വിപണിയിൽ തരംഗം സൃഷ്ടിച്ച പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ

|

സ്‌മാർട്ട്‌ഫോൺ വാങ്ങുന്നവർ ക്യാമറയ്ക്കും ഫോണിന്റെ ഡിസൈനിനും കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാരും ഏറെയാണ്. ഫുൾ സ്ക്രീൻ ഡിസ്പ്ലെ എന്ന സങ്കൽപ്പത്തിന് തടസമാകുന്ന ഫ്രണ്ട് ക്യാമറകൾക്കായുള്ള നോച്ചുകളും മറ്റും ഒഴിവാക്കാനും സ്മാർട്ട്ഫോണിനെ കൂടുതൽ സ്റ്റൈലിഷ് ആക്കാനും കമ്പനികൾ കണ്ടെത്തിയ മാർഗമാണ് പോപ്പ് അപ്പ് ക്യാമറകൾ. ഫോണിൽ മറഞ്ഞിരിക്കുകയും ആവശ്യമുള്ളപ്പോൾ പൊങ്ങി വരികയും ചെയ്യുന്ന സെൽഫി ക്യാമറ മൊഡ്യൂളാണ് ഇത്.

 

പോപ്പ്-അപ്പ് ക്യാമറകൾ

ഇന്ത്യയിൽ പോപ്പ്-അപ്പ് ക്യാമറകളുമായി നിരവധി ഡിവൈസുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഹുവാവേ, വൺപ്ലസ്, ഹോണർ തുടങ്ങിയ ബ്രാന്റുകളെല്ലാം മികച്ച പോപ്പ്-അപ്പ് ക്യാമറ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സ്ലൈഡിംഗ് ക്യാമറകളാണ് ഈ ക്യാമറകൾ ഉപയോക്താവ് സെൽഫി ഓൺ ചെയ്യുമ്പോൾ മാത്രം പുറത്ത് വരുന്നവയാണ്. പോപ്പ്-അപ്പ് ക്യാമറകളുള്ള സ്മാർട്ട്ഫോണുകൾ അടുത്ത കാലത്തായി ഇറങ്ങിയത് കുറവാണ് എങ്കിലും ഇപ്പോഴും വിപണിയിൽ ജനപ്രിയമായി തുടരുന്ന മികച്ച പോപ്പ്-അപ്പ് ക്യാമറ സ്മാർട്ട്ഫോണുകളുണ്ട്. ഇത്തരം ഫോണുകളും അവയുടെ സവിശേഷതകളും നോക്കാം.

ഹോണർ 9എക്സ് പ്രോ
 

ഹോണർ 9എക്സ് പ്രോ

ഹോണർ 9എക്സ് പ്രോ ആപ്പ് ഗാലറി പ്രീ-ഇൻസ്റ്റാൾ ചെയ്ത ഹോണറിന്റെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ്. 7nm കിരിൻ 810 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ആൻഡ്രോയിഡ് 9 ബേസ്ഡ് ഇഎംയുഐ 9.1 ആണ് ഉള്ളത്. ഡൈനാമിക് എക്സ് ഡിസൈനും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമായാണ് ഫോൺ വരുന്നത്. 6 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈഡിവൈസിൽ 2340 x 1080 റെസല്യൂഷനുള്ള 6.59 ഇഞ്ച് ഹോണർ ഫുൾവ്യൂ ഡിസ്‌പ്ലേയാണ് ഉള്ളത്. 48 എംപി പ്രൈമറി ക്യാമറ, 8 എംപി സൂപ്പർ-വൈഡ് ആംഗിൾ ക്യാമറ, 2 എംപി ഡെപ്ത്ത് അസിസ്റ്റ് ക്യാമറ എന്നിവയാണ് പിന്നിലുള്ളത്. മുൻവശത്ത് 16 എംപി പോപ്പ്-അപ്പ് ക്യാമറയാണ് ഉള്ളത്. 4,000mAh ബാറ്ററിയും ഈ ഡിവൈസിലുണ്ട്.

10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ10000 രൂപയിൽ താഴെ വില വരുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ഹുവാവേ വൈ9എസ്

ഹുവാവേ വൈ9എസ്

ഹുവാവേ വൈ9എസ് സ്മാർട്ട്ഫോണിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. 6.59 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 1,080x2,340 പിക്സൽ റസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഒക്ടാ കോർ കിരിൻ 710 എഫ് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുണ്ട്. 16 മെഗാപിക്സൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയും ഈ ഫോണിലുണ്ട്. ഈ സ്മാർട്ട്‌ഫോണിൽ 4ജി എൽടിഇ, ബ്ലൂടൂത്ത്, ജിപിഎസ്, ഗ്ലോനാസ്, യുഎസ്ബി പോർട്ട് ടൈപ്പ്-സി എന്നിവയും 4,000 mAh ബാറ്ററിയും ഫോണിലുണ്ട്.

വൺപ്ലസ് 7ടി പ്രോ

വൺപ്ലസ് 7ടി പ്രോ

വൺപ്ലസ് 7ടി പ്രോ സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 855 പ്ലസ് ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസറും 16 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 16 മെഗാപിക്സൽ പോപ്പ് അപ്പ് ക്യാമറയും ഡിവൈസിൽ നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.0, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ് സി, ജിപിഎസ് തുടങ്ങിയ ഫീച്ചറുകളും ഡിവൈസിലുണ്ട്. 4,085 mAh ബാറ്ററിയാണ് വൺപ്ലസ് 7ടി പ്രോയിലുള്ളത്.

റെഡ്മി കെ20 പ്രോ

റെഡ്മി കെ20 പ്രോ

ഷവോമിയുടെ റെഡ്മി കെ20 പ്രോ 6.39 ഇഞ്ച് ഫുൾ-എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 6 ജിബി/8 ജിബി റാമും 128 ജിബി 256 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 855 എസ്ഒസിയാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണിൽ 20 മെഗാപിക്സൽ സെൻസർ പായ്ക്ക് ചെയ്യുന്ന പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് ഉള്ളത്. ഡിവൈസിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പുണ്ട്. എഫ്/1.75 അപ്പേർച്ചറുള്ള 48-മെഗാപിക്സൽ സോണി IMX586 സെൻസറും 8-മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും വൈഡ് ആംഗിൾ ലെൻസുള്ള 13-മെഗാപിക്സൽ സെൻസറുമടങ്ങുന്നതാണ് ഈ ക്യാമറ സെറ്റപ്പ്. യുഎസ്ബി ടൈപ്പ്-സി 27W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.

വില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾവില കുറഞ്ഞ സ്മാർട്ട്ഫോൺ വാങ്ങണോ?, 8000 രൂപയിൽ താഴെ വിലയുള്ള മികച്ച ഫോണുകൾ

വിവോ വി17 പ്രോ

വിവോ വി17 പ്രോ

വിവോ വി17 പ്രോ സ്മാർട്ട്ഫോമിൽ 1080 x 2340 പിക്‌സൽ റെസല്യൂഷനുള്ള 6.44 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ സ്‌ക്രീൻ ഡിസ്‌പ്ലേയാണുള്ളത്. ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 675 എഐഇ ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിൽ 8 ജിബി LPDDR4x റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുണ്ട്. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസിലുള്ളത്. മുൻവശത്ത് 32 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യുവൽ പോപ്പ്-അപ്പ് സെൽഫി ക്യാമറകളുണ്ട്യ 4,100mAh ബാറ്ററിയാണ് ഡിവൈസിലുള്ളത്.

ഓപ്പോ റെനോ 10എക്സ് സൂം

ഓപ്പോ റെനോ 10എക്സ് സൂം

ഓപ്പോ റെനോ 10എക്സ് സൂം സ്മാർട്ട്ഫോൺ പെരിസ്‌കോപ്പ് സ്റ്റൈൽ 10X ലോസ്‌ലെസ് സൂ ലെൻസുമായി വരുന്നു. 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, ടെലിഫോട്ടോ ലെൻസുള്ള 13 മെഗാപിക്സൽ സെൻസർ എന്നിവയും ഫോണിലുണ്ട്. 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 4,065mAh ബാറ്ററിയും ഫോണിലുണ്ട്.

Best Mobiles in India

English summary
A number of devices with pop-up cameras have been launched in India. Brands like Huawei, OnePlus and Honor have all introduced great pop-up camera smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X