കിരിൻ 990 ഇ പ്രോസസറുമായി ഹുവാവേ മേറ്റ് 40ഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

ഹുവാവേ തങ്ങളുടെ ജനപ്രീയ ഫ്ലാഗ്ഷിപ്പ് സീരിസായ മേറ്റ് വിഭാഗത്തിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി പുറത്തിറക്കിയിരിക്കി. കഴിഞ്ഞ വർഷം പുറത്തിറക്കിയ മേറ്റ് 40 സീരീസിലേക്കാണ് പുതിയ ഡിവൈസായ മേറ്റ് 40ഇ 5ജി ലോഞ്ച് ചെയ്തിരിക്കുന്നത്. ചൈനീസ് വിപണിയിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചത്. ഈ സീരീസിലെ അഞ്ചാമത്തെ മോഡലാണ് മേറ്റ് 40ഇ 5ജി. ഈ സ്മാർട്ട്‌ഫോണിൽ 90 ഹെർട്സ് ഡിസ്‌പ്ലേയും 64 എംപി ക്വാഡ് ക്യാമറ സെറ്റപ്പും കിരിൻ 990 ഇ പ്രോസസറും ഉണ്ട്.

 

ഹുവാവേ മേറ്റ് 40ഇ 5ജി: സവിശേഷതകൾ

ഹുവാവേ മേറ്റ് 40ഇ 5ജി: സവിശേഷതകൾ

6.5 ഇഞ്ച് വലിപ്പമുള്ള ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഹുവാവേ മേറ്റ് 40ഇ 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ ഡിസ്പ്ലെയുടെ മുകളിൽ ഇടത് മൂലയിലായി ക്യാമറ കട്ട്ഔട്ട് നൽകിയിട്ടുണ്ട്. പഞ്ച്-ഹോൾ ഡിസൈനാണ് ഇത്. പാനലിന് കർവ്ഡ് എഡ്ജസ് ആണ് ഉള്ളത്. സുരക്ഷയ്ക്കായി ഈ ഡിവൈസിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. ഡിസ്പ്ലേയ്ക്ക് 1080 x 2376 പിക്സൽ എഫ്എച്ച്ഡി+ റെസല്യൂഷനും 90 ഹെർട്സ് റിഫ്രഷ് റേറ്റുമാണ് ഉള്ളത്.

കൂടുതൽ വായിക്കുക: ഐഫോൺ 12 സീരിസ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനൊരുങ്ങി ആപ്പിൾകൂടുതൽ വായിക്കുക: ഐഫോൺ 12 സീരിസ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാനൊരുങ്ങി ആപ്പിൾ

കിരിൻ 990 ഇ

ഹുവാവേ മേറ്റ് 40ഇ 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഇൻ-ഹൌസ് കിരിൻ 990 ഇ പ്രോസസറാണ്. 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ചിപ്പ്സെറ്റാണ് ഇത്. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമാണ് ഈ ഡിവൈസിൽ ഉള്ളത്. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് കസ്റ്റം ഇഎംയുഐ 11ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

ട്രിപ്പിൾ ലെൻസ് ക്യാമറ
 

ട്രിപ്പിൾ ലെൻസ് ക്യാമറ സെറ്റപ്പുമായിട്ടാണ് ഹുവാവേ മേറ്റ് 40ഇ 5ജി പുറത്തിറക്കിയിരിക്കുന്നത്. എഫ് / 1.9 അപ്പർച്ചറുള്ള 64 എംപി മെയിൻ ക്യാമറ, 16 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസർ എന്നിവയ്ക്കൊപ്പം 3 എം ഒപ്റ്റിക്കൽ സൂം, ഒഐഎസ് എന്നിവ സപ്പോർട്ട് ചെയ്യുന്ന ടെലിഫോട്ടോ സെൻസറായ 8 എംപി ക്യാമറ എന്നിവയാണ് ഈ സ്മാർട്ട്ഫോണിലെ പിൻ ക്യാമറ സെറ്റപ്പിൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ക്യാമറയും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: നാല് പിൻ ക്യാമറകളുമായി മോട്ടോ ജി30, മോട്ടോ ജി10 പവർ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: നാല് പിൻ ക്യാമറകളുമായി മോട്ടോ ജി30, മോട്ടോ ജി10 പവർ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

5ജി

5ജി നെറ്റ്‌വർക്ക് സപ്പോർട്ടിനൊപ്പം ഡ്യുവൽ സിം സപ്പോർട്ട്, എൻ‌എഫ്‌സി, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ചാർജ് ചെയ്യുന്ന ഡിവൈസിൽ 4,200 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 40W ഫാസ്റ്റ് വയർഡ് ചാർജിങ് സപ്പോർട്ടും 5W വയർലെസ് ചാർജിങ് സപ്പോർട്ടും സ്മാർട്ട്ഫോണിൽ ഉണ്ട്.

ഹുവാവേ മേറ്റ് 40ഇ 5ജി: വിലയും ലഭ്യതയും

ഹുവാവേ മേറ്റ് 40ഇ 5ജി: വിലയും ലഭ്യതയും

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹുവാവേ മേറ്റ് 40ഇ 5ജി സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന് 4,599 യുവാൻ (ഏകദേശം 51,506 രൂപ) ആണ് വില. ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 5,099 യുവാൻ (ഏകദേശം 57,111 രൂപ) വിലയുണ്ട്. ബ്രൈറ്റ് ബ്ലാക്ക്, ഗ്ലേസ് വൈറ്റ്, സീക്രട്ട് സിൽവർ ഷേഡുകൾ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ ലഭ്യമാകം. ഇന്ത്യ അടക്കമുള്ള വിപണികളിൽ ഈ സ്മാർട്ട്ഫോൺ എപ്പോൾ അവതരിപ്പിക്കും എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

കൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന മാർച്ച് 18ന്; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റെഡ്മി നോട്ട് 10 പ്രോ മാക്സ് സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന മാർച്ച് 18ന്; വിലയും ഓഫറുകളും

Best Mobiles in India

English summary
Huawei Mate 40E 5G smartphone launched in China. The device is powered by a Kirin 990E processor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X