ഹോണർ 30 എസ്, ഹോണർ പ്ലേ 9 എ സ്മാർട്ട്ഫോണുകൾ മാർച്ച് 30 ന് പുറത്തിറങ്ങും

|

ഹുവാവേയുടെ സബ് ബ്രാൻഡായ ഹോണർ 2020 മാർച്ച് 30 ന് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഹോണർ പ്ലേ 9 എ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഹോണർ പ്ലേ 9 എയ്ക്ക് ഒപ്പം ഹോണർ 30 എസ് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു. സ്മാർട്ട്ഫോൺ വിപണിയിൽ ശക്തമായ സ്വാധീനമായി മാറിയ ഹോണറിന്റെ രണ്ട് സ്മാർട്ട്ഫോണുകൾ ഒന്നിച്ച് പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിക്കാൻ ഒരുപാടുണ്ട്.

ഔദ്യോഗിക വെയ്‌ബോ

കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ ഹാൻഡിലാണ് പുതിയ സ്മാർട്ട്ഫോണുകളുടെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. ഹോണർ പ്ലേ 9 എ യുവതലമുറയെ ലക്ഷ്യം വയ്ക്കുമെന്നും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ഫോൺ ഒരു വലിയ ബാറ്ററിയുമായി എത്തുമെന്നും പോസ്റ്റിൽ പറയുന്നു. ഒരൊറ്റ ചാർജിൽ 3 ദിവസത്തെ ബാറ്ററി ലൈഫ് നൽകാൻ സ്മാർട്ട്‌ഫോണിന് കഴിയുമെന്നും കമ്പനി അവകാശപ്പെട്ടു.

ലോഞ്ച്

ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടെങ്കിലും ഹോണർ ഡിവൈസുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. വരാനിരിക്കുന്ന ഹോണർ പ്ലേ 9 എ സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് പ്രഖ്യാപിച്ചത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. ഫോണിന്റെ യാതൊരു വിധത്തിലുള്ള വിവരങ്ങളോ ടീസറോ ഓൺലൈനിൽ ഇതുവരെ പുറത്ത് വന്നിട്ടില്ല. ലോഞ്ച് ദിവസം അപ്രതീക്ഷിതമായ സവിശേഷതകോളോടെ ഫോൺ അവതരിപ്പിക്കാനായിരിക്കും കമ്പനി ഉദ്ദേശിക്കുന്നത്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 21 ആദ്യ വിൽപ്പന ആമസോൺ വഴി ആരംഭിച്ചു; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം 21 ആദ്യ വിൽപ്പന ആമസോൺ വഴി ആരംഭിച്ചു; വിലയും ഓഫറുകളും

ട്രിപ്പിൾ റിയർ ക്യാമറ

എന്തായാലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുള്ള ഒരു ഡിവൈസിന്റെ ചിത്രം ചൈനീസ് വ്യവസായ മന്ത്രാലയം ഷെയർ ചെയ്തിട്ടുണ്ട്. സ്മാർട്ട്‌ഫോൺ ഒരു പഞ്ച്-ഹോൾ ഫ്രണ്ട് ക്യാമറ സെറ്റപ്പ് വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ മുകളിൽ ഇടത് കോണിൽ ലംബമായി സ്ഥാപിച്ചിരിക്കുന്ന AI ക്യാമറയാണ് റിയർ ക്യാമറയായി ഉള്ളതെന്നും റിപ്പോർട്ടുകളുണ്ട്. സുരക്ഷയ്‌ക്കായി പിൻവശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്‌കാനറും പുറത്ത് വന്ന ചിത്രത്തിൽ നിന്നും വ്യക്തമാണ്.

സ്മാർട്ട്‌ഫോൺ

സ്മാർട്ട്‌ഫോൺ AKA-AL10 എന്ന മോഡൽ നമ്പറുമായി ലിസ്റ്റുചെയ്‌തിട്ടുണ്ട്. ഇത് ചൈനീസ് വ്യവസായ മന്ത്രാലയത്തിന്റെ ഓൺലൈൻ ഡാറ്റാബേസിലാണ് കണ്ടെത്തിയത്. ഇതുവരെയായി സ്മാർട്ട്‌ഫോണിനെക്കുറിച്ച് വിശദാംശങ്ങളൊന്നും കമ്പനിയോ മറ്റേതെങ്കിലും സോഴ്സുകളോ വെളിപ്പെടുത്തിയിട്ടില്ല. ഫോൺ ബജറ്റ് സെഗ്‌മെന്റിന്റെ പരിധിയിൽ വരുമെന്നും ഇത് 4 ജി സ്മാർട്ട്‌ഫോണായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഔദ്യോഗിക ലോഞ്ച്

സ്മാർട്ട്‌ഫോണിനെക്കുറിച്ച് കൂടുതലറിയാൻ 2020 മാർച്ച് 30 ന് നടക്കാനിരിക്കുന്ന ഔദ്യോഗിക ലോഞ്ച് വരെ കാത്തിരിക്കേണ്ടതുണ്ട്. ലോഞ്ചിന് ഇനി ഒരാഴ്ച മാത്രമേ ബാക്കിയുള്ളു. ഇന്ത്യൻ വിപണിയെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷിക്കാനുള്ള സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. ലോഞ്ചിന് മുമ്പ് തന്നെ ചില വിവരങ്ങൾ പുറത്ത് വരാൻ സാധ്യതയുണ്ട്. അത്തരത്തിൽ എന്തെങ്കിലും സവിശേഷതകൾ പുറത്ത് വന്നാൽ അത് സംബന്ധിച്ച അപ്ഡേറ്റ് ഞങ്ങൾ നിങ്ങളിൽ എത്തിക്കും.

കൂടുതൽ വായിക്കുക: റെഡ്മി കെ 30 പ്രോയുടെ വിലവിവരങ്ങൾ പുറത്ത്; ബേസ് വേരിയന്റിന് 37,000 രൂപകൂടുതൽ വായിക്കുക: റെഡ്മി കെ 30 പ്രോയുടെ വിലവിവരങ്ങൾ പുറത്ത്; ബേസ് വേരിയന്റിന് 37,000 രൂപ

Best Mobiles in India

English summary
Honor, the sub-brand of Huawei, has finally announced the launch of its latest smartphone the Honor Play 9A on March 30, 2020. The company is planning to launch the smartphone on the same day along with the launch of Honor 30S. Here are the details:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X