ഹോണർ 9X പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, ഓഫറുകൾ, സവിശേഷതകൾ

|

ഹോണറിന്റെ പുതിയ സ്മാർട്ട്ഫോണായ 9X പ്രോ ഇന്ത്യയിൽ ഫ്ലിപ്പ്കാർട്ട് വഴി അവതരിപ്പിച്ചു. ഈ സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന മെയ് 21 ന് നടക്കും. ഇതിനായുള്ള രജിസ്ട്രേഷനുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ മൊബൈൽ സർവ്വീസും ഗൂഗിൾ പ്ലേ സ്റ്റോറും ഇല്ലാത്ത ഇന്ത്യയിലെ ഹുവാവേയുടെ ആദ്യ ഫോണാണ് ഇത്. പ്ലേ സ്റ്റോറിന് പകരം ഹുവാവേയുടെ തന്നെ ആപ്പ് ഗാലറിയാണ് ഫോണിൽ നൽകിയിട്ടുള്ളത്.

 

ഹോണർ 9 എക്സ് പ്രോ

ഹോണർ 9 എക്സ് പ്രോ കഴിഞ്ഞ വർഷം ജൂലൈയിലാണ് കമ്പനി ചൈനയിൽ പുറത്തിറക്കിയത്. ആഗോളതലത്തിൽ ഈ സ്മാർട്ട്‌ഫോൺ 2020 ഫെബ്രുവരിയിൽ വിപണിയിലെത്തി. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലുള്ള 7nm കിരിൻ 810 ചിപ്‌സെറ്റാണ്. ഹോണർ 9 എക്സ് പോലെ പോപ്പ്-അപ്പ് സെൽഫി ക്യാമറയും 4,000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് ഈ സ്മാർട്ട്ഫോണും വിപണിയിൽ എത്തുന്നത്.

ആപ്പ് ഗാലറി

കമ്പനിയുടെ ഔദ്യോഗിക ആപ്പ് ഗാലറി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അത് ബ്രാൻഡിന്റെ ഏറ്റവും പ്രശസ്തമായ എക്സ് സീരീസ് സ്മാർട്ട്‌ഫോണുകളുടെ നിരയിലെ പുതിയ സ്മാർട്ട്ഫോണായ ഹോണർ 9 എക്സ് പ്രോയിലൂടെയായതിൽ അഭിമാനിക്കുന്നുവെന്നും ഹോണർ ഇന്ത്യയുടെ പ്രസിഡന്റ് ചാൾസ് പെംഗ് പറഞ്ഞു. ഉപയോക്താക്കൾക്ക് മികച്ച സവിശേഷതകൾ നൽകുന്ന ഫോണിൽ ആപ്പ് ഗാലറി മികച്ച അനുഭവം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഹോണർ 9X പ്രോ: വിലയും ഓഫറുകളും
 

ഹോണർ 9X പ്രോ: വിലയും ഓഫറുകളും

ഹോണർ 9 എക്സ് പ്രോ ഇന്ത്യയിൽ 17,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിലൂടെ ലഭ്യമാക്കും. ഫ്ലിപ്കാർട്ടിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്കായി ഹോണർ മെയ് 21 (12:00 PM) മുതൽ മെയ് 22 (12:00 PM) വരെ 24 മണിക്കൂർ ‘സ്പെഷ്യൽ ഏർലി ആക്സസ് സെയിൽ' നടത്തും. ഈ സെയിലിലൂടെ ഉപയോക്താക്കൾക്ക് 3,000 രൂപ കിഴിവ് ലഭിക്കും. അധികച്ചെലവുമില്ലാതെ 6 മാസം വരെ ഇഎംഐ ഓപ്ഷനും ലഭ്യമാക്കുന്നുണ്ട്.

റിട്ടേൺ പോളിസി

വാങ്ങിയ തീയതി മുതൽ 3 മാസം 7 ദിവസം വരെ റിട്ടേൺ പോളിസിക്കും ആക്സിഡന്റലായി ഫോണിന് എന്തെങ്കിലും പറ്റിയാൽ ഒരു തവണ സൌജന്യമായ സ്ക്രീൻ റീപ്ലെയിസ്മെന്റും കമ്പനി ഓഫറായി നൽകുന്നുണ്ട്. മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാന്റം പർപ്പിൾ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഈ പ്രത്യേക ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ ഫ്ലിപ്കാർട്ടിൽ രജിസ്റ്റർ ചെയ്യണം. അത് ഇന്നലെ ഉച്ചയ്ക്ക് 1 മണി മുതൽ ആരംഭിച്ച രജിസ്ട്രേഷൻ മെയ് 19 അർദ്ധരാത്രി വരെ തുടരും.

ഹോണർ 9X പ്രോ: സവിശേഷതകൾ

ഹോണർ 9X പ്രോ: സവിശേഷതകൾ

ഫുൾ എച്ച്ഡി+ റെസല്യൂഷനും 19.5: 9 ആസ്പാക്ട് റേഷിയോവുമുള്ള 6.59 ഇഞ്ച് എൽടിപിഎസ് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഹോണർ 9 എക്‌സ് പ്രോ ഫോണിലുള്ളത്. 6 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ 7 എൻഎം കിരിൻ 810 സോസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും 4,000 എംഎഎച്ച് ബാറ്ററിയും ഫോണിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഇരട്ട സെൽഫി ക്യാമറയുമായി വിവോ V19 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: ഇരട്ട സെൽഫി ക്യാമറയുമായി വിവോ V19 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ക്യാമറ

ഫോട്ടോഗ്രാഫിക്കായി ഹോണർ 9 എക്സ് പ്രോയിൽ ഹോണർ 9 എക്‌സിന്റെ അതേ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ (സോണി IMX582), 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. 16 മെഗാപിക്സൽ ഫ്രണ്ട് സ്‌നാപ്പറുള്ള മോട്ടറൈസ്ഡ് പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഫോണിലുണ്ട്. ആൻഡ്രോയിഡ് 9 പൈ ഒഎസ് ബേസ്ഡ്ഡ് കസ്റ്റം EMUI 9.1ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

Best Mobiles in India

English summary
Honor has launched the 9X Pro in India on Flipkart. The company will be conducting a Special Early Access sale on May 21, and the registrations have begun already. The Honor 9X Pro is company’s first smartphone with Huawei AppGallery in India as it lacks Google Mobile Services and Google Play store.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X