Home
Mobile

ഹുവാവേ വൈ9എസ് ഉടൻ ഇന്ത്യയിലെത്തിയേക്കും, ആമസോണിൽ ലിസ്റ്റ് ചെയ്തു

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തി വച്ചിരിക്കുകയായിരുന്നു. മൂന്നാംഘട്ട ലോക്ക്ഡൌണിലെ ഇളവുകൾ പ്രകാരം അവശ്യ സാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത സ്മാർട്ട്ഫോൺ അടക്കമുള്ളവ ഗ്രീൻ, ഓറഞ്ച് സോണുകളിൽ ഓൺലൈനായി വിൽപ്പന നടത്താൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഷവോമി, റിയൽ‌മി, സാംസങ് എന്നിവ സ്മാർട്ട്‌ഫോൺ ഡെലിവറി പുനരാരംഭിച്ചു.

ബജറ്റ് സ്മാർട്ട്ഫോൺ

രാജ്യത്ത് പുതിയൊരു ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഹുവാവേ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ഹുവാവേ വൈ 9 എസ് എന്ന സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എല്ലാ സവിശേഷതകളും ഉൾപ്പെടുത്തിയാണ് ഹുവാവേ വൈ 9 എസ് സ്മാർട്ട്ഫോൺ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഹുവാവേ വൈ9എസ്

ഹുവാവേ വൈ9എസ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടല്ല. ഉടൻ വരുന്നു എന്ന ടാഗിലാണ് ആമസോൺ ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും നിലവിലെ സാഹചര്യത്തിൽ ലോഞ്ച് ഇവന്റ് ഓൺലൈനായി നടത്താനാണ് സാധ്യത. ലോക്ക്ഡൌൺ കാലാവധി കഴിഞ്ഞ് ഇവന്റായി തന്നെ പുറത്തിറക്കാനാണോ കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്നും വ്യക്തമല്ല. എന്തായാലും അടുത്ത ഏതാനും ആഴ്ച്ചയ്ക്കുള്ളിൽ ഈ സ്മാർട്ട്ഫോൺ ഹുവാവേ വിപണിയിൽ എത്തിക്കും.

ഹുവാവേ വൈ9എസ്: സവിശേഷതകൾ

ഹുവാവേ വൈ9എസ്: സവിശേഷതകൾ

6.59 ഇഞ്ച് ഫുൾവ്യൂ എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് ഹുവാവേ വൈ 9 എസ് നേരത്തെ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചത്. 1080 x 2340 പിക്‌സൽ എഫ്‌എച്ച്‌ഡി + റെസലൂഷൻ വാഗ്ദാനം ചെയ്യുന്നു ഈ ഡിസ്പ്ലെയ്ക്ക് 19: 9 ആസ്പാക്ട് റേഷിയോവും 91 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഉണ്ട്. ഈ ഡിസ്പ്ലെയിൽ നോച്ച് നൽകിയിട്ടില്ല. സെൽഫി ക്യാമറയ്ക്കായി പോപ്പ് അപ്പ് ക്യാമറ സംവിധാനമാണ് കമ്പനി നൽകിയിട്ടുള്ളത്.

പോപ്പ്-അപ്പ്

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പോപ്പ്-അപ്പ് സ്ലൈഡറിനുള്ളിൽ 16 എംപി ക്യാമറയാണ് ഹുവാവേ വൈ9എസ് സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. പിന്നിൽ 48 എംപി പ്രൈമറി സെൻസർ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ മൊഡ്യൂളും നൽകിയിട്ടുണ്ട്. 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും 2 എംപി ഡെപ്ത് സെൻസറും അടങ്ങുന്നതാണ് പിന്നിലെ ട്രിപ്പിൾ ക്യാമറ സെറ്റപ്പ്. ബജറ്റ് സെഗ്നമന്റിൽ പ്രതീക്ഷിക്കാവുന്ന ക്യാമറകൾ തന്നെയാണിത്.

ആൻഡ്രോയിഡ് 10 ഒഎസ്

ഹുവാവേ അവരുടെ പുതിയ ഡിവൈസുകൾ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ഒഎസ് ഉപയോഗിച്ചാണ് പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പുതിയ ഫേംവെയർ ആണ് കമ്പനി ഹുവാവേ വൈ9എസിൽ നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്‌ക്കായി സൈഡ് പാനലിൽ ഫിംഗർപ്രിന്റ് സ്‌കാനർ നൽകും. 10W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,000 mAh ബാറ്ററിയായിരിക്കും ഡിവൈസിൽ ഉണ്ടാവുക.

ഹുവാവേ വൈ9എസ്: വില

ഹുവാവേ വൈ9എസ്: വില

ആമസോൺ ലിസ്റ്റിംഗിൽ സ്മാർട്ട്ഫോണിന്റെ വില വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ സ്മാർട്ട്ഫോണിന് 20,000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. കമ്പനി വിലവിവരങ്ങൾ വ്യക്തമാക്കിയാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാ സാധിക്കുകയുള്ളു. വരും ആഴ്ച്ചകളിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വലിയ പ്രതീക്ഷകൾ ഉണർത്തുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The Huawei Y9s has been listed on Amazon India website. The listing has revealed all the specifications and features. But, instead of revealing any official arrival date, it notes 'Coming Soon'. Nevertheless, with the official listing live, the device could hit the shelves any time soon in the coming days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X