ഹോണർ X10 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും ചോർന്നു

|

ഹോണർ X10 സ്മാർട്ട്ഫോൺ പുറത്തിറക്കികൊണ്ട് തങ്ങളുടെ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ നിര ശക്തമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഹോണർ. ഈ ഡിവൈസ് മെയ് 20 ന് ചൈനയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടെന്ന സർട്ടിഫിക്കേഷനിലെ ഡാറ്റാബേസ് ഫോണിന്റെ പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുകയും ചെയ്യുന്നു. 5 ജി കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഹൈസിലിക്കൺ കിരിൻ 820 SoCയുടെ കരുത്തിലായിരിക്കും ഈ ഡിവൈസ് പുറത്തിറങ്ങുന്നത്.

ഹോണർ X10: പ്രതീക്ഷിക്കുന്ന വേരിയന്റുകൾ
 

ഹോണർ X10: പ്രതീക്ഷിക്കുന്ന വേരിയന്റുകൾ

പുതിയ ലീക്ക് റിപ്പോർട്ടുകൾ പ്രകാരം ഹോണർ X10 നാല് വ്യത്യസ്ത റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലും പുറത്തിറങ്ങും. അടിസ്ഥാന മോഡൽ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതായിരിക്കും. ഈ മോഡലിന് 2,299 യുവാൻ (ഏകദേശം 24,454 രൂപ) വിലവരും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 2,599 യുവാൻ (ഏകദേശം 27,645 രൂപ), 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 2,899 യുവാൻ (ഏകദേശം 30,834 രൂപ) എന്ന വിലയ്ക്കായിരിക്കും ലഭ്യമാവുക. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ്-ഓഫ്-ലൈൻ മോഡലിന് 3,199 യുവാൻ (ഏകദേശം 34,025 രൂപ) വിലയുണ്ടാകും.

ഹോണർ X10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഹോണർ X10: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

നേരത്തെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് 16 എംപി സ്‌നാപ്പർ ഉൾക്കൊള്ളുന്ന പോപ്പ്-അപ്പ് സെൽഫി ക്യാമറ സെറ്റപ്പുമായിട്ടാണ് ഹോണർ എക്സ് 10 പുറത്തിറങ്ങുന്നത്. 40 എംപി പ്രൈമറി സെൻസറും വൈഡ് ആംഗിൾ ഷോട്ടുകൾക്കായി 8 എംപി സെൻസറും അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഡെപ്ത് ഇഫക്റ്റുകൾ പകർത്താനായി 2 എംപി സെൻസറും ക്യാമറ സെറ്റപ്പിൽ ഉണ്ടാകും.

കൂടുതൽ വായിക്കുക: ഹോണർ 9X പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു: വില, ഓഫറുകൾ, സവിശേഷതകൾ

പ്രോസസർ

ഹോണർ X10 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഹൈസിലിക്കൺ കിരിൻ 820 5 ജി പ്രോസസറാണ്. ഇത് മൾട്ടിടാസ്കിംഗ് വളരെ എളുപ്പമാക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ, 8 ജിബി റാമും 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായിട്ടായിരിക്കും ഹാൻഡ്‌സെറ്റ് പുറത്തിറങ്ങുക. ആൻഡ്രോയിഡ് 10 ഒഎസ് ബേസ്ഡ് EMUI സ്കിനിൽ ആയിരിക്കും ഹോണർ എക്സ്10 പ്രവർത്തിക്കുന്നത്.

സുരക്ഷ
 

1080 x 2400 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസല്യൂഷൻ ഉള്ള 6.63 ഇഞ്ച് എൽസിഡി പാനലായിരിക്കും ഫോണിലുണ്ടായിരിക്കുക. സുരക്ഷയ്ക്കായി സ്റ്റാൻഡേർഡ് ഫെയ്സ് അൺലോക്ക്, പിൻ, പാസ്‌വേഡ് പ്രോട്ടക്ഷൻ എന്നിവയ്‌ക്കൊപ്പം സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്‌കാനറും ഡിവൈസിൽ ഉണ്ടായിരിക്കും. 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,200 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിൽ ഉണ്ടാവുക.

ലീക്ക് റിപ്പോർട്ടുകൾ

ലീക്ക് റിപ്പോർട്ടുകളിലെ സവിശേഷതകളും വിലയും നോക്കുമ്പോൾ, ഹോണർ എക്സ് 10 മികച്ച മിഡ് റേഞ്ച് സ്മാർട്ട്‌ഫോണായിരിക്കുമെന്ന് ഉറപ്പാണ്. ഏകദേശം 24,454 രൂപയ്ക്ക് ലഭ്യമാകുന്ന ഫോൺ ഇന്ത്യയിൽ ഇതേ വിലയ്ക്ക് ലഭ്യമായാൽ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ 5 ജി സ്മാർട്ട്‌ഫോണുകളിൽ ഒന്നായി മാറും. പക്ഷേ നിലവിൽ ഇന്ത്യയിൽ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നതിനെ പറ്റി യാതൊരു വിധ സൂചനകളും കമ്പനി നൽകിയിട്ടില്ല.

കൂടുതൽ വായിക്കുക: പോക്കോ എഫ് 2 പ്രോ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

Most Read Articles
Best Mobiles in India

English summary
Honor is ready to refresh its mid-range smartphone series with the launch of Honor X10. The device is confirmed to debut on May 20 in China. It has also got certified via TENNA where the database revealed its key specifications. The device is already confirmed to launch with the HiSilicon Kirin 820 SoC backed with 5G connectivity. Now just a week ahead of its launch, the rumor mill has shared details on its pricing and configuration.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X