Home
Mobile

ഹോണർ 30ഐ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഹോണർ അവതരിപ്പിച്ച മുൻനിര സ്മാർട്ട്ഫോണുകളുടെ സീരിസാണ് ഹോണർ 30 സീരിസ്. ഈ സീരിസിലെ പുതിയൊരു സ്മാർട്ട്ഫോൺ കൂടി വിപണിയിലെത്തിയിരിക്കുകയാണ്. ഹോണർ 30ഐ എന്ന പേരിലാണ് പുതിയ ഡിവൈസ് റഷ്യയിൽ പുറത്തിറക്കിയിരിക്കുന്നത്. എഫ്‌എച്ച്‌ഡി+ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററി തുടങ്ങിയ നിരവധി സവിശേഷതകളോടെയാണ് ഹോണർ പുതിയ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

ഹോണർ 30ഐ: സവിശേഷതകൾ

ഹോണർ 30ഐ: സവിശേഷതകൾ

സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നതിനായി ഹോണർ ഇൻ-ഹൌസ് ഹിലിലിക്കൺ കിരിൻ 710 എഫ് ചിപ്‌സെറ്റാണ് 30ഐ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ മിഡ് റേഞ്ച് പ്രോസസറിൽ 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യനായുള്ള പ്രത്യേക സ്ലോട്ടും കമ്പനി ഡിവൈസിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് മാജിക് യുഐ 3.1 സ്കിനിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ഡിസ്പ്ലേ

ഹോണർ 30ഐ സ്മാർട്ട് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത 6.3 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ്. എഫ്എച്ച്ഡി + റെസലൂഷനോടെയാണ് ഈ ഡിസ്പ്ലെ ഡിവൈസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഡിസ്പ്ലെയിലെ വാട്ടർ ഡ്രോപ്പ് നോച്ചിൽ 16 എംപി ഫ്രണ്ട് ക്യാമറയാണ് ഹോണർ നൽകിയിട്ടുള്ളത്. എഫ് / 2.2 അപ്പർച്ചറുള്ള ക്യാമറയാണ് ഇത്.

മൂന്ന് ക്യാമറകൾ

ഹോണർ 30ഐ സ്മാർട്ട്ഫോണിന്റെ പിൻവശത്ത് മൂന്ന് ക്യാമറകളടങ്ങുന്ന ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. എഫ് / 1.8 അപ്പർച്ചർ ഉള്ള 48 എംപി പ്രൈമറി സെൻസർ, എഫ് / 2.4 അപ്പേർച്ചറുള്ള 8 എംപി സെൻസർ എന്നിവയും ഡിവൈസിൽ ഉണ്ട്. എഫ് / 2.4 അപ്പർച്ചർ ഉള്ള 2 എംപി സെൻസറാണ് ബാക്ക് ക്യാമറ സെറ്റപ്പിനെ പൂർത്തിയാക്കുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഹോണർ 30ഐ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ബാറ്ററി

സുരക്ഷയ്ക്കായി ഡിവൈസിൽ ഇൻഡിസ്പ്ലെ ഫിങ്കർപ്രിന്റ് സ്കാനറാണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ സാധാരണ ഫോണുകളിൽ കാണാറുള്ള സ്റ്റാൻഡേർഡ് പിൻ, പാസ്‌വേഡ്, ഫെയ്‌സ് അൺലോക്ക് പ്രോട്ടക്ഷനുകളും ഡിവൈസിൽ ഉണ്ട്. 4,000 എംഎഎച്ച് ബാറ്ററിയാണ് ഹോണർ തങ്ങളുടെ 30 സീരിസിലെ പുതിയ ഡിവൈസിൽ നൽകിയിട്ടുള്ളത്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി ഡിവൈസിൽ നൽകിയിട്ടുണ്ട്.

ഹോണർ 30ഐ: വില

ഹോണർ 30ഐ: വില

ഹോണർ 30ഐ സ്മാർട്ട്ഫോണിന് റഷ്യയിൽ 17,990 റൂബിളാണ് വില. ഇന്ത്യൻ കറൻസിയിൽ ഇത് 17,600 രൂപയോളം വരും. ഈ ഡിവൈസ് ഒറ്റ വേരിയന്റിൽ മാത്രമാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള വേരിയന്റാണ് ഇത്. മിഡ്‌നൈറ്റ് ബ്ലാക്ക്, അൾട്രാവയലറ്റ് സൺസെറ്റ്, ഗ്രീൻ / ടർക്കോയ്‌സ് എന്നീ നിറങ്ങളിലാണ് ഈ ഡിവൈസ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിൽ ഡിവൈസിന്റെ ലോഞ്ച് എപ്പോഴായിരിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

More from GizBot

Best Mobiles in India

English summary
The Honor 30 Series is the flagship smartphones launched by Honor earlier this year. A new smartphone in this series has also hit the market. The new device has been launched in Russia under the name Honor 30i.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X