Home
Mobile

120Hz ഡിസ്പ്ലേ, 50MP ക്യാമറ, 5200mAh ബാറ്ററി സഹിതം ഹോണർ X7c 5G ഇന്ത്യയിൽ എത്തി

​പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ തങ്ങളുടെ x സീരീസിൽ ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ഹോണർ X7c 5ജി (HONOR X7c 5G) എന്ന പേരിൽ ആണ് ഈ പുതിയ എക്സ് സീരീസ് ഫോൺ എത്തിയിരിക്കുന്നത്. 15000 രൂപയിൽ താഴെ വിലയിൽ പുതിയ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഹോണർ ഫോൺ എത്തിയിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ആണ് X7c 5ജിയുടെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, മികച്ച ഈട് എന്നിവയും ഈ ഹോണർ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോണർ X7c 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഹോണർ X7c 5ജിയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് (2412 x 1080 പിക്സലുകൾ) FHD+ TFT LCD ഡിസ്പ്ലേ ആണ് ഇതിലുള്ളത്. ഇത് 850 nits വരെ പീക്ക് ബ്രൈറ്റ്നസ് സഹിതം എത്തുന്നു. അ‌ലൂമിനോസിലിക്കേറ്റ് ഗ്ലാസ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

50MP ക്യാമറ, 5200mAh ബാറ്ററി സഹിതം ഹോണർ X7c 5G ഇന്ത്യയിൽ എത്തി

ഒക്ട കോർ സ്നാപ്ഡ്രാഗൺ 4 ജെൻ 2 4nm മൊബൈൽ പ്ലാറ്റ്ഫോം (2.2 GHz x 2 A78-അധിഷ്ഠിത +2GHz x 6 A55-അധിഷ്ഠിത ക്രിയോ സിപിയുകൾ) ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 613 GPU, 8GB LPDD4X റാം, 256GB സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ​ഹോണർ X7c 5ജിയിൽ ഉള്ളത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

50MP ക്യാമറ, 5200mAh ബാറ്ററി സഹിതം ഹോണർ X7c 5G ഇന്ത്യയിൽ എത്തി

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള അധിഷ്ഠിത മാജിക് ഒഎസ് 8.0ൽ ആണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഇതിൽ ഉണ്ട്. മികച്ച ഈടാണ് മറ്റൊരു പ്രത്യേകത.

ജലം, പൊടി എന്നിവയെ പ്രതി​രോധിക്കുന്നതിനായി IP64 റേറ്റിങ്, SGS സർട്ടിഫിക്കേഷനോടു കൂടിയ ഡ്രോപ്പ് റെസിസ്റ്റൻസ്, സമഗ്രമായ ഡി​വൈസ് പ്രൊട്ടക്ഷൻ ഉറപ്പാക്കുന്ന SGS സർട്ടിഫിക്കേഷനോടുകൂടിയ ട്രിപ്പിൾ - റെസിസ്റ്റൻസ് പ്രൊട്ടക്ഷൻ എന്നിവ ഈ ഹോണർ X7c 5G ഫോണിന്റെ സവിശേഷതകളാണെന്ന് ഹോണർ പറയുന്നു.

5G SA/NSA, 4G VoLTE, Wi-Fi 802.11ac (2.4GHz/5GHz), ബ്ലൂടൂത്ത് 5.0, GPS, USB ടൈപ്പ്-സി, 35W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 5200mAh ബാറ്ററി എന്നിവയും ഹോണർ X7c 5ജിയിൽ ഉണ്ട്. 166.9×76.8×8.24mm വലിപ്പവും 193 ഗ്രാം ഭാരവുമാണ് ഈ ഫോണിന് ഉള്ളത്.

MOST READ: 153 രൂപയുടെ റീച്ചാർജ് പ്ലാനിന്റെ വാലിഡിറ്റി BSNL കുറച്ചു; ഇനി ആനുകൂല്യങ്ങൾ ഈ പുതിയ വാലിഡിറ്റിയിൽ
50MP ക്യാമറ, 5200mAh ബാറ്ററി സഹിതം ഹോണർ X7c 5G ഇന്ത്യയിൽ എത്തി

വിലയും ലഭ്യതയും

ഹോണർ X7c 5ജിയുടെ 8GB + 256GB വേരിയന്റിന് 14,999 രൂപയാണ് വില. ഇത് ഓഗസ്റ്റ് 22 വരെ മാത്രം ലഭ്യമാകുന്ന പരിമിതകാല ഓഫർ വിലയാണ് എന്നാണ് കമ്പനി പറയുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 6 മാസം വരെ നോ കോസ്റ്റ് EMI സൗകര്യവും കിട്ടും. ആമസോൺ വഴി ഓഗസ്റ്റ് 20 മുതൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

More from GizBot

Best Mobiles in India

English summary
Honor X7c 5G has been launched in India. Its 8GB + 256GB variant is priced at Rs 14,999. The company says that this is a limited-time offer price that is available only till August 22. As part of the launch offer, you will also get no-cost EMI facility for up to 6 months. This phone will go on sale from August 20 via Amazon. The power of this phone is the octa-core Snapdragon 4 Gen 2 4nm mobile platform.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X