കിരിൻ 710A SoCയുടെ കരുത്തുമായി ഹുവാവേ Y7a പുറത്തിറങ്ങി: വിലയും സവിശേഷതകളും

|

ഹുവാവേയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഹുവാവേ Y7a പുറത്തറങ്ങി. മലേഷ്യൻ വിപണിയിലാണ് ഡിവൈസ് ലോഞ്ച് ചെയ്തത്. ഇതൊരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ്. മിഡ് റേഞ്ച് കിരിൻ 710 എ പ്രോസസറിന്റെ കരുത്തിലാണ് ഹുവാവേ Y7a സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഡിസ്‌പ്ലേ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ്, 5,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ.

ഹുവാവേ Y7a: സവിശേഷതകൾ

ഹുവാവേ Y7a: സവിശേഷതകൾ

6.67 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഹുവാവേ Y7a സ്മാർട്ട്ഫോണിൽ പഞ്ച്-ഹോൾ ഡിസൈനാണ് നൽകിയിട്ടുള്ളത്. 1080 x 2400 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനാണ് ഈ ഡിസ്പ്ലെയ്ക്കുള്ളത്. സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ഐപിഎസ് എൽസിഡി പാനലാണ് ഇത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ക്യാമറയാണ് പഞ്ച്-ഹോളിൽ നൽകിയിട്ടുള്ളത്. ഈ ക്യാമറയ്ക്ക് എഫ് / 2.2 അപ്പർച്ചറുള്ള ലെൻസും നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി എം21 സ്മാർട്ട്ഫോണിന്റെ വില സ്ഥിരമായി കുറച്ചു; പുതിയ വിലയും സവിശേഷതകളും

ക്യാമറ

ഹുവാവേ Y7a സ്മാർട്ട്ഫോണിന്റെ പിന്നിൽ നാല് ക്യാമറകളാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പിലെ പ്രൈമറി സെൻസർ 48 എംപിയാണ്. ഈ സെൻസറിനൊപ്പം എഫ് / 1.8 അപ്പർച്ചറുള്ള ലെൻസാണ് നൽകിയിട്ടുള്ളത്. 120 ഡിഗ്രി എഫ്ഒവി ഉള്ള 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി മാക്രോ സെൻസറും ഡെപ്ത് മാപ്പിംഗിനായി മറ്റൊരു 2 എംപി സെൻസറും ഹുവൈവേ ഈ ഡിവൈസിന്റെ പിൻ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുണ്ട്.

പ്രോസസർ
 

ഹുവാവേ Y7a സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ 710 എ പ്രോസസറിന്റെ കരുത്തിലാണ്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രേമേ ഈ ഡിവൈസ് ലഭ്യമാവുകയുള്ളു. 512 ജിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 5,000 എംഎഎച്ച് യൂണിറ്റുള്ള ഡിവൈസിൽ 22.5W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും കമ്പനി നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്കൂടുതൽ വായിക്കുക: ചൈനീസ് കമ്പനികളെ നേരിടാൻ ''ഇൻ'' എന്ന പുതിയ ബ്രാൻഡുമായി മൈക്രോമാക്സ്

ആൻഡ്രോയിഡ് 10

ആൻഡ്രോയിഡ് 10 ബേസ്ഡ് ഇഎംയുഐ 10.1 സ്‌കിനിലാണ് ഹുവാവേ Y7a സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഗൂഗിൾ സേവനങ്ങൾക്ക് പകരമായി ഡിവൈസിൽ ഹുവാവേ മൊബൈൽ സേവനമാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഹുവാവേ ആപ്പ് ഗാലറിയും ഡിവൈസിൽ ഉണ്ട്. 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഹുവാവേ Y7a സ്മാർട്ട്ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ.

ഹുവാവേ Y7a: വിലയും ലഭ്യതയും

ഹുവാവേ Y7a: വിലയും ലഭ്യതയും

4 ജിബി റാമുള്ള ഹുവാവേ വൈ 7 എ മലേഷ്യയിൽ ആർ‌എം 799 ന് (ഏകദേശം 14,000 രൂപ) വിൽക്കും. ബ്ലഷ് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലാക്ക്, ക്രഷ്ഡ് ഗ്രീൻ നിറങ്ങളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്. മീഡിയ ഉപഭോഗം, വെബ് ബ്രൌസിംഗ്, ഗെയിമിങ് എന്നിവപോലുള്ള പൊതുവായ ഉപയോഗത്തിന് ഈ സ്മാർട്ട്‌ഫോൺ മികച്ചതാണെന്ന് സവിശേഷതകളിൽ നിന്നും വ്യക്തമാകുന്നു. ഡിവൈസ് എപ്പോഴാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഇല്ല.

കൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: നോക്കിയ 215 4ജി, നോക്കിയ 225 4ജി ഫീച്ചർ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
Huawei has unveiled its latest smartphone, the Huawei Y7a. The device was launched in the Malaysian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X