Home
Mobile

കിടിലൻ ഫീച്ചറുകളുമായി ഹോണർ എക്സ്20 എസ്ഇ ലോഞ്ച് ചെയ്തു: വില, സവിശേഷതകൾ

ഹോണറിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹോണർ എക്സ്20 എസ്ഇ ലോഞ്ച് ചെയ്തു. ചൈനീസ് വിപണിയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ എന്നീ സവിശേഷതകളും ഉണ്ട്. ഈ ഡിവൈസ് നാല് ഗ്രേഡിയന്റ് ഫിനിഷുകളിൽ ലഭ്യമാകും. ഡിവൈസിന്റെ ഇന്ത്യ അടക്കമുള്ള വിപണികളിലെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഹോണർ എക്സ്20 എസ്ഇ: വില, വിൽപ്പന

ഹോണർ എക്സ്20 എസ്ഇ: വില, വിൽപ്പന

ഹോണർ എക്സ്20 എസ്ഇ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 1,799 (ഏകദേശം 20,600 രൂപ) ആണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 1,999 (ഏകദേശം 22,900 രൂപ) വിലയുണ്ട്. മാജിക് നൈറ്റ് ബ്ലാക്ക്, ബ്ലൂ വാട്ടർ എമറാൾഡ്, ടൈറ്റാനിയം സിൽവർ, ചെറി പിങ്ക് ഗോൾഡ് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ചൈനയിലെ ഡിവൈസിന്റെ ആദ്യ വിൽപ്പന ജൂലൈ 9ന് നടക്കും.

ഹോണർ എക്സ്20 എസ്ഇ: സവിശേഷതകൾ

ഹോണർ എക്സ്20 എസ്ഇ: സവിശേഷതകൾ

ഹോണർ എക്സ്20 എസ്ഇ സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്‌സൽ) ടിഎഫ്ടി എൽസിഡി ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഹോൾ-പഞ്ച് കട്ട് ഔട്ടുള്ള ഡിസ്പ്ലെയാണ് ഇത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസിയാണ്. ആൻഡ്രോയിഡ് 11 ബേസ്ഡ് മാജിക് യുഐ 4.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ) സപ്പോർട്ടും ഡിവൈസിൽ ഉണ്ട്.

ക്യാമറ

ഹോണർ എക്സ്20 എസ്ഇ സ്മാർട്ട്ഫോണിന്റെ പിൻ ഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഇതിലെ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയിൽ എഫ് / 1.9 ലെൻസുണ്ട്, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഫ്/ 2.4 അപ്പർച്ചറുള്ള മറ്റൊരു 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ള മറ്റ് ക്യാമറകൾ. ഹോണർ എക്സ്20 എസ്ഇ സ്മാർട്ട്ഫോണിന്റെ മുൻ ഭാഗത്ത് എഫ് / 2.0 അപ്പേർച്ചർ ഉള്ള 16 മെഗാപിക്സൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

ബാറ്ററി

22.5W ഫാസ്റ്റ് ചാർജിംഗുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഹോണർ എക്സ്20 എസ്ഇ സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് വി5.1, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയും നൽകിയിട്ടുണ്ട്. ഡിവൈസിന്റെ ഒരു വശത്തായാണ് ഫിംഗർപ്രിന്റ് സ്കാനർ ഘടിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ഭാരം 179 ഗ്രാം ആണ്.

Best Mobiles in India

English summary
Honor launches Its's latest smartphone Honor X20 SE. This device has been introduced in the Chinese market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X