Home
Mobile

ഹുവാവേ Y9s എസ് ഇന്ത്യൻ വിപണിയിലെത്തി; വില, ഓഫറുകൾ, സവിശേഷതകൾ

ഹുവാവേ വൈ9എസ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മെയ് 19 മുതൽ ഹുവാവേയുടെ ഈ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാകും. ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഇറാഖിൽ കഴിഞ്ഞ നവംബറിലാണ് ആദ്യമായി പുറത്തിറക്കിയത്. പോപ്പ്-അപ്പ് സെൽഫി ക്യാമറ, കിരിൻ 710 എഫ്, 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന പ്രത്യേകതകൾ. ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ആവശ്യക്കാർ ഏറെയുള്ള ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോണിന് മികച്ച ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹുവാവേ Y9s: വില, ലഭ്യത, ഓഫറുകൾ

ഹുവാവേ Y9s: വില, ലഭ്യത, ഓഫറുകൾ

ഹുവാവേ വൈ 9 എസിന് ഇന്ത്യൻ വിപണിയിൽ 19,990 രൂപയാണ് വില. 9 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും 1,000 രൂപ ക്യാഷ് ബാക്ക് ഓഫറും ലോഞ്ച് ഓഫറായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോൺ ആമസോൺ ഇന്ത്യ വെബ്സൈറ്റിലൂടെ മാത്രമേ വാങ്ങാൻ സാധിക്കുകയുള്ളു. ഉപയോക്താക്കൾക്ക് മെയ് 19 മുതൽ ഈ സ്മാർട്ട്ഫോൺ ലഭ്യമായി തുടങ്ങും. ഓഫ്ലൈൻ സ്റ്റോറുകളിലൂടെ നിലവിൽ ഡിവൈസ് ലഭ്യമാവില്ല.

ഹുവാവേ Y9s: സവിശേഷതകൾ

ഹുവാവേ Y9s: സവിശേഷതകൾ

ഹുവാവേ Y9s സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പരിശോധിച്ചാൽ, എഫ്‌എച്ച്‌ഡി + റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് ഫുൾവ്യൂ എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 2340 x 1080 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. 91 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതവും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. കിരിൻ 710 എഫ് ചിപ്‌സെറ്റിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഹുവാവേ വൈ 9 എസിന് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും.

ക്യാമറ

എല്ലാ വില നിലവാരത്തിലുമുള്ള സ്മാർട്ട്ഫോണുകളിലും മികച്ച ക്യാമറകൾ നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്ന കമ്പനിയാണ് ഹുവാവേ. Y9s സ്മാർട്ട്ഫോണിന്റെ കാര്യത്തിലും ഈ പതിവ് തുടരുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഡിവൈസിൽ നൽകിയിട്ടുണ്ട്. റിയർ ക്യാമറ സെറ്റപ്പിൽ എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്.

16 മെഗാപിക്സൽ

16 മെഗാപിക്സൽ പോപ്പ്-അപ്പ് സെൽഫി ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്. റെഡ്മി നോട്ട് 9 പ്രോ, പോക്കോ എക്സ് 2 എന്നിവയിൽ ഉള്ളതുപോലെ ഒരു വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറാണ് ഹുവാവേ വൈ9എസിൽ നൽകിയിരിക്കുന്നത്. 4,000 എംഎഎച്ച് ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോണിൽ 10W ഫാസ്റ്റ് ചാർജിംഗിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷകളുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. ലോക്ക്ഡൌണിന് ശേഷം സ്മാർട്ട്ഫോൺ വിപണി സജീവമാകുമ്പോൾ ഈ ഡിവൈസ് ജനപ്രീതി നേടുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
Huawei has finally announced the launch of Huawei Y9s in India. The mid-range offering from Huawei will be exclusively available on Amazon India from May 19. The Chinese company has first launched the Huawei Y9s in November as a mid-range smartphone in Iraq. The highlight of the device is the pop-up selfie camera, Kirin 710F and a 48-megapixel triple rear camera setup. Check Huawei Y9s price in India, features, offers, specifications and more below.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X