ഹുവാവേ മേറ്റ് 40 പുറത്തിറങ്ങുക 108 എംപി ക്യാമറയും 120Hz റിഫ്രെഷ് റേറ്റ് ഡിസ്‌പ്ലേയുമായി

|

പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഹുവാവേ തങ്ങളുടെ ഏറ്റവും പുതിയ മേറ്റ് സ്മാർട്ട്ഫോൺ സീരിസ് പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ്. ഒക്ടോബറോടെ ഹുവാവേ തങ്ങളുടെ പുതിയ മേറ്റ് സീരീസ് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഡിവൈസിൽ 108 എംപി മെയിൻ ക്യാമറ സെൻസർ ഉണ്ടായിരിക്കും.

ഡിസ്പ്ലെ

മേറ്റ് 40 സീരീസിൽ 4 ജി മോഡൽ ഉണ്ടാകില്ല എന്നുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഡിവൈസിൽ 120Hz റിഫ്രെഷ് റേറ്റുള്ള ഡിസ്പ്ലെ പാനലായിരിക്കും ഉണ്ടായിരിക്കുക.ഡിസ്പ്ലേ സപ്ലൈ ചെയിൻ കൺസൾട്ടൻസ് (ഡി.എസ്.സി.സി) സി.ഇ.ഒ റോസ് യങ്ങിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് ഹുവാവേ മേറ്റ് 40 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയെ സംബന്ധിക്കുന്ന പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

കൂടുതൽ വായിക്കുക: പോപ്പ്-അപ്പ് സെൽഫി ക്യാമറയുള്ള ഇന്ത്യയിലെ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: പോപ്പ്-അപ്പ് സെൽഫി ക്യാമറയുള്ള ഇന്ത്യയിലെ മികച്ച ബജറ്റ് സ്മാർട്ട്‌ഫോണുകൾ

ഹുവാവേ മേറ്റ് 40

ഈ ഡിസ്പ്ലേ അനാലിസിസ് ഏജൻസിയുടെ സീനിയർ എക്സിക്യൂട്ടീവിന്റെ ട്വിറ്ററിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള എല്ലാ സ്മാർട്ട്‌ഫോണുകളുടെയും ഒരു ലിസ്റ്റും ഷെയർ ചെയ്തിട്ടുണ്ട്. ഹുവാവേ മേറ്റ് 40 സ്മാർട്ട്ഫോണിന്റെ വിവരങ്ങളും 120 ഹെർട്സ് റിഫ്രഷ് റേറ്റുള്ള സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ലിസ്റ്റിൽ കൊടുത്തിരിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ചിലത് ഇതിനകം തന്നെ ഈ സവിശേഷതയുമായി പുറത്തിറക്കിയിട്ടുമുണ്ട്.

ഹുവാവേ

സാംസങ് ഗാലക്‌സി ഫോൾഡ് 2, ഗാലക്‌സി എസ് 20, ആപ്പിൾ ഐഫോൺ 12 പ്രോ, വൺപ്ലസ് 8 പ്രോ എന്നിവയടക്കമുള്ള സ്മാർട്ട്ഫോണുകളുടെ പേരുകളാണ് പട്ടികയിൽ ഉള്ളത്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ ഹുവാവേ മേറ്റ് 40 സ്മാർട്ട്ഫോണിൽ കമ്പനി കോർടെക്സ് എ 77 ഉള്ള 5 എൻ‌എം ചിപ്‌സെറ്റോ അതല്ലെങ്കിൽ മാലി ജി 77 / ജി 78 ജിപിയുവിനൊപ്പം എ 78 സിപിയു ആർക്കിടെക്ചറോ ഉപയോഗിക്കുമെന്ന സൂചനകളുണ്ടായിരുന്നു.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി 8A ഡ്യുവൽ സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വില വർദ്ധനവ്കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി 8A ഡ്യുവൽ സ്മാർട്ട്ഫോണുകൾക്ക് വീണ്ടും വില വർദ്ധനവ്

ഹാൻഡ്‌സെറ്റ്

റിപ്പോർട്ടുകൾ പ്രകാരം ഹാൻഡ്‌സെറ്റ് ഫോട്ടോഗ്രാഫിക്ക് പ്രധാന്യം കൊടുത്ത് പുതിയ 108 എംപി സെൻസറായിരിക്കും ഉൾപ്പെടുത്തുക. ഹുവാവേ മേറ്റ് 40 സ്മാർട്ട്ഫോണിന്റെ ക്യാമറയിൽ താപനില അളക്കാനുള്ള സെൻസറും ഉൾപ്പെടുത്തും. ഈ സെൻസർ ഇതിനകം ഹോണർ പ്ലേ 4 ൽ നൽകിയിട്ടുള്ളതാണ്. 108 എംപി സെൻസറുള്ള നിരവധി ഫോണുകൾ വിപണിയിലുണ്ട്. ഗാലക്‌സി എസ് 20 അൾട്രാ, മോട്ടറോള എഡ്ജ് പ്ലസ്, ഷിയോമി മി നോട്ട് 10 പ്രോ തുടങ്ങിയ സ്മാർട്ട്‌ഫോണുകളുമായിട്ടായിരിക്കും മേറ്റ് 40 മത്സരിക്കുക

ക്യാമറ

ഹാൻഡ്‌സെറ്റിന്റെ ക്യാമറ സെറ്റപ്പിൽ 9 പി ലെൻസുണ്ടായിരിക്കും. ഇത് മികച്ച നിലവാരമുള്ള ചിത്രങ്ങൾ നൽകും. മേറ്റ് 40 ന്റെ ക്യാമറകളിൽ ഒപ്റ്റിമൈസേഷനുകളും ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതകൾ പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കുറച്ച് ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന ജൂൺ 23ന്; വില, സവിശേഷതകൾ, ഓഫറുകൾകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 9 പ്രോയുടെ അടുത്ത വിൽപ്പന ജൂൺ 23ന്; വില, സവിശേഷതകൾ, ഓഫറുകൾ

Best Mobiles in India

English summary
Huawei is planning to launch its new Mate series smartphones in October this year. According to the previous report, the upcoming Huawei Mate 40 will feature a 108MP main sensor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X