ഗൂഗിൾ പിക്സൽ 6എയുടെ ഇന്ത്യയിലെ വില എത്രയായിരിക്കും

|

ഗൂഗിൾ പിക്സൽ സീരിസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് പിക്സൽ 6എ. ഇക്കഴിഞ്ഞ ഗൂഗിൾ ഐ/ഒയിൽ വച്ച് ആഗോള വിപണിയിൽ അവതരിപ്പിച്ച ഈ ഡിവൈസിന്റെ ഇന്ത്യയിലെ ലോഞ്ച് ഈ വർഷം അവസാനത്തോടെ ഉണ്ടാകും എന്ന് ഗൂഗിൾ തന്നെ അറിയിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഇൻ-ഹൗസ് ടെൻസർ പ്രൊസസറും 6 ജിബി റാമുമായി വരുന്ന ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില 40000 രൂപയിൽ താഴെയായിരിക്കും എന്ന ഉറപ്പാണ്. അമേരിക്കയിലെ ഗൂഗിൾ പിക്സൽ 6എയുടെ വില 449 ഡോളറാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 34,800 രൂപയോളമാണ്.

 

വില

അമേരിക്കയിൽ അവതരിപ്പിച്ചതിൽ നിന്നും വിലയുടെ കാര്യത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും എങ്കിലും 30000 രൂപയ്ക്കും 40000 രൂപയ്ക്കും ഇടയിൽ തന്നെയായിരിക്കും ഈ സ്മാർട്ട്ഫോണിന്റെ വില എന്ന കാര്യം ഉറപ്പാണ്. ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്‌ഫോൺ ചോക്ക്, ചാർക്കോൾ, സേജ് കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നും ജൂലൈ 21 മുതൽ അമേരിക്കയിൽ ഈ ഫോണിന്റെ പ്രീ-ഓർഡർ ആരംഭിക്കുമെന്നും ലോഞ്ച് ഇവന്റിൽ വച്ച് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

മോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾമോട്ടറോള എഡ്ജ് 30, ഹോണർ മാജിക്4 പ്രോ അടക്കമുള്ള കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത സ്മാർട്ട്ഫോണുകൾ

ഗൂഗിൾ പിക്സൽ 6എ: സവിശേഷതകൾ

ഗൂഗിൾ പിക്സൽ 6എ: സവിശേഷതകൾ

60Hz റിഫ്രഷ് റേറ്റും 20:9 അസ്പാക്ട് റേഷിയോവും ഉള്ള 6.1-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080 x 2,400 പിക്‌സൽ) ഒലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനും നൽകിയിട്ടുണ്ട്. 6 ജിബി LPDDR5 റാമുമായി ജോടിയാക്കിയ ഒക്ടാ-കോർ ഗൂഗിൾ ടെൻസർ എസ്ഒസിയുടെയും ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രോസസറിനറെയും കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 12 ഒഎസുള്ളു ഡിവൈസിന് അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കും.

ക്യാമറ
 

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഗൂഗിൾ പിക്‌സൽ 6എ സ്മാർട്ട്ഫോൺ വരുന്നത്. ഈ പിൻ ക്യാമറസെറ്റപ്പിൽ എഫ്/1.7 അപ്പേർച്ചർ ലെൻസുള്ള 12.2 മെഗാപിക്‌സൽ പ്രൈമറി സെൻസറും എഫ്/2.2 അപ്പേർച്ചർ ലെൻസ് ഉള്ള അൾട്രാ വൈഡ് ആംഗിൾ 12 മെഗാപിക്‌സൽ സെക്കൻഡറി സെൻസറുമാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഗൂഗിൾ പിക്സൽ 6എ സ്മാർട്ട്ഫോണിൽ എഫ്/2.0 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ഫേസിങ് ക്യാമറയും നൽകിയിട്ടുണ്ട്. ഡിവൈസിലെ പിൻ ക്യാമറ 30fps-ൽ 4കെ വീഡിയോ റെക്കോർഡിങ് നൽകുന്നു. ഫ്രണ്ട് ക്യാമറ 30fps-ൽ 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു.

മെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾമെയ് മാസത്തിൽ വാങ്ങാവുന്ന 8000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾ

ഇൻബിൽറ്റ് സ്റ്റോറേജ്

ഗൂഗിൾ പിക്സൽ 6എ 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് വരുന്നത്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി എൽടിഇ, വൈഫൈ 6ഇ, ബ്ലൂട്ടൂത്ത് 5.2, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്. ബയോമെട്രിക് ഓതന്റിക്കേഷനുള്ള ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള പിക്സൽ 6എയിൽ 4,410 എംഎഎച്ച് ബാറ്ററിയും ഗൂഗിൾ നൽകിയിട്ടുണ്ട്.

പിക്സൽ 7 സീരീസ് വരുന്നു

പിക്സൽ 7 സീരീസ് വരുന്നു

ഗൂഗിൾ ഐ/ഒ ഇവന്റഇൽ വച്ച് കമ്പനി പിക്സൽ 7, പിക്സൽ 7 പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ ടീസറും പുറത്ത് വിട്ടിരുന്നു. ഗൂഗിളിന്റെ ടെൻസർ എസ്ഒസിയുടെ അടുത്ത തലമുറ പ്രോസസറുകളുമായി ഈ ഡിവൈസുകൾ വർഷാവസാനം ആഗോള വിപണിയിൽ അവതരിപ്പിക്കും. ഇവ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആൻഡ്രോയിഡ് 13 ഒഎസിൽ ആയിരിക്കും ഈ സ്മാർട്ട്ഫോണുകൾ പ്രവർത്തിക്കുക എന്നും ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ50,000 രൂപയിൽ താഴെ വിലയുള്ള മികച്ച വയർലെസ് ചാർജിങ് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The Pixel 6a is the latest device in the Google Pixel smartphone. The price of this device in India will be less than Rs 40,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X