എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും
തായ്‌വാൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ എച്ച്ടിസി പുതിയ സ്മാർട്ട്ഫോണായ വൈൽഡ് ഫയർ ഇ ലൈറ്റ് ലോഞ്ച് ചെയ്തു. ഈ ബജറ്റ് സ്മാർട്ട്ഫോൺ ദക്ഷിണാഫ്രിക്കയിലും റഷ്യയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡിസ്‌പ്ലേയുടെ മുകളിലും താഴെയുമായി വലിയ ബെസലുകളുള്ള ഈ ഡിവൈസിന്റെ പിറകിൽ മാറ്റ് പാനൽ ഫിനിഷാണ് കമ്പനി നൽകിയിട്ടുള്ളത്. ഡിവൈസിൽ സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. ഡ്യൂവൽ ക്യാമറകളാണ് ഡിവൈസിൽ ഉള്ളത്.

എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ്: വില
എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റിന്റെ വില ദക്ഷിണാഫ്രിക്കയിൽ ZAR 1,549 (ഏകദേശം 7,600 രൂപ) ആണ്. റഷ്യയിൽ ഇത് RUB 7,790യാണ് (ഏകദേശം 7,600 രൂപ). 2 ജിബി റാമും 16 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. ഡിവൈസ് ബ്ലാക്ക് കളർ ഓപ്ഷനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഉപഭോക്താക്കൾക്ക് കസെല്ലുലാറിൽ നിന്ന് ഓൺലൈനായും റഷ്യയിലെ ഉപഭോക്താക്കൾക്ക് സിറ്റിലിങ്കിൽ നിന്ന് ഓൺലൈനായും ഡിവൈസ് സ്വന്തമാക്കാം.

എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ്: സവിശേഷതകൾ
എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഗോ എഡിഷനിലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം സ്ലോട്ടുള്ള ഡിവൈസിൽ 5.45 ഇഞ്ച് എച്ച്ഡി + (720x1,440 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉള്ളത്. 2 ജിബി റാമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് 1.8 ജിഗാഹെർട്‌സ് മീഡിയടെക് ഹെലിയോ എ 20 എസ്ഒസിയാണ്. 16 ജിബി സ്റ്റോറേജ് മാത്രമുള്ള ഈ ഡിവൈസിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും നൽകിയിട്ടുണ്ട്.

എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് സ്മാർട്ട്ഫോണിൽ രണ്ട് ക്യാമറകളുള്ള പിൻ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. എഫ് / 2.0 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ പ്രൈമറി ക്യാമറയും എഫ് / 2.8 അപ്പേർച്ചറുള്ള 0.3 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഡിവൈസിലെ ക്യാമറകൾ. എച്ച്ഡിആർ, പനോരമ, ഫുൾ എച്ച്ഡി പിപി വീഡിയോ റെക്കോർഡിംഗ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ക്യാമറ സെറ്റപ്പാണ് ഇത്. എഫ് / 2.2 അപ്പർച്ചർ, ഫിക്‌സഡ് ഫോക്കസ്, ഫുൾ എച്ച്ഡി 720p വീഡിയോ റെക്കോർഡിങ് എന്നിവയുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറയും സ്മാർട്ട്ഫോണിൽ ഉണ്ട്.

എച്ച്ടിസി വൈൽഡ് ഫയർ ഇ ലൈറ്റ് 5വി / 1എ ചാർജിങ് സപ്പോർട്ടുള്ള 3,000 എംഎഎച്ച് ബാറ്ററിയുമായിട്ടാണ് വരുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഈ ഡിവൈസിൽ ബ്ലൂടൂത്ത് വി5, വൈ-ഫൈ 802.11 എസി, മൈക്രോ-യുഎസ്ബി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്. ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ഗ്രാവിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് ഡിവൈസിലുള്ള ഓൺബോർഡ് സെൻസറുകൾ.


Click it and Unblock the Notifications