പോപ്പ് അപ്പ് സെൽഫി ക്യാമറയുമായി ഹോണർ X10 5ജി പുറത്തിറങ്ങി; വില, സവിശേഷതകൾ

|

ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ X10 സ്മാർട്ട്‌ഫോൺ ചൈനയിൽ അവതരിപ്പിച്ചു. 5 ജി സപ്പോർട്ട്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, ആൻഡ്രോയിഡ് 10 എന്നീ സവിശേഷതകളോടെയാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ലൈറ്റ്സ്പീഡ് സിൽവർ, പ്രോബിംഗ് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്. ഹോണർ 9 എക്സ് സ്മാർട്ട്‌ഫോണിന് സമാനമായ മോട്ടറൈസ്ഡ് പോപ്പ്-അപ്പ് ക്യാമറ ഡിസൈനാണ് എക്സ്10 സ്മാർട്ട്ഫോണിലും നൽകിയിട്ടുള്ളത്.

ഹോണർ X10: വില
 

ഹോണർ X10: വില

ഹോണർ എക്സ്10 മൂന്ന് മോഡലുകളിൽ ലഭ്യമാണ്. അടിസ്ഥാന വേരിയന്റായ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് ആർ‌എം‌ബി 1,899 ആണ് വില. ഇത് ഏകദേശം 20,200 രൂപയോളം വരും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ആർ‌എം‌ബി 2,199 (ഏകദേശം 23,400 രൂപ) വിലയാണ് കമ്പനി പ്രഖ്യാപിച്ചത്. ഈ ഡിവൈസിന്റെ ടോപ്പ് എൻഡ് വേരിയന്റ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് വരുന്നത്. ഇതിന് ആർ‌എം‌ബി 2,399 (ഏകദേശം 25,500 രൂപ) വിലവരും.

വിൽപ്പന

ഹോണർ എക്സ്10 സ്മാർട്ട്ഫോൺ വിമാൾ വെബ്സൈറ്റിൽ ലിസ്റ്റുചെയ്തിട്ടുണ്ട്. ഈ ഫോണിന്റെ പ്രീബുക്കിങും ആരംഭിച്ചിട്ടുണ്ട്. മെയ് 26നാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.ഹോണർ എക്സ്10 സ്മാർട്ട്ഫോൺ അന്താരാഷ്ട്ര വിപണിയിൽ എപ്പോഴണ് എത്തുകയെന്നോ ഇന്ത്യയിൽ ഈ ഫോൺ എപ്പോൾ ലഭ്യമാക്കുമെന്നോ ചൈനിസ് കമ്പനിയായ ഹോണർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന മെയ് 26ന്

ഹോണർ X10: സവിശേഷതകൾ

ഹോണർ X10: സവിശേഷതകൾ

ഹോണർ എക്സ്10 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാകോർ കിരിൻ 820 SoC പ്രോസസറാണ്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി വരെ ഓൺബോർഡ് സ്റ്റോറേജുമായിട്ടാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. എൻ‌എം കാർഡ് വഴി 256 ജിബി വരെ മെമ്മറി എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഫോണിൽ നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 10
 

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 3.1.1ലാണ് ഹോണർ എക്സ്10 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഡിവൈസിൽ ഉള്ളത് 6.63 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഈ ഡിസ്പ്ലെ ഫുൾ എച്ച്ഡി + റെസല്യൂഷൻ (1080 x 2400 പിക്‌സൽസ്) സപ്പോർട്ട് ചെയ്യുന്നു. ഡിസ്പ്ലെയ്ക്ക് 92 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോയും ഉണ്ട്.

ക്യാമറ

ക്യാമറകൾ പരിശോധിച്ചാൽ ഹോണർ എക്സ് 10 ന്റെ പിൻഭാഗത്ത് എഫ് / 1.8 ലെൻസുള്ള 40 മെഗാപിക്സൽ സെൻസറും എഫ് / 2.4 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിരിക്കുന്നത്. മുൻവശത്ത്, എഫ് / 2.2 ലെൻസുള്ള 16 മെഗാപിക്സൽ സെൽഫി സെൻസറാണ് സ്മാർട്ട്‌ഫോണിനുള്ളത്.

കൂടുതൽ വായിക്കുക: ആമസോണിലൂടെ ഈ സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം

5 ജി

5 ജി സപ്പോർട്ട്, 4 ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളും ഹോണർ എക്സ്10 സ്മാർട്ട്ഫോണിൽ ഉണ്ട്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും യുഎസ്ബി ടൈപ്പ്-സി പോർട്ടും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 22.5W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 4,300mAh ബാറ്ററിയാണ് ഫോണിലുള്ളത്.

Most Read Articles
Best Mobiles in India

English summary
The Honor 10X smartphone has been launched in China. The device comes with 5G support, a triple rear camera setup, and Android 10. Honor will be selling the handset in three color options. These are Lightspeed Silver, Probing Black, and Racing Blue. It features a motorized pop-up camera design, similar to the Honor 9X smartphone. Read on to know more about this phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X