ഹുവാവേ എൻജോയ് 20 സീരിസ് സ്മാർട്ടഫോണുകൾ വൈകാതെ വിപണിയിലെത്തും
ഹുവാവേയുടെ പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്‌ഫോൺ സീരിസാണ് ഹുവാവേ എൻജോയ് 20. ഹുവാവേ എൻജോയ് 20 പ്ലസ്, ഹുവാവേ എൻജോയ് 20 എന്നിങ്ങനെ രണ്ട് ഡിവൈസുകളാണ് ഈ സിരിസിൽ ഉണ്ടാവുക. ഇതിൽ പ്രോ വേരിയന്റിന്റെ ലൈവ് ഇമേജുകൾ കഴിഞ്ഞ ദിവസം ലീക്ക് ആയി. ഇതോടൊപ്പം എൻജോയ് 20 സ്മാർട്ട്ഫോണും വൈകാതെ വിപണിയിലെത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ഈ ഡിവൈസുകളുടെ വിലയോ ലോഞ്ച് തിയ്യതിയോ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

എൻജോയ് 20 പ്ലസ് സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ പുറത്തിറങ്ങും. ആദ്യത്തെ വേരിയന്റ് 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ളതായിരിക്കും. രണ്ടാമത്തേതിന് 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. കറുപ്പ്, പച്ച, വെള്ള എന്നീ നിറങ്ങളിൽ ഈ ഡിവൈസ് പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മൂന്ന് ക്യാമറകളും എൽഇഡി ഫ്ലാഷും ഉള്ള ഒരു റൗണ്ട് റിയർ ക്യാമറ മൊഡ്യൂളായിരിക്കും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക.

എഫ് / 1.8 അപ്പർച്ചർ ലെൻസുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഫോണിലുണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ലീക്ക് ഇമേജുകൾ അനുസരിച്ച് ക്യാമറ സെറ്റപ്പിലെ മറ്റ് രണ്ട് ക്യാമറകൾ എഫ് 2.4 അപ്പേർച്ചർ ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും എഫ് / 2.4 അപ്പർച്ചർ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറുമായിരിക്കും. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഡിവൈസിൽ 16 മെഗാപിക്സൽ സെൻസറുള്ള ഒരു പോപ്പ്-അപ്പ് സെൽഫി ക്യാമറ ഉണ്ടായിരിക്കും എഫ്2.2 അപ്പർച്ചർ ലെൻസായിരിക്കും ഇതിലുണ്ടാവുക.

ലീക്ക് ഇമേജിൽ നിന്നും മനസിലാക്കാവുന്ന വിവരങ്ങൾ അനുസരിച്ച് ഹുവാവേ എൻജോയ് 20 പ്ലസ് 6.5 ഇഞ്ച് ഫുൾ എച്ച്ഡി + എൽസിഡി ഡിസ്പ്ലേയുമായി പുറത്തിറങ്ങു. ഈ ഡിസ്പ്ലെയ്ക്ക് 20: 9 അസ്പാക്ട് റേഷിയോവും 1080x2400 പിക്‌സൽ റെസല്യൂഷനും ഉണ്ടായിരിക്കും. ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് MT6853 SoCയാണെന്നും സൂചനകളുണ്ട്.

4,200mAh ബാറ്ററിയായിരിക്കു ഹുവാവേ ഈ ഡിവൈസിൽ ഉൾപ്പെടുത്തുത. ഈ ബാറ്ററി ചാർജ് ചെയ്യാൻ യുഎസ്ബി-സി പോർട്ടും 40W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ടായിരിക്കും. ആൻഡ്രോയിഡ് 10 ബേസ്ഡ് EMUI 10.1ലായിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക. ഹുവാവേ എൻജോയ് 20 പ്ലസിൽ 5ജി സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

ഹുവാവേ എൻജോയ് 20 സ്മാർട്ട്ഫോണിന്റെ ബാക്ക് പാനലിൽ മുകളിൽ ഇടത് മൂലയിലായി ചതുരാകൃതിയിൽ മൂന്ന് ക്യാമറകളുള്ള റിയർ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ. ഈ ക്യാമറ മൊഡ്യൂളിൽ ഒരു എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. എൻജോയ് 20, 20 പ്ലസ് ഡിവൈസുകളുടെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടില്ല. ഇത് ഈ ഡിവൈസുകളിൽ ഇൻ-ഡിസ്‌പ്ലേ സെൻസറുകളോ സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സ്‌കാനറുകളോ ഉണ്ടായിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications








