ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം, ഐഫോൺ 11ന് വൻ വിലക്കിഴിവ്

|

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്ന വലിയ വിഭാഗം ആളുകൾക്കും ഐഫോണിലേക്ക് മാറാൻ ആഗ്രഹം ഉണ്ടായിരിക്കും. ഐഫോണുകൾ അതിന്റെ ഉപയോഗത്തിനപ്പുറം പ്രീമിയം ഡിവൈസ് എന്ന നിലയിൽ കൂടി ആളുകളെ ആകർഷിക്കുന്നുണ്ട്. നിങ്ങളും ഒരു ഐഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ഇതൊരു സുവർണാവസരമാണ്. 35000 രൂപയിൽ താഴെ വിലയിൽ നിങ്ങൾക്ക് ഐഫോൺ 11 സ്വന്തമാക്കാം. ഫ്ലിപ്പ്കാർട്ടിലാണ് ഐഫോൺ 11ന് ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. 11000 രൂപയോളം കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്.

 ഐഫോൺ 11

ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ 11ന് ലഭിക്കുന്ന കിഴിവ് മാർച്ച് 5 വരെ മാത്രമാണ് ഉണ്ടായിരിക്കുക. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ഐഫോൺ 11 വാങ്ങണം എന്നുണ്ടെങ്കിൽ ഈ ഓഫർ പ്രയോജനപ്പെടത്തുക. നിലവിൽ ഐഫോൺ 11ന്റെ ബേസ് മോഡലായ 64 ജിബി വേരിയന്റിന് 49,900 രൂപയാണ് വില. ഡിവൈസിന്റെ 128 ജിബി മോഡലിന് 54,900 രൂപ വിലയുണ്ട്. ഫ്ലിപ്കാർട്ട് നിലവിൽ രണ്ട് മോഡലുകൾക്കും 17,800 രൂപയോളം കിഴിവ് നൽകുന്നു. ഈ കിഴിവ് വില വലിയ തോതിൽ കുറയ്ക്കുന്നു. ഐഫോൺ 11 64 ജിബി വേരിയന്റ് ഇപ്പോൾ നിങ്ങൾക്ക് 32,100 രൂപയ്ക്ക് സ്വന്തമാക്കാം. 128 ജിബി മോഡലിന് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 37,100 രൂപയാണ് വില.

മാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾമാർച്ചിൽ ഫോൺ വാങ്ങുവർക്ക് തിരഞ്ഞെടുക്കാവുന്ന 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

വിലക്കിഴിവ്

ഫ്ലിപ്പ്കാർട്ടിലെ ഈ വിലക്കിഴിവ് ലഭിക്കാൻ ചില നിബന്ധനകൾ ഉണ്ട്. ഇതൊരു എക്സ്ചേഞ്ച് ഓഫറിന്റെ ഭാഗമാണ്. നിങ്ങളുടെ ഫോണിന്റെ എക്സ്ചേഞ്ച് മൂല്യത്തിന് അനുസരിച്ചാണ് കിഴിവ് ലഭിക്കുന്നത്. ഓഫർ ലഭിക്കാൻ, വാങ്ങുന്നവർ അവരുടെ പഴയ ഫോണിന്റെ ബ്രാൻഡ് നെയിമും ഐഎംഇഐ നമ്പറും നൽകണം. ഇത് നൽകിയാൽ മാത്രമാണ് നിങ്ങളുടെ പഴയ ഫോണിന്റെ മൂല്യം അറിയാൻ സാധിക്കുന്നത്. ഇതിന് അനുസരിച്ചായിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ എത്രയാണെന്ന് അറിയാൻ സാധിക്കുന്നത്.

ക്യാഷ്ബാക്ക്

നിങ്ങൾ നിലവിൽ പഴയ മോഡൽ ഐഫോൺ ഉപയോഗിക്കുന്ന ആളാണെങ്കിൽ ഐഫോൺ 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ വലിയ കിഴിവ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. കിഴിവ് വില പഴയ ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും. ഇതിനുപുറമെ ആക്‌സിസ് ബാങ്ക് കാർഡുകൾക്കൊപ്പം 5 ശതമാനം ക്യാഷ്ബാക്കും ഫ്ലിപ്പ്കാർട്ട് നൽകുന്നുണ്ട്. ഈ ഓഫർ ഡിവൈസിന്റെ വില വീണ്ടും കുറയ്ക്കുന്നു. നിങ്ങൾ കേടുപാടുകൾ സംഭവിക്കാത്ത മികച്ച ഫോൺ ആണ് ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾക്ക് മുകളിൽ പറഞ്ഞിരിക്കുന്ന വിലക്കിഴിവ് ലഭിക്കും.

കരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തുംകരുത്തുറ്റ പ്രോസസറും മികച്ച ക്യാമറകളും; ഷവോമി 12 സീരീസ് മാർച്ച് 15ന് വിപണിയിലെത്തും

ഐഫോൺ 11 വാങ്ങണോ

ഐഫോൺ 11 വാങ്ങണോ

ഐഫോൺ 11 2019ലാണ് ലോഞ്ച് ചെയ്തത്. ഈ മോഡലിന് മൂന്ന് വർഷം പഴക്കമുണ്ട്. ഇതിന് ശേഷം ഐഫോൺ 12, ഐഫോൺ 13 എന്നിവയും വിപണിയിൽ എത്തിയിട്ടുണ്ട്. ഐഫോൺ 11 6.1 ഇഞ്ച് ഡിസ്പ്ലെയുമായിട്ടാണ് വരുന്നത്. പുതുമയുള്ള രൂപത്തിലും ഭാവത്തിലും വിപണിയിലെത്തിയ ഐഫോണാണ് ഇത്. എന്നാൽ ഐഫോൺ 12, ഐഫോൺ 13 എന്നിവ ഡിസൈനിൽ കൂടുതൽ മെച്ചപ്പെടുത്തലുകളുമായി സമാനമായ വലുപ്പത്തിലുള്ള ഡിസ്പ്ലേ പായ്ക്ക് ചെയ്യുന്നു.

ആപ്പിൾ എ13 ബയോണിക്

ആപ്പിൾ എ13 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ 11ന് കരുത്ത് നൽകുന്നത്. പവർ എടുക്കുന്നത്. നിലവിലെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 13 എ15 ബയോണിക് ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. ഈ പുതിയ ചിപ്പ്സെറ്റ് എ13 ചിപ്പ്സെറ്റിനെക്കാൾ വളരെ വേഗതയുള്ളതാണ്. ഐഫോൺ 11ന് പിന്നിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഉള്ളത്. പിൻവശത്ത് 12 എംപി ക്യാമറകളും മുൻവശത്ത് 12 എംപി ഷൂട്ടറുമാണ് ഉള്ളത്. പുതിയ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ പോരായ്മകൾ തോന്നിയാലും ഐഫോൺ 11 ഇപ്പോഴും മികച്ചൊരു തിരഞ്ഞെടുപ്പ് തന്നെയാണ്. ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതിനെക്കാൾ മികച്ചൊരു ചോയിസ് വേറെയില്ല.

സാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾസാംസങ് ഗാലക്സി എ03 മുതൽ മോട്ടറോള എഡ്ജ് 30 പ്രോ വരെ കഴിഞ്ഞ വാരം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
You can get an iPhone 11 for less than Rs 35,000. Flipkart has announced an attractive discount on the iPhone 11. This discount is only available until March 5th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X