Home
Mobile

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി ഹുവാവേ പി സ്മാർട്ട് എസ് അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഹുവാവേയുടെ പുതിയ സ്മാർട്ട്ഫോണായ ഹുവാവേ പി സ്മാർട്ട് എസ് ഇറ്റലിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം അവസാനം ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയ ഹുവാവേ എൻജോയ് 10 എസിന്റെ പുനർനിർമ്മിച്ച പതിപ്പാണ് ഹുവാവേ പി സ്മാർട്ട് എസ്. 6.3 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ, ഫുൾ എച്ച്ഡി + റെസല്യൂഷനും, 20: 9 ആസ്പാക്ട് റേഷിയോയും ഉള്ള ഈ ഡിവൈസിന്റെ ഡിസ്പ്ലെയിൽ ഒരു ചെറിയ വാട്ടർ ഡ്രോപ്പ് നോച്ചും നൽകിയിട്ടുണ്ട്.

ഹുവാവേ പി സ്മാർട്ട് എസ്: വില

ഹുവാവേ പി സ്മാർട്ട് എസ്: വില

കിരിൻ 710 എഫ് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഹുവാവേ പി സ്മാർട്ട് എസ് സ്മാർട്ട്ഫോണിന് ഇറ്റലിയിൽ 259.90 യൂറോ (ഏകദേശം 22,100 രൂപ)യാണ് വില. 48 എംപി പ്രധാന ക്യാമറയോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ സ്മാർട്ട്ഫോൺ ബ്രീത്തിംഗ് ക്രിസ്റ്റൽ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാവുക. ലഭ്യമാണ്.

ഹുവാവേ പി സ്മാർട്ട് എസ്: സവിശേഷതകൾ

ഹുവാവേ പി സ്മാർട്ട് എസ്: സവിശേഷതകൾ

ഫുൾ എച്ച്ഡി + (1,080x2,440 പിക്‌സൽ) റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഹുവാവേ പി സ്മാർട്ട് എസ് സ്മാർട്ട്ഫോണിലുള്ളത്. ഈ അമോലെഡ് ഡിസ്പ്ലേയിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. 2.2 ജിഗാഹെർട്‌സ് ക്ലോക്ക്ഡ് നാല് കോർടെക്‌സ്-എ 73 കോറുകളും 1.7 ജിഗാഹെർട്‌സ് കോക്ക്ഡ് നാല് കോർടെക്‌സ്-എ 53 കോറുകളുമുള്ള കിരിൻ 710എഫ് ഒക്ട കോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഹുവാവേ

4 ജിബി റാമും 128 ജിബി സ്റ്റോറേജുമായിട്ടാണ് ഹുവാവേ പി സ്മാർട്ട് എസ് പുറത്തിറക്കിയിരിക്കുന്നത്. 6 ജിബി റാമും 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായി പുറത്തിറങ്ങുന്ന ഹവാവേ എൻജോയ് 10 എസിൽ നിന്നും ഈ സ്മാർട്ട്ഫോണിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം സ്റ്റോറേജാണ്. ഈ ഡിവൈസിൽ 4,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഫോണിന്റെ ബോക്സിൽ 10W ചാർജറും ഹുവാവേ നൽകുന്നുണ്ട്.

ക്യാമറ

എഫ് / 1.8 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി ഈ ഡിവൈസിൽ 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഹുവാവേ നൽകിയിട്ടുണ്ട്.

4 ജി

4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നീ കണക്ടിവിറ്റി സവിശേഷതകളും ഹുവാവേ പി സ്മാർട്ട് എസ് സ്മാർട്ട്ഫോണിലുണ്ട്. ഇതൊരു ഡ്യുവൽ സിം ഡിവൈസാണ്.

Best Mobiles in India

English summary
Huawei has introduced the Huawei P Smart S phone in Italy. While this is a new smartphone for the country, it is a rebadged version of the Huawei Enjoy 10s that went on sale in China late last year. The Huawei P Smart S features a 6.3-inch OLED display with full-HD+ resolution and a tall 20:9 aspect ratio.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X