ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹോണർ 50 സീരീസ് ജൂൺ 16 അവതരിപ്പിക്കും

|

ചൈനീസ് കമ്പനിയായ ഹോണർ 50 സീരീസ് സ്മാർട്ട്‌ഫോൺ ഉടൻ പുറത്തിറക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. കമ്പനിയിൽ നിന്ന് ഈ വർഷം അവതരിപ്പിക്കുന്ന പ്രീമിയം സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും ഹോണർ 50 സീരീസ്. ജൂൺ 16 ന് ചൈനീസ് വിപണിയിൽ ഈ സ്മാർട്ട്‌ഫോൺ സീരീസ് വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഹോണർ 50 സീരീസിൻറെ നിരവധി സവിശേഷതകൾ ഇവിടെ നൽകിയിട്ടുണ്ട്. ക്വാൾകോം സ്‌നാപ്ഡ്രാഗൺ 778 ജി SoC ചിപ്‌സെറ്റാണ് ഹോണർ 50 സീരീസിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

 

കൂടുതൽ വായിക്കുക: പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹോണർ 50 സീരീസ്

വരാനിരിക്കുന്ന ഹോണർ 50 സീരീസിൽ പ്രോ വേരിയന്റ് ഉൾപ്പെടെ രണ്ട് മോഡലുകൾ ഉണ്ടായിരിക്കുമെന്ന് പറയുന്നു. ഇവിടെ, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഹോണർ 50 പ്രോയിൽ സ്നാപ്ഡ്രാഗൺ 888 പ്രോസസർ ഉൾപ്പെടുത്തുമെന്നാണ്. സ്മാർട്ഫോണിനെ ഈ ചിപ്സെറ്റ് ഒരു മികച്ച പ്രീമിയം ഡിവൈസായി മാറ്റുന്നു. ഈ സ്മാർട്ഫോൺ മോഡലുകളുടെ എണ്ണവും അവയുടെ പേരുകളും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഹോണർ ഇപ്പോൾ ഒരു സ്വതന്ത്ര ബ്രാൻഡായതിനാൽ ഹുവാവേ ഇപ്പോഴും നിരോധിച്ചിരിക്കുന്ന നിരവധി യുഎസ് കമ്പനികളുമായി ബിസിനസ്സ് ഡീലുകൾ ഹോണറിന് നടത്താമെന്നാണ്.

വൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായിവൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

 

ഇതിൽ ക്വാൽകോം, ഇന്റൽ, എഎംഡി, ഗൂഗിൾ തുടങ്ങിയവയും ഉൾപ്പെടുന്നു. ലളിതമായി പറഞ്ഞാൽ, വരാനിരിക്കുന്ന ഹോണർ 50 സീരീസ് സ്മാർട്ഫോണുകൾ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും. ഹോണർ ജർമ്മനി അടുത്തിടെ നടത്തിയ ഒരു ട്വീറ്റ്, വരാനിരിക്കുന്ന ഹോണർ 50 സീരീസ് തീർച്ചയായും ഗൂഗിൾ മൊബൈൽ സേവനങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് സ്ഥിരീകരിച്ചു. ഈ മൊബൈൽ സീരീസ് ആഗോള വിപണിയിൽ എത്തുമെന്ന് ട്വീറ്റ് സ്ഥിരീകരിച്ചു.

കിടിലൻ ഫീച്ചറുകളുമായി ഹോണർ ബാൻഡ് 6 ഇന്ത്യയിലെത്തുന്നു, ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തുകിടിലൻ ഫീച്ചറുകളുമായി ഹോണർ ബാൻഡ് 6 ഇന്ത്യയിലെത്തുന്നു, ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തു

ഹോണർ 50 സീരീസിൻറെ നിരവധി സവിശേഷതകൾ

വരാനിരിക്കുന്ന ഹോണർ 50 സീരീസിൻറെ നിരവധി സവിശേഷതകൾ ഇപ്പോഴും മുഴുവനായി ലഭ്യമായിട്ടില്ല. എന്നാൽ, ട്രിപ്പിൾ ക്യാമറ സംവിധാനം ഉൾപ്പെടുന്ന ഗുളിക ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ സ്മാർട്ട്‌ഫോണിൽ ഉണ്ടായിരിക്കുമെന്ന് ലീക്കുകൾ വെളിപ്പെടുത്തി. മുകളിൽ ഒരു പ്രൈമറി ക്യാമറ സെൻസറും അതിനുശേഷം ഒരു പെരിസ്‌കോപ്പും മൂന്നാമത്തെ സപ്പോർട്ടിംഗ് ക്യാമറ ലെൻസും ഹോണർ 50 ഡിവൈസിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളുംപോക്കോ എഫ് 3 ജിടി സ്മാർട്ഫോൺ ഉടനെ അവതരിപ്പിച്ചേക്കും: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും

 ക്വാൾകോം സ്‌നാപ്ഡ്രാഗൺ 778 ജി SoC ചിപ്‌സെറ്റ്

സ്മാർട്ഫോണിൻറെ പുറകിലത്തെ പാനലിൽ ഹോണർ ബ്രാൻഡിംഗ് നൽകിയിട്ടുണ്ടെന്ന് ചോർന്ന ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ബേസിക് ഹോണർ 50 സ്മാർട്ഫോൺ വേരിയന്റ് നിങ്ങൾക്ക് മഞ്ഞ, നീല, പർപ്പിൾ നിറങ്ങളിൽ വിപണിയിൽ ലഭ്യമാകും. ഹോണർ 50 സീരീസ് സ്മാർട്ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് പറയുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുള്ള റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചുമീഡിയടെക് ഡൈമെൻസിറ്റി 1200 SoC പ്രോസസറുള്ള റിയൽമി എക്‌സ് 7 മാക്‌സ് 5 ജി ഇന്ത്യയിൽ അവതരിപ്പിച്ചു

Best Mobiles in India

English summary
According to reports, the smartphone series will be released on June 16 in China. Several features have been teased ahead of the debut. For starters, we know that the Honor 50 series will be powered by Qualcomm's Snapdragon 778G processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X