6,000mAh ബാറ്ററിയുമായി ഹുവായ് എൻജോയ്70; ഒരു ദിവസത്തിൽ കൂടുതൽ തുടർച്ചയായി പ്രവർത്തിക്കും, 14,000 രൂപ മാത്രം
ഹുവായുടെ പുതിയ ഫോണായ ഹുവായ് എൻജോയ് 70 അവതരിപ്പിച്ചു. ചൈനയിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഈ വർഷം മാർച്ച് മാസത്തിൽ കമ്പനി അവതരിപ്പിച്ച ഹുവായ് 60 സീരീസിന്റെ പിൻഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ ഹുവായ് അവതരിപ്പിച്ചിരിക്കുന്നത്. ഹുവായ് പി 60, പി 60പ്രോ എന്നീ ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരിന്നത്.
അതേ സമയം ഇവയിൽ നിന്ന് അടിമുടി മാറ്റവുമായിട്ടാണ് പുതിയ ഹുവായ് എൻജോയ് 70 കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 6000 mAh ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന്. മികച്ച ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ എൻജോയ് എസ്ക് ബട്ടൺ എന്ന പേരിൽ പ്രത്യേകം ഒരു ബട്ടണും ഹുവായ് തങ്ങളുടെ പുതിയ ഫോണിൽ നൽകിയിട്ടുണ്ട്.

ഏകദേശം ഒമ്പതോളം ആപ്പുകളിലേക്കുള്ള ആക്സസ് ഈ ബട്ടണിലൂടെ സാധ്യമാകും എന്നാണ് കമ്പനി വിശദീകരിച്ചിരിക്കുന്നത്. ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിലേക്ക് പെട്ടെന്ന് ആക്സസ് ലഭിക്കാനാണ് ഇത്തരത്തിൽ ഒരു ബട്ടൺ നൽകിയിരിക്കുന്നത് എന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ഇതിൽ മാറ്റം വരുത്താമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.
ഇതിൽ 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 1,199 യുവാൻ ആണ് അതായത് ഏകദേശം 14,000 രൂപ. 8 ജിബി റാം 256 ജിബി സ്റ്റോറേജിന്റെ വിലയാകട്ടെ 1,399 യുവാൻ ആണ് അതായത് 16,300 ഇന്ത്യവൻ രൂപയോളം. ഫോണിന്റെ പ്രധാന സവിശേഷതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 6.75-ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിനായി ഹുവായ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന് 60Hz പുതുക്കൽ നിരക്കും അവകാശപ്പെടാനുണ്ട്.

ഒക്ടാ-കോർ ചിപ്‌സെറ്റും ഈ ഫോണിൽ ഇടം പിടിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇൻ-ഹൗസ് Kirin 710A SoC പ്രൊസസറുമായി ആണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ഗിസ്മോ ചൈന എന്ന മാധ്യമം പുറത്തിറക്കിയിരിക്കുന്ന റിപ്പോർട്ട്. ക്യാമറ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ 50 മെഗാപിക്സൽ ആണ് ഹുവായ് എൻജോയ് 70ന്റെ പ്രൈമറി സെൻസർ. 2 മെഗാപിക്സൽ മാക്രോ സെൻസറും ഫോണിൽ ഇടം പിടിച്ചിട്ടുണ്ട്.
എൽഇഡി ഫ്ലാഷ് ലൈറ്റും ക്യാമറകൾക്കൊപ്പം പിൻവശത്തായി ഇടം പിടിച്ചിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള മുൻ ക്യാമറ ആകട്ടെ 8-മെഗാപിക്സൽ സെൻസറുമായാണ് എത്തുന്നത്. ഡിസ്പ്ലേയുടെ മുകളിൽ നൽകിയിരിക്കുന്ന വാട്ടർഡ്രോപ്പ് നോച്ചിൽ ആണ് ഫ്രണ്ട് ക്യാമറ സ്ഥാനം പിടിച്ചിരിക്കുന്നത്. ഫോണിന്റെ ഇടതു വശത്തായിട്ടാണ് എൻജോയ് എക്‌സ് ബട്ടൺ സ്ഥാനം പിടിച്ചിരിക്കുന്നത്. മികച്ച ഡിസൈനും കമ്പനി ഈ ഫോണിനായി ഒരുക്കിയിരിക്കുന്നു.
അതേ സമയം ബാറ്ററിയുടെ വിശേഷങ്ങൾ പരിശോധിക്കുമ്പോൾ നേരത്തെ സൂചിപ്പിച്ചത് പോലെ 6,000 mAh ബാറ്ററിയാണ് എൻജോയ് 70ന് വേണ്ടി ഹുവായ് ഒരുക്കിയിരിക്കുന്നത്. ഈ ഫോൺ 30 മണിക്കൂർ വരെ തുടർച്ചയായി വീഡിയോ പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്രയും ബഡ്ജറ്റ് ഫ്രണ്ട്ലിയായ ഒരു ഫോണിൽ ഇത്രയധികം പ്ലേബാക്ക് ലഭിക്കുന്നത് അപൂർവ്വമാണ്. ഒരു ദിവസത്തിൽ കൂടുതൽ ഫോൺ തുടർച്ചായി ഉപയോഗിച്ചാലും ചാർജ് തീരീല്ല എന്നാണ് ഇവർ അവകാശപ്പെടുന്നത്.
22.5W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ഈ ബാറ്ററിയ്ക്ക് അവകാശപ്പെടാനുണ്ട്. ഫോണിന്റെ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നത് സൈഡ് ഭാഗത്താണ് എന്ന പ്രത്യേകതയും ഹുവായ് എൻജോയ് 70ന് ഉണ്ട്. 207 ഗ്രാം ഭാരം മാത്രമാണ് ഈ ഫോണിന് ഉള്ളത്. അതേ സമയം നിലവിൽ ഈ ഫോൺ ചൈനയിൽ മാത്രമാണ് ഇപ്പോൾ ലോഞ്ച് ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലും ഈ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








