ഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോൺ നവംബർ 5ന് ലോഞ്ച് ചെയ്യും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ഹുവാവേ നോവ 7 എസ്ഇ എന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന്റെ പിൻഗാമിയെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹുവാവേ. പുതിയ സ്മാർട്ട്ഫോണിന്റെ പേര് നോവ 8 എസ്ഇ എന്നാണ്. ചൈനയിലെ 3സി മൊബൈൽ ഓതന്റിക്കേഷൻ വെബ്‌സൈറ്റ് വഴി ഡിവൈസിന്റെ സർട്ടിഫിക്കേഷൻ ക്ലിയർ ചെയ്തിരുന്നു. ഈ സ്മാർട്ട്ഫോൺ ഈ ആഴ്ച തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക ലോഞ്ചിന് തൊട്ടുമുമ്പായി ഡിവൈസിന്റെ ലൈവ് ഇമേജുകൾ ഓൺലൈനിൽ പ്രചരിച്ച് തുടങ്ങി.

ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വഴിയാണ് ഹുവാവേ നോവ 8 എസ്ഇ ലൈവ് ഇമേജുകൾ ചോർന്നത്. ലീക്ക് ലൈവ് ഇമേജുകൾ പ്രകാരം ആപ്പിൾ ഐഫോൺ 12ന് സമാനമായ ഡിസൈനാായിരിക്കും ഈ ഡിവൈസിന് ഉണ്ടായിരിക്കുക. ഐഫോൺ 12മായി ഡിസൈനിൽ സാമ്യത ഉണ്ടെങ്കിലും പിൻ പാനൽ ഗ്രേഡിയന്റ് ആണ്. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഡിവൈസിൽ ഉള്ളത്. നാല് ക്യാമറ സെറ്റപ്പും ഈ ഡിവൈസിൽ കമ്പനി നൽകുന്നു.

ലീക്ക് റിപ്പോർട്ട് അനുസരിച്ച് നീല, വെള്ള കളർ ഓപ്ഷനുകളിൽ നോവ 8എസ്ഇ സ്മാർട്ട്ഫോൺ കമ്പനി വിപണിയിൽ അവതരിപ്പിക്കും. കമ്പനി പിന്നീട് കൂടുതൽ കളർ ഓപ്ഷനുകൾ പുറത്തിറക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഡിവൈസിന്റെ ഇടത് പാനലിൽ സിം കാർഡ് ട്രേ ഉണ്ടായിരിക്കും. ഹാൻഡ്‌സെറ്റിന്റെ വലത് പാനലിലായിരിക്കും വോളിയം ബട്ടനും പവർ കീയും നൽകുന്നത്.

നോവ 8 എസ്ഇ സ്മാർട്ട്ഫോണിന്റെ താഴെ ഭാഗത്ത് യുഎസ്ബി ടൈപ്പ്-സി പോർട്ടും സ്പീക്കർ ഗ്രില്ലും ഉണ്ടായിരിക്കും. പഞ്ച്-ഹോളിന് പകരം സെൽഫി ക്യാമറയ്‌ക്കായി വാട്ടർ ഡ്രോപ്പ് നോച്ചായിരിക്കും ഹുവാവേ നോവ 8 എസ്ഇ സ്മാർട്ട്ഫോണിൽ ഉണ്ടാവുക. ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിന്റെ മറ്റ് ചില സവിശേഷതകളും ടിപ്പ്സ്റ്റർ ലീക്ക് റിപ്പോർട്ടിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

6.53 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഹുവാവേ നോവ 8 എസ്ഇ പുറത്തിറങ്ങുകയെന്നും ഈ ഡിവൈസിൽ ഒലെഡ് പാനലായിരിക്കും ഉണ്ടാവുകയെന്നും റിപ്പോട്ടുകൾ ഉണ്ട്. ഡിവൈസിന്റെ ഡിസ്പ്ലേയ്ക്ക് എഫ്എച്ച്ഡി + റെസല്യൂഷനും സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും. 64 എംപി പ്രൈമറി സെൻസർ, 8 എംപി സെക്കൻഡറി സെൻസർ, രണ്ട് 2 എംപി സെൻസറുകൾ എന്നിവ ഉൾക്കൊള്ളുന്ന ക്വാഡ് ലെൻസ് സെറ്റപ്പാണ് സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത.

ഹുവാവേ നോവ 8 എസ്ഇ നവംബർ 5നാണ് പുറത്തിറങ്ങുക. ഈ ഡിവൈസ് ചൈനീസ് വിപണിയിൽ ആയിരിക്കും ആദ്യം അവതരിപ്പിക്കുക. ഡിവൈസിന്റെ ആഗോള വിപണിയിലെ ലോഞ്ച് പിന്നീട് നടക്കും. ഇതുവരെ ഇന്ത്യൻ വിപണിയിൽ ഈ ഡിവൈസ് എത്തുന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും ലഭ്യമായിട്ടില്ല. ഇതൊരു 5ജി ഡിവൈസായിരിക്കുമോ എന്ന കാര്യത്തിലും വ്യക്തത ഉണ്ടായിട്ടില്ല. ഡിവൈസിന്റെ ചൈനയിലെ ലോഞ്ച് അടുത്ത ദിവസം നടക്കും എന്നതിനാൽ ഇന്ത്യയിലെ ലോഞ്ചുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരും.


Click it and Unblock the Notifications








