്റങ്ങൾ വരാൻ സാധ്യത കൂടുതലാണ്.

ഹോണർ പ്ലേ 3
 

6.39 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയോട് കൂടിയാണ് ഹോണർ പ്ലേ 3 പുറത്തിറക്കിയത്. ഓക്ടാകോർ കിരിൻ 710F പ്രോസസറും 6 GB റാമും ഫോണിന് മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. ഹോണർ 20 sന് സമാനമായ ക്യാമറ സെറ്റപ്പാണ് പ്ലേ3യിലും കമ്പനി നൽകിയിരിക്കുന്നത്. മുൻഭാഗത്ത് 8 MP സെൻസറാണ് ഈ മോഡലിൽ നൽകിയിരിക്കുന്നത്. 4000 mAh ബാറ്ററിയും ഈ ഫോണിൻറെ മറ്റൊരു സവിശേഷതയാണ്.

ഹോണർ പ്ലേ 3യുടെ വിൽപ്പന

സെപ്റ്റംബർ 17 മുതലാണ് ചൈനയിൽ ഹോണർ പ്ലേ 3യുടെ വിൽപ്പന ആരംഭിക്കുന്നത്. ഹോണർപ്ലേയുടെ 4GB റാം/ 64GB റോം വേരിയൻറിന് 999 ചൈനീസ് യുവാൻ (ഏകദേശം 10,000 രൂപ)യാണ് വില. 4GB റാം/128 GB റോം വേരിയൻറും 6GB റാം/ 64GB റോം വേരിയൻറും 1,299 ചൈനീസ് യുവാൻ ( ഏകദേശം 13,000 രൂപ) വിലയിലാണ് ലഭ്യമാവുന്നത്. ഇരുമോഡലുകളും അധികം വൈകാതെ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
Honor 20s and Honor Play 3 have been launched in China. Both the phones feature punch-hole displays, triple rear cameras, and run Android 9 Pie topped by Magic UI 2.1.1. While the Honor 20s is available in blue, white, and black color options, you can have the Honor Play 3 in blue, black and red colors.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X