ഹോണർ എക്സ് 10 മെയ് 20ന് അവതരിപ്പിക്കും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ എക്സ്10ന്റെ ലോഞ്ച് തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനിയുടെ പുതിയ ലൈനപ്പാണ് എക്സ്10ന്റെ ലോഞ്ചോടെ ആരംഭിക്കുന്നത്. ടെന്ന സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്ത ഈ സ്മാർട്ട്ഫോൺ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടോടെയായിരിക്കും വിപണിയിലെത്തുക.

ഹോണർ എക്സ് 10 ഔദ്യോഗിക ലോഞ്ച് വിവരങ്ങൾ

ഹോണർ എക്സ് 10 ഔദ്യോഗിക ലോഞ്ച് വിവരങ്ങൾ

ഹോണർ അതിന്റെ ഔദ്യോഗിക വെയ്‌ബോ അക്കൌണ്ടിലൂടെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന എക്സ് 10 സ്മാർട്ട്ഫോണിന്റെ ടീസർ ഷെയർ ചെയ്തിട്ടുണ്ട്. ഈ ടീസറിലൂടെ തന്നെയാണ് കമ്പനി ഫോൺ അവതരിപ്പിക്കുന്ന തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്. ടീസർ അനുസരിച്ച് ഈ ഡിവൈസ് 2020 മെയ് 20 ന് പുറത്തിറങ്ങു. ഈ ടീസർ ലോഞ്ച് തിയ്യതിക്കൊപ്പം എക്സ് 10 മോണിക്കറും 5 ജി കണക്റ്റിവിറ്റി സപ്പോർട്ടും സ്ഥിരീകരിക്കുന്നു.

കൂടുതൽ വായിക്കുക: വിവോ Y30 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു: വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: വിവോ Y30 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു: വിലയും സവിശേഷതകളും

ഹോണർ 10ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഹോണർ 10ൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഹോണർ എക്സ് 10ന്റെ പ്രധാന സവിശേഷതകളുടെ വിവരങ്ങൾ നേരത്തെ ടെന്ന സർ‌ട്ടിഫിക്കേഷൻ‌ വഴി പുറത്തെത്തിയിരുന്നു. 6.63 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായാണ് ഡിവൈസ് എത്തുന്നത്. ഇത് 1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസലൂഷനുള്ള ഡിസ്പ്ലെയായിരിക്കും. ഹാൻഡ്സെറ്റിൽ പഞ്ച്-ഹോളോ വാട്ടർ ഡ്രോപ്പ് നോച്ചോ നൽകുന്നില്ല. ഇതിന് പകരം സെൽഫി ക്യാമറയ്ക്കായി ഫോണിൽ പോപ്പ്-അപ്പ് ക്യാമറ സെറ്റപ്പാണ് നൽകുന്നത്.

ക്യാമറ
 

ക്യാമറ

ഹോണർ എക്സ് 10 40 എംപി പ്രൈമറി ക്യാമറ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളുമായിട്ടാണ് പുറത്തിറങ്ങുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിയർ ക്യാമറ സെറ്റപ്പിൽ 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും ഡെപ്ത് സെൻസറായ 2 എംപി സെൻസറും ഉണ്ടാകും. ഇതൊരു മികച്ച ട്രിപ്പിൾ ക്യമാറ സെറ്റപ്പാണെന്ന് നിസംശയം പറയാം.

കൂടുതൽ വായിക്കുക: പോക്കോ എഫ്2 സ്മാർട്ട്ഫോൺ മെയ് 12ന് പുറത്തിറങ്ങും; റിപ്പോർട്ട്കൂടുതൽ വായിക്കുക: പോക്കോ എഫ്2 സ്മാർട്ട്ഫോൺ മെയ് 12ന് പുറത്തിറങ്ങും; റിപ്പോർട്ട്

16 എംപി

സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി ഡിവൈസിൽ 16 എംപി ക്യാമറയാണ് നൽകിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഇൻ-ഹൌസ് ഹിലിലിക്കൺ കിരിൻ 820 5 ജി പ്രോസസറിന്റെ കരുത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. 4 ജിബി / 6 ജിബി / 8 ജിബി റാം, 62 ജിബി / 128 ജിബി / 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളായി മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ഡിവൈസ് പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ഒ.എസ് ജോടിയാക്കിയ കസ്റ്റം ഇ.എം.യു.ഐ സ്കിനായിരിക്കും സോഫ്റ്റ്വെയറായി ഉണ്ടാവുക. സുരക്ഷയ്ക്കായി വലത് വശത്ത് ഫിംഗർപ്രിന്റ് സ്കാനർ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4,200 mAh ബാറ്ററിയോടെയാണ് ഈ ഡിവൈസ് പുറത്തിറങ്ങുന്നത്. ഇത് 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടോടെയായിരിക്കും വരുന്നത്.

കൂടുതൽ വായിക്കുക: ഇരട്ട സെൽഫി ക്യാമറകളുള്ള ഹുവാവേ വൈ8എസ് ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറങ്ങികൂടുതൽ വായിക്കുക: ഇരട്ട സെൽഫി ക്യാമറകളുള്ള ഹുവാവേ വൈ8എസ് ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി

ലോഞ്ച് ഇവന്റ്

കമ്പനി ലോഞ്ച് ഇവന്റ് ഓൺ‌ലൈനിൽ ഹോസ്റ്റുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണികളിലെ ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും കമ്പനി പുറത്ത് വിടും.ഈ ഡിവൈസ് ഏത് വില വിഭാഗത്തിലേക്കാണ് ഹോണർ പുറത്തിറക്കുകയെന്നോ ഏതെക്കെ സ്മാർട്ട്‌ഫോണുകളുമായിട്ടാണ് ഇത് മത്സരിക്കുകയെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

Best Mobiles in India

English summary
Honor recently confirmed its new X smartphone lineup which will be introduced with the launch of the Honor X10. The device has been spotted online a couple of times and has also cleared its certification via TENNA. The upcoming handset has will be launched with the 5G network support and has got an official launch date.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X