Home
Mobile

ഹോണർ വി40 5ജി സ്മാർട്ട്ഫോൺ ജനുവരി 18ന് ലോഞ്ച് ചെയ്യും

ഹോണർ വി40 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് ജനുവരി 18ന് നടക്കും. കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വെയ്‌ബോയിലൂടെയാണ് ഈ ഡിവൈസിന്റെ ലോഞ്ച് കമ്പനി സ്ഥിരീകരിച്ചത്. ഡിവൈസിന്റെ ഔദ്യോഗിക ടീസർ മുൻഭാഗത്തെ ഡിസൈനും വെളിപ്പെടുത്തുന്നുണ്ട്. ഡിവൈസുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.

ഹോണർ വി40

ഹോണർ വി40 സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക ടീസറിൽ നിന്നും ഫോണിൽ ഫ്രണ്ട് ക്യാമറയ്‌ക്കായി ഡിസ്പ്ലെയുടെ ഇടത് ഭാഗത്തായി ഗുളിക ആകൃതിയിലുള്ള ഡ്യൂവൽ പഞ്ച്-ഹോൾ കട്ട് ഔട്ടാണ് നൽകിയിട്ടുള്ളത്. ഡിവൈസിൽ കർവ്ഡ് ഡിസ്പ്ലേയും കമ്പനി നൽകിയിട്ടുണ്ട്. നിലവിലുള്ള സ്മാർട്ട്ഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഈ ഡിവൈസിൽ സിം ട്രേ അടിഭാഗത്തായാണ് നൽകുന്നത്.

ഹോണർ വി40 5ജി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഹോണർ വി40 5ജി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഹോണർ വി40 5ജി സ്മാർട്ട്ഫോണിൽ 6.72 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്പ്ലെയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1236 x 2676 പിക്‌സൽ ഫുൾ എച്ച്ഡി+ റെസലൂഷൻ ഉണ്ട്. 120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാമ്പിൾ റേറ്റും സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 1000+ ചിപ്‌സെറ്റായിരിക്കും ഡിവൈസിന് കരുത്ത് നൽകുന്നത്. 8 ജിബി എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി / 256 ജിബി യുഎഫ്‌എസ് 2.1 സ്റ്റോറേജും ഡിവൈസിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ബേസ്ഡ് മാജിക് യുഐ 4.0ലായിരിക്കും ഹോണർ വി40 5ജി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. 45W ഫാസ്റ്റ് വയർലെസ് ചാർജിങ് ടെക്നോളജിയും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

50 എം‌പി പ്രൈമറി സെൻസർ

50 എം‌പി പ്രൈമറി സോണി ഐ‌എം‌എക്സ് 766 ലെൻസോ 64 എം‌പി ക്യാമറയോ ആയിരിക്കും ഹോണർ വി40 സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഈ പ്രൈമറി ക്യാമറയ്ക്ക് ഒപ്പം മറ്റ് മൂന്ന് ക്യാമറകൾ അടങ്ങുന്ന ഒരു ക്വാഡ് ക്യാമറ സെറ്റപ്പും ഡിവൈസിൽ ഉണ്ട്. ഡിവൈസിലെ മറ്റ് സെൻസറുകൾ 8 എംപി സൂപ്പർ വൈഡ് ആംഗിൾ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സെൽഫി

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് ഡിവൈസിൽ ഉണ്ടായിരിക്കുകയെന്ന് സൂചനകളുണ്ട്. ഹോണർ വി40 5ജി 163.32 x 74.08 x 7.85 എംഎം അളവുള്ള ഡിവൈസയിരിക്കുമെന്നും ഭാരം 184 ഗ്രാം ആയിരിക്കുമെന്നും സൂചനകളുണ്ട്. ഇത് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഹോണർ വി40 സ്മാർട്ട്ഫോണിനൊപ്പം ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ചുകൾ, ടിവികൾ, ടൂത്ത് ബ്രഷുകൾ തുടങ്ങിഉൽപ്പന്നങ്ങളും കമ്പനി പുറത്തിറക്കും.

Best Mobiles in India

English summary
The launch of the Honor V40 series smartphones will take place on January 18th. The company has officially confirmed this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X