ഹോണർ പ്ലേ 4 സിരീസ് ജൂൺ 3ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഹോണറിന്റെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ സീരിസായ ഹോണർ പ്ലേ 4 ജൂൺ മൂന്നിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഹോണർ പ്ലേ 4, ഹോണർ പ്ലേ 4 പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് നിരവധി ലീക്ക് റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇപ്പോഴിതാ ഈ സ്മാർട്ട്ഫോണുകളുടെ ടെന്ന സർട്ടിഫിക്കേഷൻ വിവരങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഇതിനൊപ്പമാണ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി പുറത്ത് വിട്ടിരിക്കുന്നത്.

ഹോണർ പ്ലേ 4, പ്ലേ 4 പ്രോ ഔദ്യോഗിക ലോഞ്ച്
ഹോണർ പ്ലേ 4, ഹോണർ പ്ലേ 4 പ്രോ എന്നീ സ്മാർട്ട്ഫോണുകൾ ജൂൺ 3 ന് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് ലോഞ്ച് വിവരങ്ങൾ കമ്പനി പ്രഖ്യാപിച്ചത്. ഇതിനൊപ്പം ഒരു ടീസർ ഇമേജും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. പിൽ ഷേപ്പിലുള്ള ഇരട്ട സെൽഫി ക്യാമറ സെറ്റപ്പോടെയാണ് ഡിവൈസുകൾ പുറത്തിറങ്ങുക. പിൻ പാനൽ ചതുരാകൃതിയിൽ സെറ്റ് ചെയ്ത ക്യാമറ മൊഡ്യൂളാണ് ഉള്ളത്.

ഹോണർ പ്ലേ 4 ടെന്ന സർട്ടിഫിക്കേഷൻ
TNNH-AN00 മോഡൽ നമ്പരിലാണ് ഹോണർ പ്ലേ 4ന്റെ സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്തത്. സർട്ടിഫിക്കേഷൻ ഡാറ്റാ ബേസ് പ്രകാരം 1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ 6.81-ഇൻഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക. 170 x 78.5 x 8.9 മിമി അളവുകളുള്ള ഈ സ്മാർട്ട്ഫോണിന് 213 ഗ്രാം ഭാരം ഉണ്ടായിരിക്കും

64 എംപി പ്രൈമറി സെൻസറുള്ള ഒരു ക്വാഡ്-റിയർ ക്യാമറ മൊഡ്യൂളായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ. 8 എംപി സെക്കൻഡറി സെൻസറും ഡെപ്ത്, മാക്രോ സെൻസറായി പ്രവർത്തിക്കുന്ന 2 എംപി സെൻസറും ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറ ഉണ്ടായിരിക്കും.

ഹോണർ പ്ലേ 4 പ്രോയുടെ ഔദ്യോഗിക ടീസറിൽ ഇരട്ട ക്യാമറ സെറ്റപ്പായിരിക്കും എന്ന് നേരത്തെ സ്ഥിരീകരിച്ചതാണ്. അതുകൊണ്ട് തന്നെ സ്റ്റാൻഡേർഡ് മോഡലിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ വിചിത്രായി തോന്നുന്നു. ഡിവൈസിന്റെ ഹാർഡ്‌വെയർ സവിശേഷതകളെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്ത് വന്നേക്കും. അത് പുറത്ത് വന്നാൽ മാത്രമേ ഈ വിഷയം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.

ലിസ്റ്റിംഗ് അനുസരിച്ച്, സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഒ.എസിലായിരിക്കും പ്രവർത്തിക്കു. 2GHz ഒക്ടാകോർ പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. പ്രോസസറിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മീഡിയടെക് ഡൈമെൻസിറ്റി 800 പ്രോസസറായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ. 4 ജിബി / 6 ജിബി / 8 ജിബി റാം, 64 ജിബി / 128 ജിബി / 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ എന്നിവയോടെ ഡിവൈസ് പുറത്തിറങ്ങും.


Click it and Unblock the Notifications








