ഹോണർ എക്സ് 10ന്റെ സവിശേഷതകളും ചിത്രങ്ങളും ലോഞ്ചിന് മുമ്പ് ചോർന്നു

|

ഹുവാവേയുടെ സബ് ബ്രാൻഡായ ഹോണർ പുറത്തിറക്കാനിരിക്കുന്ന പുതിയ സ്മാർട്ട്‌ഫോണാണ് ഹോണർ എക്സ് 10 (Honor X10). ചൈനയിൽ നടന്ന ഗ്ലോബൽ മൊബൈൽ ഇന്റർനെറ്റ് കോൺഫറൻസിൽ വച്ച് ഫോൺ പുറത്തിറക്കുന്ന കാര്യം കമ്പനി സ്ഥിരീകിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനൊപ്പം തന്നെ ഫോണിന്റെ സവിശേഷതകളെ കുറിച്ച് നിരവധി ലീക്ക് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ഹോണർ 9 എക്‌സിന്റെ പിൻഗാമി

ഹോണർ 9 എക്‌സിന്റെ പിൻഗാമിയായിട്ടാണ് പുതിയ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ. 5 ജി അടക്കമുള്ള ഏറ്റവും പുതിയ ടെക്നോളജി സപ്പോർട്ടോടെയായിരിക്കും ഹോണർ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കിരിൻ 820 5 ജി SoC പ്രോസസറായിരിക്കും ഹോണർ എക്സ് 10ന് കരുത്ത് നൽകുന്നത്. 4,200 എംഎഎച്ച് ബാറ്ററിയോടെയായിരിക്കും സ്മാർട്ട്ഫോൺ അവതരിപ്പിക്കുകയെന്നും ചൈനയിലെ റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.

ഡിസ്‌പ്ലേ

6.63 ഇഞ്ച് വലുപ്പമുള്ള ഒരു വലിയ ഡിസ്‌പ്ലേയുമായിട്ടാണ് ഹോണർ എക്സ് 10 അവതരിപ്പിക്കുക. ഫോൺ മൊത്തത്തിൽ 8.8 എംഎം കട്ടിയുള്ള സ്ലിം പ്രൊഫൈലോട് കൂടിയായിരിക്കും വരുന്നത്. ചൈനീസ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റായ ടെനയിൽ ഈ സ്മാർട്ട്ഫോൺ എത്തിയതായും രാജ്യത്തെ എംഐഐടി സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ അതേ പെർമിറ്റ് നമ്പറോടെ ഫോൺ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക: ഷവോമി എംഐ നോട്ട് 10 ലൈറ്റ് റെഡ്മി നോട്ട് 9 സീരിസിനൊപ്പം നാളെ പുറത്തിങ്ങുംകൂടുതൽ വായിക്കുക: ഷവോമി എംഐ നോട്ട് 10 ലൈറ്റ് റെഡ്മി നോട്ട് 9 സീരിസിനൊപ്പം നാളെ പുറത്തിങ്ങും

ഫിംഗർപ്രിന്റ് സെൻസർ

സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും 22.5W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിലുണ്ടായിരിക്കും. കമ്പനിയുടെ കസ്റ്റംഡ് സ്കിനിനൊപ്പം ആൻഡ്രോയിഡ് 10 ഒഎസ് ആയിരിക്കും ഫോൺ പ്രവർത്തിപ്പിക്കുന്നത്. ക്യാമറകൾ പരിശോധിച്ചാൽ ഫോണിന്റെ പിൻ വശത്ത് ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പെങ്കിലും ഉണ്ടായിരിക്കും. ഫോൺ 163.7x76.5x8.8 എംഎം അളവിലായിരിക്കും പുറത്തിറങ്ങുക.

കൂടുതൽ കരുത്തുള്ള മറ്റൊരു വേരിയന്റ്

വരാനിരിക്കുന്ന റെഡ്മി 10 എക്‌സിന്റെ പേരുമായി ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഡിവൈസിനെ 10 എക്‌സ് എന്ന് വിളിക്കേണ്ടതില്ലെന്നാണ് ഹോണർ തീരുമാനിച്ചിരിക്കുന്നത്. ഹോണർ എക്സ് 10 ന്റെ കൂടുതൽ കരുത്തുള്ള മറ്റൊരു വേരിയന്റ് പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കിരിൻ 985 SoCയുടെ കരുത്തോടെയായിരിക്കു ഈ സ്മാർട്ട്ഫോൺ പുറത്തിറങ്ങുകയെന്നും ഇതിന് 5 ജി കണക്റ്റിവിറ്റിയുണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

മെയ് മാസത്തിൽ ചൈനയിൽ വിപണിയിലെത്തും

രണ്ട് ഫോണുകളും മെയ് മാസത്തിൽ ചൈനയിൽ വിപണിയിലെത്തും. ഹോണർ എക്സ് 10 ബേസ് മോഡൽ ചൈനീസ് യുവാൻ 2,000 (ഏകദേശം 21,500 രൂപ) മുതലുള്ള വിലയ്ക്ക് വിപണിയിൽ ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫോണിന്റെ ലോഞ്ചിന് മുന്നോടിയായി ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരീസ് പ്രീ-ബുക്കിംഗിലൂടെ 1000 രൂപ ക്യാഷ്ബാക്ക് നേടാംകൂടുതൽ വായിക്കുക: വൺപ്ലസ് 8 സീരീസ് പ്രീ-ബുക്കിംഗിലൂടെ 1000 രൂപ ക്യാഷ്ബാക്ക് നേടാം

ഹോണർ 30 സീരിയസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹോണർ മൂന്ന് സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നു. ഹോണർ 30 സീരിയസ് സ്മാർട്ട്ഫോണുകളായ ഹോണർ 30, ഹോണർ 30 പ്രോ, ഹോണർ 30 പ്രോ+ എന്നി മോഡലുകളാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. കരുത്തുറ്റ പ്രൊസസറും 5ജി നെറ്റ്വർക്ക് സപ്പോർട്ടുമാണ് ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ.

ഹോണർ 9 എക്സ് ലൈറ്റ്

30 സീരിസ് അവതരിപ്പിക്കുന്നതിനൊപ്പം ഹോണർ ഒരു മിഡ് റേഞ്ച് സ്മാർട്ട്ഫോണും പുറത്തിറക്കിയിരുന്നു. ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഹോണർ 9 എക്‌സിന്റെ ടോൺ-ഡൌൺ പതിപ്പായ ഹോണർ 9 എക്സ് ലൈറ്റ് എന്ന സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കിയത്. ഹോണർ 9 എക്സ് പുറത്തിറങ്ങിയ ഉടൻ തന്നെ അതിന്റെ ലൈറ്റർ വേരിയന്റ് പുറത്തിറങ്ങമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫിൻ‌ലാൻഡിലാണ് കമ്പനി ഹോണർ 9 എക്സ് ലൈറ്റ് അവതരിപ്പിച്ചത്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഷവോമി സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Honor X10 appears to be the next smartphone slated to be launched by Huawei's sub-brand. The phone has reportedly been confirmed by the company the Global Mobile Internet Conference in China.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X