നാല് പിൻ ക്യാമറകളുമായി ഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ പുറത്തിറങ്ങി

|

ഹുവാവേ നോവ 8 സീരീസിലെ ആദ്യ ഫോണായ ഹുവാവേ നോവ 8 എസ്ഇ ചൈനയിൽ പുറത്തിറക്കി. ഈ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ഹുവാവേ നോവ 7 എസ്ഇയുടെ പിൻഗാമിയാണ് ഈ ഡിവൈസ്. ഹുവാവേ നോവ 8 എസ്ഇ രണ്ട് എഡിഷനുകളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് എഡിഷും ഹൈ എഡിഷനും. രണ്ട് മോഡലുകൾക്കും വ്യത്യസ്തമായ ഒക്ടാ കോർ പ്രോസസറുകളാണ് ഉള്ളത്. ഹുവാവേ നോവ 8 എസ്ഇ ഹൈ എഡിഷനിൽ 5ജി സപ്പോർട്ടും നൽകിയിട്ടുണ്ട്.

ഹുവാവേ നോവ 8 എസ്ഇ വില

ഹുവാവേ നോവ 8 എസ്ഇ വില

ഹുവാവേ നോവ 8 എസ്ഇ സ്റ്റാൻഡേർഡ് എഡിഷന്റെ 8 ജിബി + 128 ജിബി വേരിയന്റിന് സിഎൻ‌വൈ 2,599 (ഏകദേശം 29,100 രൂപ) ആണ് വില. നോവ 8 എസ്ഇ ഹൈ എഡിഷന്റെ 8 ജിബി + 128 ജിബി വേരിയന്റിന് സി‌എൻ‌വൈ 2,699 (ഏകദേശം 30,200 രൂപ) വിലയുണ്ട്. ഡീപ് സീ ബ്ലൂ, മാജിക് നൈറ്റ് ബ്ലാക്ക്, സിൽവർ മൂൺ സ്റ്റാർസ്, സകുര സ്നോ ക്ലിയർ സ്കൈ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. ചൈനയിലെ ഈ ഡിവൈസിന്റെ വിൽപ്പന നവംബർ 11 മുതൽ ആരംഭിക്കും.

കൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ നവംബർ 8ന് ആരംഭിക്കുംകൂടുതൽ വായിക്കുക: സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ് ദീപാവലി സെയിൽ നവംബർ 8ന് ആരംഭിക്കും

ഹുവാവേ നോവ 8 എസ്ഇ: സവിശേഷതകൾ

ഹുവാവേ നോവ 8 എസ്ഇ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 ബേസ്ഡ് ഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ ഇഎംയുഐ 10.1ലാണ് പ്രവർത്തിക്കുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്. നോവ 8 എസ്ഇ ഹൈ എഡിഷൻ പ്രവർത്തിക്കുന്നത് ഒക്ടാ കോർ ഡൈമെൻസിറ്റി 800യു എസ്ഒസിയുടെ കരുത്തിലാണ്. സ്റ്റാൻഡേർഡ് എഡിഷന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ഡൈമെൻസിറ്റി 720 എസ്ഒസിയാണ്. രണ്ട് മോഡലുകളിലും മാലി-ജി 57 ജിപിയുവാണ് ഉള്ളത്. 8 ജിബി റാമും ഇരു മോഡലിലും ഉണ്ട്.

വാഡ് റിയർ ക്യാമറ

ഹുവായ് നോവ 8 എസ്ഇ ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ക്യമറ സെറ്റപ്പിൽ എഫ് / 1.9 ലെൻസുള്ള 64 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ് / 2.4 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലെ ക്യാമറകൾ. 10x ഡിജിറ്റൽ സൂം, 4 കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് എന്നിവയും ഈ ക്യാമകൾക്ക് ഉണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 സീരിസ് സ്മാർട്ട്ഫോണുകൾ ജനുവരിയിൽ പുറത്തിറങ്ങുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എസ്21 സീരിസ് സ്മാർട്ട്ഫോണുകൾ ജനുവരിയിൽ പുറത്തിറങ്ങും

ഹുവായ് നോവ 8 എസ്ഇ

ഹുവായ് നോവ 8 എസ്ഇ സ്മാർട്ട്ഫഓണിന്റെ മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ഷൂട്ടറാണ് ഉള്ളത്. ഈ സെൽഫി ക്യാമറയിൽ എഫ് / 2.0 അപ്പർച്ചറുള്ള ലെൻസും ഹുവാവേ നൽകിയിട്ടുണ്ട്. ഡിവൈസിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജാണ് നൽകിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി (ഹൈ എഡിഷനിൽ മാത്രം), 4 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, ചാർജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ നൽകിയിട്ടുണ്ട്.

ബാറ്ററി

66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,800 എംഎഎച്ച് ബാറ്ററിയാണ് നോവ 8 എസ്ഇയിൽ ഉള്ളത്. ഗ്രാവിറ്റി സെൻസർ, കോമ്പസ്, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഡിവൈസിലുള്ള സെൻസറുകളാണ്. ഹുവാവേ നോവ 8 എസ്ഇയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. ഫോണിന് ഏകദേശം 178 ഗ്രാം ഭാരമാണ് ഉള്ളത്.

കൂടുതൽ വായിക്കുക: നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്‌ഫോണുകൾകൂടുതൽ വായിക്കുക: നവംബറിൽ ഇന്ത്യൻ വിപണിയിലെത്താൻ പോകുന്ന സ്മാർട്ട്‌ഫോണുകൾ

Best Mobiles in India

English summary
Huawei Nova 8 SE, the first phone in the Huawei Nova 8 series, has been launched in China. The device is the successor to the Huawei Nova 7 SE launched in April this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X