ഹോണർ 9 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

ഹോണർ അതിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായ ഹോണർ 9 എക്സ് ലൈറ്റ് അവതരിപ്പിച്ചു. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഹോണർ 9 എക്‌സിന്റെ ടോൺ-ഡൌൺ പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഹോണർ 9 എക്സ് ലൈറ്റ്. ഹോണർ 9 എക്സ് പുറത്തിറങ്ങിയ ഉടൻ തന്നെ അതിന്റെ ലൈറ്റർ വേരിയന്റ് പുറത്തിറങ്ങമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫിൻ‌ലാൻഡിലാണ് കമ്പനി ഹോണർ 9 എക്സ് ലൈറ്റ് അവതരിപ്പിച്ചത്.

ഡ്യുവൽ ക്യാമറ
 

ഡ്യുവൽ ക്യാമറ മൊഡ്യൂൾ, കിരിൻ പ്രോസസർ, നോച്ച് ഡിസ്പ്ലേ തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഹോണറിന്റെ ബജറ്റ് സ്മാർട്ട്ഫോണുകളായി പുറത്തിറങ്ങിയ മിക്ക മോഡലുകളും വിപണിയിൽ ജനപ്രീതി നേടിയിട്ടുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിലും ഹോണറിന് വലിയ സ്വാധീനം ഉണ്ട്.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 സവിശേഷതകൾ പുറത്ത്; ഫോണിലുണ്ടാവുക 5000 എംഎഎച്ച് ബാറ്ററി

ഹോണർ 9 എക്സ് ലൈറ്റ് സവിശേഷതകൾ

ഹോണർ 9 എക്സ് ലൈറ്റ് സവിശേഷതകൾ

എഫ് / 1.8 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന ആകർഷണ കേന്ദ്രം. എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി സെക്കൻഡറി ക്യാമറയും എൽഇഡി ഫ്ലാഷും ഉൾപ്പെടുന്നൊരു ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഹോണർ 9 എക്സ് ലൈറ്റിന് നൽകിയിരിക്കുന്നത്. പിൻ ക്യാമറ മൊഡ്യൂൾ പിൻ പാനലിന്റെ മുകളിൽ ഇടത് വശത്തായി വെർട്ടിക്കലായിട്ടാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് / 2.0 അപ്പേർച്ചറുള്ള 16 എംപി മുൻ ക്യാമറയും സ്മാർട്ട്‌ഫോണിൽ നൽകിയിട്ടുണ്ട്.

ഡിസ്‌പ്ലേ

6.5 ഇഞ്ച് ഫുൾ എച്ച്ഡി + 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയാണ് ഹോണർ 9 എക്സിൽ നൽകിയിട്ടുള്ളത്. 2340 × 1080 പിക്‌സൽ റെസല്യൂഷനും 19: 5: 9 ആസ്പാക്ട് റേഷിയോയും ഇതിനുണ്ട്. ഐഫോൺ എക്സ് നോച്ചിന് സമാനമായ ഒരു നോച്ചും സ്‌ക്രീനിൽ ഉണ്ട്. എആർ‌എം മാലി-ജി 51 എം‌പി 4 ജിപിയുവിനൊപ്പം ക്ലബ്ബ് ചെയ്തിരിക്കുന്ന ഒക്ടാ കോർ കിരിൻ 710 പ്രോസസറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള 4 ജിബി റാമാണ് ഹോണർ 9 എക്സ് ലൈറ്റിൽ കമ്പനി നൽകിയിട്ടുള്ളത്. ഉപയോക്താക്കൾക്ക് മൈക്രോ എസ്ഡി വഴി സ്റ്റോറേജ് വർജദ്ധിപ്പിക്കാനും സാധിക്കും.

കൂടുതൽ വായിക്കുക: ആപ്പിളിന്റെ വിലകുറഞ്ഞ സ്മാർട്ട്ഫോണായ ഐഫോൺ എസ്ഇ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

 ആൻഡ്രോയിഡ്
 

സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ ഈ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള EMUI 9 നിലാണ് പ്രവർത്തിക്കുന്നത്. 3,750 mAh നോൺ റിമൂവബിൾ ബാറ്ററിയാണ് ഹോണർ 9 എക്സ് ലൈറ്റിൽ നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി പരിശോധിച്ചാൽ ഇതിൽ ഡ്യുവൽ 4 ജി VoLTE, Wi-Fi 802.11 ac (2.4GHz / 5GHz), ബ്ലൂടൂത്ത് 4.2, GPS + GLONASS എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്യൂരിറ്റിക്കായി പിന്നിൽ ഒരു ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

ഹോണർ 9 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ പച്ച കറുപ്പ് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. വില പരിശോധിക്കുമ്പോൾ 199 യൂറോ (ഏകദേശം 16,454 രൂപ) വില വരുന്നുണ്ട്. 2020 ഏപ്രിൽ 30 മുതൽ സ്മാർട്ട്‌ഫോണിന്റെ പ്രീ-ഓർഡർ ആരംഭിക്കും. ഇന്ത്യൻ വിപണിയിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ മുതൽ ലഭ്യമാകും എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

കൂടുതൽ വായിക്കുക: ഓപ്പോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോണുകൾ

Most Read Articles
Best Mobiles in India

English summary
Honor has launched its latest mid-range smartphone -- the Honor 9X Lite, a toned-down version of the original Honor 9X, which debuted in India earlier this year. Soon after the launch of the Honor 9X, its lighter variant started surfacing on the web. Now, the company has finally announced the Honor 9X Lite in Finland. The highlighted feature of the smartphone is the dual-camera module, Kirin processor, notch display, and a lot more.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X