ഹോണർ 9X പ്രോയുടെ രണ്ടാം വിൽപ്പന ഇന്ന് ഫ്ലിപ്പ്കാർട്ടിൽ; വില, സവിശേഷതകൾ, ഓഫറുകൾ

|

ഈ മാസം ഇന്ത്യയിലെത്തിയ ഹോണറിന്റെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണാണ് ഹോണർ 9 എക്സ് പ്രോ. ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിയ ഹോണർ 9 എക്സ് സീരീസിലെ രണ്ടാമത്തെ സ്മാർട്ട്ഫോണായ 9എക്സ് പ്രോയുടെ രണ്ടാം സെയിൽ ഇന്ന് നടക്കും. ഇന്ന് 12 മണിക്ക് ആരംഭിക്കുന്ന സെയിലിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപയോക്താക്കൾക്കായിരിക്കും ഡിവൈസ് ലഭിക്കുക.

ഹോണർ 9X പ്രോ രണ്ടാം വിൽപ്പന

ഹോണർ 9X പ്രോ രണ്ടാം വിൽപ്പന

ഹോണർ 9x പ്രോ നാളെ വീണ്ടും വിൽപ്പനയ്‌ക്കെത്തുമ്പോൾ പ്രീ ഓർഡർ ചെയ്തവർക്ക് മാത്രമാണ് കമ്പനി ഡിവൈസ് ലഭ്യമാക്കുന്നത്. ഫ്ലിപ്കാർട്ടിൽ ഉച്ചയ്ക്ക് 12:00 ന് വിൽപ്പന ആരംഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുള്ള വേരിയന്റിന് 17,990 രൂപയാണ് വില. രണ്ട് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാണ്. ഫാന്റം പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിവയാണ് നിറങ്ങൾ.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 01, ഗാലക്‌സി എം 11 സ്മാർട്ട്ഫോണുകൾ ഉടൻ വിപണിയിലെത്തും

ഓഫറുകൾ

പുതിയ സെയിൽ ഓഫറുകളുടെ ഭാഗമായി കമ്പനി 3,000 രൂപയുടെ കിഴിവുകളാണ് നൽകുന്നത്. രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുന്നത്. ആറുമാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഹോണർ 9 എക്സ് പ്രോ കഴിഞ്ഞ വർഷം ജൂലൈയിലാണ് കമ്പനി ചൈനയിൽ പുറത്തിറക്കിയത്. ആഗോളതലത്തിൽ ഈ സ്മാർട്ട്‌ഫോൺ 2020 ഫെബ്രുവരിയിൽ വിപണിയിലെത്തി.

ചിപ്‌സെറ്റ്
 

ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലുള്ള 7nm കിരിൻ 810 ചിപ്‌സെറ്റാണ്. ഹോണർ 9 എക്സ് പോലെ പോപ്പ്-അപ്പ് സെൽഫി ക്യാമറയും 4,000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് ഈ സ്മാർട്ട്ഫോണും വിപണിയിൽ എത്തുന്നത്. ഗൂഗിൾ മൊബൈൽ സർവ്വീസും ഗൂഗിൾ പ്ലേ സ്റ്റോറും ഇല്ലാത്ത ഇന്ത്യയിലെ ഹുവാവേയുടെ ആദ്യ ഫോണാണ് ഇത്. പ്ലേ സ്റ്റോറിന് പകരം ഹുവാവേയുടെ തന്നെ ആപ്പ് ഗാലറിയാണ് ഫോണിൽ നൽകിയിട്ടുള്ളത്.

കൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ 10 സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും ട്രെൻഡിങ് ആയ 10 സ്മാർട്ട്ഫോണുകൾ

ഹോണർ 9X പ്രോ: സവിശേഷതകൾ

ഹോണർ 9X പ്രോ: സവിശേഷതകൾ

ഫുൾ എച്ച്ഡി+ റെസല്യൂഷനും 19.5: 9 ആസ്പാക്ട് റേഷിയോവുമുള്ള 6.59 ഇഞ്ച് എൽടിപിഎസ് ഐപിഎസ് എൽസിഡി സ്‌ക്രീനാണ് ഹോണർ 9 എക്‌സ് പ്രോ ഫോണിലുള്ളത്. 6 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ 7 എൻഎം കിരിൻ 810 സോസിയുടെ കരുത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. കൂടാതെ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും 4,000 എംഎഎച്ച് ബാറ്ററിയും ഫോണിൽ നൽകിയിട്ടുണ്ട്.

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിക്കായി ഹോണർ 9 എക്സ് പ്രോയിൽ ഹോണർ 9 എക്‌സിന്റെ അതേ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ഇതിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ (സോണി IMX582), 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. 16 മെഗാപിക്സൽ ഫ്രണ്ട് സ്‌നാപ്പറുള്ള മോട്ടറൈസ്ഡ് പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഫോണിലുണ്ട്. ആൻഡ്രോയിഡ് 9 പൈ ഒഎസ് ബേസ്ഡ്ഡ് കസ്റ്റം EMUI 9.1ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

കൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുമായി വിവോ Y70s അവതരിപ്പിച്ചു; വില, സവിശേഷതകൾകൂടുതൽ വായിക്കുക: 5ജി സപ്പോർട്ടുമായി വിവോ Y70s അവതരിപ്പിച്ചു; വില, സവിശേഷതകൾ

Best Mobiles in India

English summary
The Honor 9x Pro will be up for sale again today. The sale will begin at 12:00 PM on Flipkart. It is priced at Rs. 17,990 for the single 6GB RAM and 256GB storage configuration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X