ഹുവാവേ P40 ലൈറ്റ് 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചു; വിലയും സവിശേഷതകളും

|

ഈ വർഷത്തിന്റെ തുടക്കത്തിലാണ് ഹുവാവേ തങ്ങളുടെ മുൻനിര സ്മാർട്ട്ഫോണുകളായി പി40 സീരീസ് വിപണിയിൽ എത്തിച്ചത്. ഈ സീരീസിൽ പി 40, പി 40 പ്രോം, പി 40 പ്രോ+ എന്നീ സ്മാർട്ട്ഫോണുകളാണ്ഉൾപ്പെടുന്നത്. ഇപ്പോഴിതാ പിസീരിസിലേക്ക് മറ്റൊരു സ്മാർട്ട്ഫോൺ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് കമ്പനി. ഹുവാവേ പി40 ലൈറ്റ് 5 ജി എന്ന പുതിയ സ്മാർട്ട്ഫോൺ കമ്പനി ഔദ്യോഗികമായി പുറത്തിറക്കി. ഈ ഹാൻഡ്‌സെറ്റ് യൂറോപ്യൻ വിപണിയിലാമ് അവതരിപ്പിച്ചിരിക്കുന്നത്.

 

ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിക്കായി ഡിവൈസിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ക്യാമറ സെറ്റപ്പിൽ എഫ് / 1.8 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി സെൻസറിനൊപ്പം എഫ് / 2.4 അപ്പേർച്ചർ ഉള്ള 8 എംപി വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയും നൽകിയിട്ടുണ്ട്. മാക്രോ സെൻസറിലും ഡെപ്ത് സെൻസറിലും എഫ് / 2.4 അപ്പർച്ചറാണ് ഉള്ളത്.

സെൽഫി ക്യാമറ

മുൻവശത്ത് ഡിസ്പ്ലെയിൽ നൽകിയിരിക്കുന്ന പഞ്ച്-ഹോളിൽ 16 എംപി സെൽഫി ക്യാമറയാണ് ഉള്ളത്. മികച്ച ക്വാളിറ്റിയുള്ള സെൽഫികളും വീഡിയോ കോളിംഗിനും ഇത് സഹായിക്കുന്നു. പ്രോസസർ പരിശോധിച്ചാൽ ഹുവാവേ പി 40 ലൈറ്റിൽ ഹൈസിലിക്കൺ കിരിൻ 820 5 ജി പ്രോസസറാണ് സെറ്റ് ചെയ്തിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഇത് വരുന്നത്. ഡിവൈസ് ആൻഡ്രോയിഡ് 10 ഒഎസിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഗൂഗിൾ സർവ്വീസും ആപ്പുകളും ലഭ്യമാകില്ല.

കൂടുതൽ വായിക്കുക: വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണി പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾകൂടുതൽ വായിക്കുക: വരും ദിവസങ്ങളിൽ ഇന്ത്യൻ വിപണി പ്രതീക്ഷിക്കുന്ന സ്മാർട്ട്ഫോണുകൾ

ഫിംഗർപ്രിന്റ് സ്കാനർ
 

ബയോമെട്രിക് ഓതന്റിക്കേഷനായി സൈഡ് പാനലിൽ ഫിംഗർപ്രിന്റ് സ്കാനർ നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി, ഡ്യുവൽ വോൾട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. 5 ജി കണക്റ്റിവിറ്റിക്കുള്ള സപ്പോർട്ടും ഡിവൈസിൽ ഉണ്ട്. 40W ക്വിക്ക് ചാർജിംഗ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററി യൂണിറ്റാണ് ഫോണിലുള്ളത്.

ഹുവാവേ പി 40 ലൈറ്റ്: വിലയും ലഭ്യതയും

ഹുവാവേ പി 40 ലൈറ്റ്: വിലയും ലഭ്യതയും

ഹുവാവേ പി 40 ലൈറ്റിന്റെ വില 399 യൂറോയാണ്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 32,762 രൂപ വരും. ഡിവൈസിന്റെ പ്രീ ഓർഡറുകൾ ഇതിനകം യൂറോപ്യൻ വിപണിയിൽ ആരംഭിച്ചുകഴിഞ്ഞു. 2020 മെയ് 29 മുതൽ ഡിവൈസ് യൂറോപ്പിൽ വിൽപ്പനയ്ക്കെത്തും. വരും മാസങ്ങളിൽ ഈ ഡിവൈസ് ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

കൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 9 വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കുംകൂടുതൽ വായിക്കുക: ഷവോമി റെഡ്മി നോട്ട് 9 വൈകാതെ ഇന്ത്യയിൽ അവതരിപ്പിക്കും

Best Mobiles in India

English summary
Huawei had introduced its flagship P40 series earlier this year. The company had introduced the P40, P40 Prom, and the P40 Pro+ variants in the new series. Now, Huawei has expanded this series with the launch of a new member called P40 Lite 5G. The handset has been announced for the European region and is basically a rebadged Nova 7 SE 5G.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X