മിഡ് റേഞ്ച് 5ജി സ്മാർട്ട്ഫോണായ ഹോണർ X10 മാക്സ് ജൂലൈ 2 ന് പുറത്തിറങ്ങും
ഹോണർ അടുത്തിടെയാണ് തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾ അടങ്ങുന്ന എക്സ് സീരിസ് പ്രഖ്യാപിച്ചത്. ഈ സീരിസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കാനുള്ള പദ്ധതികളിലാണ് കമ്പനി. ഹോണർ X10 മാക്സ് എന്ന പുതിയ ഡിവൈസ് ജൂലൈ 4നോ 5നോ പുറത്തിറങ്ങുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ ഡിവൈസ് ജൂലൈ 2ന് തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിവൈസിന്റെ സവിശേഷതകളെ സംബന്ധിച്ചും ചില റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

ഹോണർ X10 മാക്സ് ലോഞ്ച്
ഹോണർ എക്സ് 10 മാക്സ് സ്മാമർട്ട്ഫോൺ ജൂലൈ 2 ന് ചൈനയിൽ പുറത്തിറങ്ങും. കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ ഹാൻഡിൽ വഴിയാണ് ഹോണർ ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ ഹാൻഡ്‌സെറ്റ് 5 ജി സപ്പോർട്ടോടെയായിരിക്കും പുറത്തിറങ്ങുകയെന്നും വലിയ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നും കമ്പനി തന്നെ സ്ഥിരീകരിക്കുന്നു. ഈ ഡിവൈസിന്റെ സവിശേഷതകൾ ജെഡി ഡോട്ട് കോമിന്റെ ലിസ്റ്റിംഗിലൂടെയും വെയ്‌ബോയിലെ ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ പോസ്റ്റിലൂടെയും നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2018 ൽ പുറത്തിറങ്ങിയ ഹോണർ 8 എക്സ് മാക്‌സിന്റെ പിൻഗാമിയായിട്ടാണ് പുതിയ ഹോണർ X10 മാക്സ് സ്മാർട്ട്ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. ടീസർ ഇമേജ് പ്രകാരം ഈ ഡിവൈസ് വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള ഉയരമുള്ള ഡിസ്‌പ്ലേയുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഒപ്പം ബ്ലൂയിഷ് ഷേയിഡിലായിരിക്കും ഫോൺ പുറത്തിറങ്ങുക. പിൻ പാനലിലെ ക്യാമറകളുടെ ഡിസൈനോ കീകളുടെയും പോർട്ടുകളുടെയും ക്രമീകരണവും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഹോണർ X10 മാക്സ് സ്മാർട്ട്ഫോണിൽ 7.09 ഇഞ്ച് ഡിസ്‌പ്ലേ പായ്ക്ക് ചെയ്യും. ഈ ഡിസ്പ്ലെയ്ക്ക് 1080 x 2280 ന്റെ എഫ്‌എച്ച്ഡി + റെസല്യൂഷനും ഉണ്ടായിരിക്കും. ഇത്തരത്തിലൊരു വലിയ ഡിസ്പ്ലെ പായ്ക്ക് ചെയ്യുന്ന ആദ്യത്തെ മിഡ്റേഞ്ച് സ്മാർട്ട്ഫോണായിരിക്കും ഇത്. ഈ വലി പാനൽ എൽസിഡി അതല്ലെങ്കിൽ അമോലെഡ് ഡിസ്പ്ലേ ആയിരിക്കും. എൽസിഡി ആയിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹോണർ X10 മാക്സിന്റെ പിൻ പാനലിൽ എത്ര ക്യാമറകൾ ഉണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 48 എംപി പ്രൈമറി സെൻസർ ഉണ്ടായിരിക്കുമെന്ന് ലീക്ക് റിപ്പോർട്ടുകൾ ഉറപ്പിക്കുന്നു. യു-ആകൃതിയിലുള്ള നോച്ചിൽ 8 എംപി സെൽഫി ക്യാമറയുണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഡിവൈസിൽ ഒക്ടാ കോർ മീഡിയടെക് എംടി 6873 പ്രോസസറായിരിക്കും നൽകുക. ഈ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 800 സോസി എന്നും അറിയപ്പെടുന്നു.

ഹോണർ X10 മാക്സ് സ്മാർട്ട്ഫോണിന്റെ റാമും സ്റ്റോറേജും ഇതുവരെ റിപ്പോർട്ടുകളിലൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഈ ഹാൻഡ്‌സെറ്റിൽ ആൻഡ്രോയിഡ് 10 ഒ.എസ്. മാജിക് യുഐ 3.1.1 സ്കിൻ പ്രീലോഡഡ് ആയിരിക്കും. 5,000 എംഎഎച്ച് ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നും ഈ ബാറ്ററി ചാർജ് ചെയ്യാനായി 22.5W ഫാസ്റ്റ് ചാർജിംങ് സപ്പോർട്ട് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എല്ലാ സവിശേഷതകളും പരിശോധിച്ചാൽ ഈ ഡിവൈസ് മിഡ്റൈഞ്ചിൽ കിട്ടാവുന്ന മികച്ച സ്മാർട്ട്ഫോണായിരിക്കുമെന്ന് ഉറപ്പാണ്. 7.09 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിന്റെ പ്രധാന ആകർഷണം. മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ 5 ജി നെറ്റ്‌വർക്ക് സപ്പോർട്ടോടെ വരുന്ന ഡിവൈസ് എന്ന പ്രത്യേകതയും ഡിവൈസിനുണ്ട്.


Click it and Unblock the Notifications








