ഇരട്ട സെൽഫി ക്യാമറകളുള്ള ഹുവാവേ വൈ8എസ് ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി

|

പഴയ ഐഫോൺ എക്സ്എസിന് സമാനമായ നോച്ച് ഡിസൈനുമായി ഹുവാവേ വൈ8എസ് സ്മാർട്ട്ഫോൺ പുറത്തിറങ്ങി. ഹുവാവേയുടെ ബജറ്റ് സ്മാർട്ട്‌ഫോണുകളുടെ നിരയിലേക്കാണ് പുതിയ ഫോണും അവതരിപ്പിച്ചിരിക്കുന്നത്. അറബ് രാജ്യമായ ജോർദാനിലെ ഹുവാവേ വെബ്‌സൈറ്റിൽ ഈ സ്മാർട്ട്ഫോൺ ഔദ്യോഗികമായി ലിസ്റ്റുചെയ്തിട്ടുണ്ട്. ഇരട്ട സെൽഫി ക്യാമറ സെറ്റപ്പോടെയാണ് ഈ ബജറ്റ് സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഹുവാവേ വൈ8എസ്: പ്രധാന സവിശേഷതകൾ
 

ഹുവാവേ വൈ8എസ്: പ്രധാന സവിശേഷതകൾ

ഗ്രേഡിയന്റ് ഡിസൈനിലുള്ള ഈ ഡിവൈസ് 6.5 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയുമായിട്ടാണ് വരുന്നത്. 1080 x 2340 പിക്സൽസുള്ള എഫ്എച്ച്ഡി + റെസലൂഷൻ നൽകുന്ന ഡിസ്പ്ലെയാണിത്. ഹുവാവേയുടെ സമീപകാലത്ത് പുറത്തിറങ്ങിയ കുറഞ്ഞ വിലയുള്ള സ്മാർട്ട്ഫോണുകൾ വാട്ടർ ഡ്രോപ്പ് നോച്ച് ഉപയോഗിക്കുമ്പോൾ ഈ സ്മാർട്ട്ഫോണിൽ നീളമേറിയ നോച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ക്യാമറ സെൻസറുകളാണ് നോച്ചിൽ നൽകിയിട്ടുള്ളത്.

പിൻ ക്യാമറ

ഹുവാവേ വൈ8എസ്ന്റെ പിൻ ക്യാമറ സെറ്റപ്പിൽ രണ്ട് ക്യാമറകളാണ് നൽകിയിരിക്കുന്നത്. എഫ് / 1.8 അപ്പർച്ചർ ഉള്ള 48 എംപി പ്രൈമറി ലെൻസും ഡെപ്ത് ഷോട്ടുകൾക്കായി എഫ് / 2.4 അപ്പേർച്ചർ ഉള്ള 2 എംപി സെക്കൻഡറി സെൻസറുമാണ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. മുൻവശത്ത്, എഫ് / 2.0 അപ്പേർച്ചറുള്ള 8 എംപി പ്രൈമറി സെൻസറും എഫ് / 2.0 അപ്പേർച്ചറുള്ള 2 എംപി സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: സ്നാപ്പ്ഡ്രാഗൺ 865 SoCയുടെ കരുത്തോടെ ഷവോമി എംഐ മിക്സ് 4 ഉടൻ പുറത്തിറങ്ങും

പ്രോസസർ

ഇൻ-ഹൌസ് ഹിലിലിക്കൺ കിരിൻ 710 പ്രോസസറാണ് ഹുവാവേ ഐ8എസ് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇത് മാലി ജി -51-എംപി 4 ജിപിയുവിനൊപ്പം ജോടിയാക്കുന്നു. 4 ജിബി റാമും 128 ജിബി വരെ സ്റ്റോറേജ് കോൺഫിഗറേഷനുമായാണ് ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 512 ജിബി വരെ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനുള്ള സംവിധാനവും ഫോണിലുണ്ട്.

സോഫ്റ്റ്‌വെയർ
 

സോഫ്റ്റ്‌വെയർ പരിശോധിച്ചാൽ, ഡിവൈസ് ഡേറ്റഡ് ആൻഡ്രോയിഡ് പൈ ഒഎസ് ബേസ്ഡ് ഇഎംയുഐ 9.1 സ്കിനിലാണ് പ്രവർത്തിക്കുന്നത്. ഇത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യും. കണക്റ്റിവിറ്റിയിൽ മൈക്രോ യുഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയും ഹുവാവേ വൈ8എസ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. 4,000 mAh ബാറ്ററിയാണ് ഫോണിൽ ഉപയോഗിക്കുന്നത്.

ഹുവാവേ Y8s: വിലയും വിൽപ്പനയും

ഹുവാവേ Y8s: വിലയും വിൽപ്പനയും

നിലവിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വിലയെ സംബന്ധിക്കുന്ന സൂചനകളൊന്നും നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ വില ഔദ്യോഗികമായി തന്നെ കമ്പനി വെളിപ്പെടുത്തു. മിഡ്നൈറ്റ് ബ്ലാക്ക്, എമറാൾഡ് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് നിലവിൽ ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. ഹുവാവേ ഐ8എസിന്റെ ആഗോള വിപണിയിലേക്കുള്ള ലോഞ്ച് വൈകാതെ ഉണ്ടാകും. ഇന്ത്യയിലും ഈ ഫോൺ അധികം വൈകാതെ എത്തിയേക്കും.

കൂടുതൽ വായിക്കുക: ക്വാഡ് ക്യാമറ സെറ്റപ്പുമായി ഓപ്പോ എ92 അവതരിപ്പിച്ചു; വിലയും സവിശേഷതകളും

ഹുവാവേ വൈ 9 എസ് ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും

ഹുവാവേ വൈ 9 എസ് ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും

ഇന്ത്യയിൽ ഹുവാവേ വൈ 9 എസ് എന്ന ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹുവാവേ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ഹുവാവേ വൈ 9 എസ് സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ സവിശേഷതകളും ഉൾപ്പെടുത്തിയാണ് ഹുവാവേ വൈ 9 എസ് സ്മാർട്ട്ഫോൺ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

Most Read Articles
Best Mobiles in India

English summary
We came across some renders of the Huawei Y8s which revealed an older iPhone XS-like notch design. The device has now gone official and joined the Huawei's portfolio of affordable smartphones. The latest entrant has now been officially listed on the company's website in Arab Country of Jordan and its highlight is the dual selfie camera setup.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X