സ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ കരുത്തേകുന്ന ഹോണർ മാജിക് 3 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി

|

ഏറ്റവും പുതിയ ചൈനീസ് സ്മാർട്ഫോണുകളായ ഹോണർ മാജിക് 3, ഹോണർ മാജിക് 3 പ്രോ, ഹോണർ മാജിക് 3 പ്രോ+ എന്നിവ ആഗോളതലത്തിൽ അവതരിപ്പിച്ചു. ഐമാക്സ് മെച്ചപ്പെടുത്തിയ സ്മാർട്ട്‌ഫോണുകളാണ് ഈ പുതിയ ഹോണർ ഫ്ലാഗ്ഷിപ്പ് ലൈനപ്പിൻറെ പ്രത്യേകത. 3 ജി എൽയുടി കളർ ഗ്രേഡിംഗ് പ്രൊഫൈലുകളും എൽഒജി ഫോർമാറ്റിൽ വീഡിയോ റെക്കോർഡിംഗും നൽകുന്ന ആദ്യത്തെ സ്മാർട്ഫോണുകളാണ് പുതിയ ഹോണർ മാജിക് 3 സീരീസ്.

കൂടുതൽ വായിക്കുക: എംഐ, സാംസങ്, വൺപ്ലസ്, റിയൽമി തുടങ്ങിയ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവ്

ഹോണർ മാജിക് 3, ഹോണർ മാജിക് 3 പ്രോ, ഹോണർ മാജിക് പ്രോ+ സ്മാർട്ഫോണുകളുടെ വിലയും, ലഭ്യതയും

ഹോണർ മാജിക് 3, ഹോണർ മാജിക് 3 പ്രോ, ഹോണർ മാജിക് പ്രോ+ സ്മാർട്ഫോണുകളുടെ വിലയും, ലഭ്യതയും

ഹോണർ മാജിക് 3 സീരീസിൽ വരുന്ന സ്റ്റാൻഡേർഡ് വേരിയന്റ് ഹോണർ മാജിക് 3യ്ക്ക് യൂറോ 899 (ഏകദേശം 78,400 രൂപ) വില വരുന്നു. ഹോണർ മാജിക് 3 പ്രോയുടെ വില യൂറോ 1,099 (ഏകദേശം 95,800 രൂപ) മുതൽ വില ആരംഭിക്കുന്നു, അതേസമയം ടോപ്പ്-ഓഫ്-ലൈൻ മോഡലായ ഹോണർ മാജിക് 3 പ്രോ+ യ്ക്ക് യൂറോ 1,499 (ഏകദേശം 1,30,700 രൂപ) മുതൽ വില ആരംഭിക്കുന്നു.

നിങ്ങളുടെ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്നിങ്ങളുടെ ഓപ്പോ പ്രീമിയം സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും ഇപ്പോൾ ലഭ്യമാണ്

ഹോണർ മാജിക് 3, ഹോണർ മാജിക് 3 പ്രോ, ഹോണർ മാജിക് പ്രോ+ സ്മാർട്ഫോണുകളുടെ സവിശേഷതകൾ

ഹോണർ മാജിക് 3, ഹോണർ മാജിക് 3 പ്രോ, ഹോണർ മാജിക് പ്രോ+ സ്മാർട്ഫോണുകളുടെ സവിശേഷതകൾ

ക്യാമറ സെഗ്‌മെന്റ് ട്വീക്കുകൾ ഒഴികെ മൂന്ന് സ്മാർട്ഫോണുകളും സമാന സവിശേഷതകളുമായി വരുന്നു. പുതിയ ഹോണർ മാജിക് 3 സീരീസിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റും എഫ്എച്ച്ഡി+ റെസല്യൂഷനുമുള്ള വളഞ്ഞ 6.76 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേകയാണുള്ളത്. പാനൽ 10-ബിറ്റ് കളർ ഔട്ട്പുട്ട് സപ്പോർട്ട്, ഡിസിഐ-പി 3 കളർ ഗാമറ്റ്, ഫ്രണ്ട് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള കട്ട്ഔട്ട് എന്നിവയാണ് മറ്റുള്ള പ്രത്യകതകൾ. ഹോണർ മാജിക് 3 യിൽ 8 ജിബി റാമും 128 ജിബി/256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്, അതേസമയം ഹോണർ മാജിക് 3 പ്രോ, മാജിക് 3 പ്രോ+ സ്മാർട്ഫോണുകൾ 8 ജിബി/12 ജിബി റാം, 128 ജിബി/256 ജിബി/512 ജിബി സ്റ്റോറേജ് സ്‌നാപ്ഡ്രാഗൺ 888+ SoC പ്രോസസർ എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു.

സ്നാപ്ഡ്രാഗൺ 888 SoC പ്രോസസ്സർ കരുത്തേകുന്ന ഹോണർ മാജിക് 3 സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി

ഈ സ്മാർട്ട്ഫോണുകൾ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 5.0ൽ പ്രവർത്തിക്കുന്നു എന്നതാണ് ശ്രദ്ധേയമായ ഒരു കാര്യം. ഗ്ലോബൽ വേരിയന്റുകൾ ജിഎംഎസ് (ഗൂഗിൾ മൊബൈൽ സർവീസസ്) ഉപയോഗിച്ച് വരുമെന്നതിനാൽ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ ഓഫറുകൾ ലഭിക്കും. മൂന്ന് സ്മാർട്ഫോണുകൾക്കും 13 മെഗാപിക്സൽ ഷൂട്ടറും, പ്രോ, പ്രോ++ എന്നിവയ്ക്ക് ഫേസ് റെക്കഗ്‌നിഷനായി ഒരു 3 ഡി ക്യാമറയുണ്ട്. വാനില ഹോണർ മാജിക് 3 യ്ക്ക് 50 മെഗാപിക്സൽ വൈഡ് സെൻസർ, 13 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 64 മെഗാപിക്സൽ മോണോക്രോം സെൻസർ എന്നിവയും ലഭിക്കുന്നു.

16,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ16,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Honor Magic 3, Honor Magic 3 Pro, and Honor Magic 3 Pro+ are the latest flagship series from the Chinese cellphone company. The new Honor flagship collection is distinguished by its IMAX-enhanced smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X