ഹുവായ് P9 വണ്‍പ്ലസ് 3യോട് തകര്‍ത്തു മത്സരിക്കുന്നു!

Written By:

ഹുവായ് ഈയിടെയാണ് തങ്ങളുടെ ഹുവായ് P9 എന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇറക്കിയത്. ഈ ഫോണിന് ഡ്യുവല്‍ ക്യാമറയും ലീക്ക ലെന്‍സുമാണ്. ഇത് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളില്‍ നല്ലൊരു മാനദണ്ഡങ്ങള്‍ സജ്ജമാക്കി.

ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഹുവായ് P9 വണ്‍പ്ലസ് 3യോട് തകര്‍ത്തു മത്സരിക്കുന്നു!

ഹുവായ് P9 39,999 രൂപയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. ഈ ഒരു വിലയ്ക്ക് നല്ല സവിശേഷതകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഹുവായ് P9 , വണ്‍പ്ലസ് 3യുമായി സാമ്യമുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഈ രണ്ടു ഫോണുകളും തകര്‍ത്തു മത്സരിക്കുകയാണ്.

ഞെട്ടിക്കുന്ന ക്യാമറ ഫോണ്‍ ഹുവായ്: തെളിയിക്കുന്നു ഫോട്ടോകള്‍!

ഹുവായ് P9 ണും, വണ്‍പ്ലസ് 3യും താരതമ്യം ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍

ഹുവായ് P9 ന് അലൂമിനിയം മെറ്റല്‍ ബോഡിയാണ്, അതിനാല്‍ ഈ ഫോണിനിത് പ്രീമിയം ലുക്ക് നല്‍കുന്നു. അതു പോലെതന്നെയാണ് ഇതിന്റെ ചേസും രൂപകല്പന ചെയ്തിരിക്കുന്നത്. കൈയ്യില്‍ ഒതുങ്ങുന്ന രീതിയിലായതിനാല്‍ ഇത് ഉപയോഗിക്കാനും വളരെ എളുപ്പമാണ്.

വണ്‍പ്ലസ് 3യ്ക്കും മെറ്റല്‍ ബോഡി ഡിസൈനാണ്, എന്നാല്‍ അതിന്റെ ബാക്ക് പാനല്‍ മാറ്റാന്‍ സാധിക്കില്ല.

 

ഡിസ്‌പ്ലേ

ഹുവായ് P9ന് 5.2ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേ 1920X1080 പിക്‌സല്‍ റെസൊല്യൂഷന്‍, പിക്‌സല്‍ ഡെന്‍സിറ്റി 423PPI യാണ്.

വണ്‍പ്ലസ് 3 യ്ക്ക് 5.5ഇഞ്ച് ഡിസ്‌പ്ലേ, എന്നാല്‍ റിസൊല്യൂഷന്‍ P9 ന്റെ പോലെ തന്നെ.

 

ചിപ്പ് സെറ്റ്

സ്മാര്‍ട്ട്‌ഫോണിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാണ് അതിന്റെ പ്രോസസര്‍. കിരിന്‍ 955 SoC ഒക്ടാകോര്‍ ക്ലോക്ഡ് 2.5GHz 64 ബിറ്റ് ARM പ്രോസസറാണ്.

വണ്‍പ്ലസ് 3യ്ക്ക് സ്‌നാപ്ഡ്രാഗണ്‍ 820 ക്വാഡ്‌കോര്‍ ചിപ്‌സെറ്റാണ്.

 

സ്റ്റോറേജ്

സ്മാര്‍ട്ട്‌ഫോണുളില്‍ അനേകം ഫോട്ടോകളും വീഡിയോകളും സ്‌റ്റോര്‍ ചെയ്തു വയ്ക്കുന്നതല്ലേ? അതിനാല്‍ ഫോണ്‍ സ്‌റ്റോറേജ് അധികം വേണം. ഹുവായ് P9ന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍.

വണ്‍പ്ലസ് 3 യ്ക്ക് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്, എന്നാല്‍ ഇത് മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യില്ല.

 

ക്യാമറ

ഹുവായ് ഇന്നു വരെ ഇറക്കിയതില്‍ ഏറ്റവും മികച്ച ക്യാമറയാണ് ഹുവായ് P9 ന്റെ ക്യാമറ. ഡ്യുവല്‍ ക്യാമറ ഫോണായ ഹുവായിക്ക് 12എംപി ലീക്ക ലെന്‍സാണ്, അതായത് Leica SUMMARIT H 1:2.2/27ആസ്പിരിക്കല്‍ ലെന്‍സ് കൂടാതെ 1.25 മൈക്രോണ്‍ പിക്‌സലുമാണ്. കുറഞ്ഞ പ്രകാശത്തില്‍ തന്നെ ബ്ലാക്ക് ആന്റ് വൈറ്റ് ഷോട്ടുകള്‍ നല്ല ക്ലാരിറ്റിയില്‍ കിട്ടുന്നു. DSLR ഗുണമേന്മയാണ് ഈ ഫോണിന്.

എന്നാല്‍ ഒരു ലെന്‍സു മാത്രമാണ് വണ്‍പ്ലസ് 3യില്‍ ഉളളത്. അതും 16/8എംപി ക്യാമറ.

 

ബാറ്ററി

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണിനും 3000എംഎഎച്ച് ബാറ്ററിയാണ്.

സോഫ്റ്റ്‌വയര്‍

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണിനും ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ സോഫ്റ്റ്‌വയറാണ്.

അഭിപ്രായം

ഈ രണ്ട് സ്മാര്‍ട്ട്‌ഫോണുകളും താരതമ്യം ചെയ്യുമ്പോള്‍ ഹുവായ് P9 ആണ് മികച്ച ഫോണെന്നു തെളിയിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Huawei gathered limelight for its recently launched P9 smartphone that brings a set of impressive specifications, clubbed with beautiful chassis.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot