ഹുവാവേ മേറ്റ് 40, മേറ്റ് 40 പ്രോ, മേറ്റ് 40 പ്രോ+ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തി; വില, സവിശേഷതകൾ

|

ഹുവാവേയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോണുകളായ ഹുവാവേ മേറ്റ് 40, ഹുവാവേ മേറ്റ് 40 പ്രോ, ഹുവാവേ മേറ്റ് 40 പ്രോ + എന്നിവ അവതരിപ്പിച്ചു. കർവ്ഡ് ഡിസ്പ്ലേ, വൃത്താകൃതിയിലുള്ള മൾട്ടി ക്യാമറ സെറ്റപ്പ് ഡിസൈൻ, ഹോൾ-പഞ്ച് കട്ട് ഔട്ട് ഡിസൈൻ എന്നിവയാണ് ഹുവാവേ മേറ്റ് 40 സീരീസിന്റെ പ്രധാന സവിശേഷതകൾ. എട്ട് കോറുകളുള്ള 5 എൻ‌എം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയ ഹുവാവേയുടെ കിരിൻ 9000, കിരിൻ 9000 ഇ പ്രോസസറുകളാണ് ഫോണുകൾക്ക് കരുത്ത് നൽകുന്നത്. യൂറോപ്പിലാണ് ഡിവൈസ് അവതരിപ്പിച്ചത്.

 

ഹുവാവേ മേറ്റ് 40 സീരിസ്: വില

ഹുവാവേ മേറ്റ് 40 സീരിസ്: വില

ഹുവാവേ മേറ്റ് 40 ഒറ്റ വേരിയന്റിൽ മാത്രമേ അവതരിപ്പിച്ചിട്ടുള്ളു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 899 യൂറോ (ഏകദേശം 78,000 രൂപ) വിലയുണ്ട്. ഈ ഡിവൈസ് ബ്ലാക്ക്, ഗ്രീൻ, മിസ്റ്റിക് സിൽവർ, വൈറ്റ്, യെല്ലോ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.ചെയ്യുന്നു. ഹുവാവേ മേറ്റ് 40 പ്രോയുടെ 8 ജിബി + 256 ജിബി വേരിയന്റിന് 1,199 യൂറോ (ഏകദേശം 1.04 ലക്ഷം രൂപ)ആണ് വില. മേറ്റ് 40 ലഭ്യമാകുന്ന നിറങ്ങളിൽ ഈ പ്രോ വേരിയന്റു ലഭിക്കും.

ഹുവാവേ മേറ്റ് 40 പ്രോ + വില

ഹുവാവേ മേറ്റ് 40 പ്രോ + സ്മാർട്ട്ഫോണിന്റെ 12 ജിബി റാമും 256 ജിബി സ്റ്റേറേജുമുള്ള വേരിയന്റിന് 1,399 യൂറോ (ഏകദേശം 1.21 ലക്ഷം രൂപ) വിലയുണ്ട്. സെറാമിക് ബ്ലാക്ക്, സെറാമിക് വൈറ്റ് കളർ ഓപ്ഷനുകളിൽ ഡിവൈസ് ലഭ്യമാകും. ഇതിനൊപ്പം പോർഷേ ഡിസൈൻ മേറ്റ്40 ആർഎസ് എന്നൊരു മോഡലും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഈ സ്മാർട്ട്ഫോണിന് 2,295 യൂറോ (ഏകദേശം 1.99 ലക്ഷം രൂപയാണ് വില. മറ്റഅ മേറ്റ് 40 സീരീസ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിലുള്ള ഈ ഡിവൈസ് ബ്ലാക്ക്, വൈറ്റ് നിറങ്ങളിൽ ലഭ്യമാകും.

ഹുവാവേ മേറ്റ് 40: സവിശേഷതകൾ
 

ഹുവാവേ മേറ്റ് 40: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് ഇഎംയുഐ 11.0ലാണ് ഹുവാവേ മേറ്റ് 40 പ്രവർത്തിക്കുന്നത്. രണ്ട് സിം കാർഡ് സ്ലോട്ടുകളുള്ള ഡിവൈസിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,376 പിക്‌സൽ) ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. കിരിൻ 9000 ഇ പ്രോസസറാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. 40W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,200mAh ബാറ്ററിയാണ് ഡിവൈസിൽ കമ്പനി നൽകിയിട്ടുള്ളത്.

ക്യാമറ

എഫ് / 1.9 ലെൻസുള്ള 50 മെഗാപിക്സൽ വൈഡ് ആംഗിൾ പ്രൈമറി സെൻസർ, അൾട്രാ-വൈഡ് ആംഗിൾ എഫ് / 2.2 ലെൻസുള്ള 16 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ടെലിഫോട്ടോ ലെൻസുള്ള 8 മെഗാപിക്സൽ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് മേറ്റ് 40 സ്മാർട്ട്ഫോണിൽ ഉള്ളത്. മുൻവശത്ത് എഫ് / 2.4 വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്.

ഹുവാവേ മേറ്റ് 40 പ്രോ: സവിശേഷതകൾ

ഹുവാവേ മേറ്റ് 40 പ്രോ: സവിശേഷതകൾ

ഹുവാവേ മേറ്റ് 40 പ്രോയിൽ 6.76 ഇഞ്ച് ഫുൾ എച്ച്ഡി + (1,344x2,772 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഉണ്ട്. കിരിൻ 9000 പ്രോസസറാണ് ഡിവൈസിന് കരുത്ത് നൽകുന്നത്. 66W ഫാസ്റ്റ് ചാർജിങും, 50W വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 4,400mAh ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ

ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, ഹുവാവേ മേറ്റ് 40 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറിന് പകരം അൾട്രാ വൈഡ് ആംഗിൾ എഫ് / 1.8 ലെൻസുള്ള 20 മെഗാപിക്സൽ സെൻസറാണ് ഈ ഡിവൈസിൽ ഉള്ളത്. ഇതിനൊപ്പം എഫ് / 3.4 ടെലിഫോട്ടോ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും നൽകിയിട്ടുണ്ട്. രണ്ട് സെൽഫി ക്യാമറയാണ് ഡിവൈസിൽ ഉള്ളത്. ഇതിൽ 13 മെഗാപിക്സൽ പ്രൈമറി ക്യാമറയും 3 ഡി ഡെപ്ത് സെൻസിംഗ് ക്യാമറയുമാണ് ഉള്ളത്.

ഹുവാവേ മേറ്റ് 40 പ്രോ + സവിശേഷതകൾ

ഹുവാവേ മേറ്റ് 40 പ്രോ + സവിശേഷതകൾ

ഹുവാവേ മേറ്റ് 40 പ്രോ + മേറ്റ് 40 പ്രോയ്ക്ക് സമാനമായ സവിശേഷതകളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മേറ്റ് 40 പ്രോ + ന് 12 ജിബി റാമും ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമുണ്ട്. മേറ്റ് 40 പ്രോയിലുള്ള മൂന്ന് ക്യാമറകൾ അതേ പടി നിലനിർത്തി അതിനൊപ്പം 10x ഒപ്റ്റിക്കൽ സൂം, എഫ് / 4.4 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സൽ സൂപ്പർ സൂം ക്യാമറയും കൂട്ടി ചേർത്തിട്ടുണ്ട്. ഹുവാവേ മേറ്റ് 40 പ്രോ + യുടെ പിന്നിൽ 3 ഡി ഡെപ്ത് സെൻസിംഗ് ക്യാമറയും ഉണ്ട്.

Best Mobiles in India

English summary
Huawei has introduced the latest flagship smartphones, the Huawei Mate 40, Huawei Mate 40 Pro and Huawei Mate 40 Pro +.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X