വാട്ടര്‍ പ്രൂഫ് സെല്‍ഫി ക്യാമറയുമായി എച്ച്ടിസി

Written By:

തായ്‌വാന്‍ കമ്പനി എച്ച്ടിസി വില്‍പ്പനയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായുളള തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിനായി ഒരു വാട്ടര്‍ പ്രൂഫ് സെല്‍ഫി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തിരിക്കുന്നു. വാല്‍ സ്ട്രീറ്റ് ജേര്‍ണലനുസരിച്ച്, 119 ഡോളറിന്റെ 'റീ ക്യാമറ'യുടെ ആകൃതി ഒരു പൈപ്പ് പോലെയാണ്. ഇത് താങ്കള്‍ക്ക് സൈക്കിളിന്റെ ഹാന്‍ഡലില്‍ വെയ്ക്കാവുന്ന തരത്തിലാണ്. ഈ ക്യാമറ പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫാണ്, ഇത് നിങ്ങള്‍ക്ക് വെളളത്തിനടിയില്‍ പോലും കൊണ്ടു പോകാവുന്നതാണ്.

വായിക്കുക: വിപണി ദീപാവലി ഹരത്തില്‍; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച കിഴിവ്

ക്യാമറയുടെ ഭാരം രണ്ടര ഔണ്‍സ് ആണ്. കഴിഞ്ഞ വര്‍ഷം സാംസഗുമായി നടന്ന കടുത്ത പോരാട്ടത്തിന് ശേഷം ബ്രാന്‍ഡ് ക്ഷീണാവസ്ഥയിലേക്ക് പോയിരുന്നു, മാത്രമല്ല ലോകത്തെ 10 മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ നിന്ന് പുറത്ത് പോകുകയും ചെയ്തു. കമ്പനിയുടെ പ്രധാന സാമ്പത്തിക തലവന്‍ ചിയാലിന്‍ ചേംഗ് പറയുന്നതനനുസരിച്ച് പുതിയ ഉല്‍പ്പന്നം വരാന്‍ പോകുന്ന കാലഘട്ടത്തില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ്.

എന്തൊക്കെ സവിശേഷതകളാണ് എച്ച്ടിസിയുടെ പുതിയ സെല്‍ഫി ക്യാമറയിലുളളതെന്ന് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്ടിസി ഡിസൈര്‍ ഐസിഎമ്മില്‍ 5.2 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് നല്‍കിയിട്ടുളളത്. ഇതിന്റെ വാട്ടര്‍ പ്രൂഫ് കേസിംഗ് കാരണം വെളളം ഉളളില്‍ കയറുന്നില്ല.

 

എച്ച്ടിസി ഐയില്‍ 13 മെഗാ പിക്‌സലിന്റെ പ്രധാന ക്യാമറയാണ് ഉളളത്. ഇതില്‍ ബിഎസ്‌ഐ സെന്‍സര്‍, വൈറ്റ് ആംഗിള്‍, എച്ച്ഡിആര്‍ തുടങ്ങിയ സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ ക്യാമറയുടെ പ്രധാന ആകര്‍ഷണം ഇതിനും 13 മെഗാപിക്‌സല്‍ ആണെന്നാണ്. ഇതിനാല്‍ താങ്കള്‍ക്ക് പ്രധാന ക്യാമറ നിലവാരത്തില്‍ തന്നെ സെല്‍ഫി എടുക്കാന്‍ സാധിക്കും. 1080 പിക്‌സല്‍ ഗുണനിലവാരത്തോട് കൂടി വീഡിയോ റെക്കോര്‍ഡിംഗും സാധ്യമാണ്, കൂടാതെ ഇതില്‍ ലിഡ് ഫഌഷ് ലൈറ്റും നല്‍കിയിരിക്കുന്നു.

ഫോണില്‍ 16 ജിബിയുടെ ഇന്റേണല്‍ മെമ്മറിയാണ് കോടുത്തിട്ടുളളത്. കാര്‍ഡ് സ്ലോട്ടറിന്റെ സഹായത്തോടെ 128 ജിബി വരെ ഇത് വികസിപ്പിക്കാവുന്നതാണ്.

ഫോണിനെ മറ്റ് ഡിവൈസുകളുമായി കണക്ട് ചെയ്യുന്നതിന് 3.5 എംഎമ്മിന്റെ സ്റ്റീരിയോ ഓഡിയോ ജാക്ക്, ബ്ലുടൂത്ത്, വൈഫൈ തുടങ്ങിയ സവിശേഷതകള്‍ നല്‍കിയിരിക്കുന്നു.

 

ഐയില്‍ 2400 എംഎഎച്ചിന്റെ ബാറ്ററിയുടെ ലായ്്‌പോളിമര്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ഒരു തവണ പൂര്‍ണ്ണമായി റീചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ 3 ജിയില്‍ 20 മണിക്കൂറിന്റെ ടോക്ക് ടൈമ്മും, 365 മണിക്കൂറിന്റെ സ്റ്റാന്‍ഡ്‌ബൈ ടൈമ്മും ലഭിക്കുന്നു.

 

എച്ച്ടിസി ഐഫോണിന്റെ കൂടെ റീ എന്ന് പേരുളള ഒരു ക്യാമറയും അവതരിപ്പിച്ചിരിക്കുന്നു. ഇതിനെ നിങ്ങള്‍ക്ക് ഐഫോണുമായി കണക്ട് ചെയ്യാവുന്നതാണ്. അതായത് നിങ്ങള്‍ക്കിത് നിങ്ങളുടെ സൈക്കിള്‍ അല്ലെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ ഘടിപ്പിക്കാവുന്നതാണ്. പൈപ്പ് പോലെ കാണപ്പെടുന്ന റീ ക്യാമറയില്‍ 16 മെഗാപിക്‌സലിന്റെ പിന്തുണയാണ് നല്‍കുന്നത്. മാത്രമല്ല 720 പിക്‌സലിന്റെ ഗുണനിലവാരമുളള വീഡിയോയും ഇതില്‍ റെക്കോര്‍ഡ് ചെയ്യാവുന്നതാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot