വണ്‍പ്ലസ് 3T 120ജിബി വേരിയന്റ്‌ വെറും 1 രൂപയ്ക്ക്!വേഗമാകട്ടേ!

Written By:

വണ്‍പ്ലസ് 3 ഇന്ത്യന്‍ വിപണിയില്‍ വിജയിച്ചതോടെ മറ്റു പ്രീമിയം പതിപ്പിലെ സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 3T ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. ഏറെ കാത്തിരിപ്പിനു ശേഷമാണ് വണ്‍പ്ലസ് 3T ഇന്ത്യയിലേക്ക് സാനിധ്യം അറിയിച്ചത്.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തുന്നത്. 29,999 രൂപയാണ് 64ജിബി സ്റ്റോറേജ് മോഡലിന് എന്നാല്‍ 128ജിബി സ്‌റ്റോറേജിന് 34,999 രൂപയുമാണ്. ആമസോണില്‍ നിന്നും ഈ ഫോണ്‍ നിങ്ങള്‍ക്ക് ഡിസംബര്‍ 14 മുതല്‍ ലഭ്യമാകും.

വ്യാജ ആപ്പിള്‍ ഐഫോണ്‍ എങ്ങനെ കണ്ടെത്താം?

വണ്‍പ്ലസ് 3T 120ജിബി വേരിയന്റ്‌ വെറും 1 രൂപയ്ക്ക്!വേഗമാകട്ടേ!

എന്നാല്‍ മറ്റൊരു സന്തോഷ വാര്‍ത്തയാണ്, ദീപാവലി ഡാഷ് സെയിലിനു ശേഷം 'ഡിസംബര്‍ ഡാഷ് സെയില്‍' എന്ന ഓഫറുമായി എത്തിയിരിക്കുകയാണ് വണ്‍പ്ലസ്.

അതായത് വണ്‍പ്ലസ് ഡിസംബര്‍ ഡാഷ്‌സെയിലില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് വണ്‍പ്ലസ് 3T യും മറ്റു ഉത്പന്നങ്ങളും ഫ്‌ളാഷ് വില്പനയിലൂടെ വെറും ഒരു രൂപയ്ക്ക് ലഭിക്കുന്നു.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ആരൊക്കെ സന്ദര്‍ശിച്ചു എന്ന് എങ്ങനെ അറിയാ?

വണ്‍പ്ലസ് 3T യുടെ ഡിസംബര്‍ ഡാഷ് സെയില്‍ എങ്ങനെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എപ്പോഴാണ് വില്പന നടക്കുന്നത്?

'ഡിസംബര്‍ ഡാഷ് സെയില്‍' എല്ലാ വെളളിയാഴ്ചയും അതായത് 9, 16, 23, 30 എന്നീ തീയതികളിലാണ് നടക്കുന്നത്, അതും 12PM മുതല്‍ 6PM വരെ അടുത്തിടെ ആരംഭിച്ച ഔദ്യോഗിക ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നടത്തും.

ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

നിങ്ങള്‍ക്ക് നേരിട്ട് പോയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തതിനു ശേഷം നിങ്ങള്‍ക്ക് വണ്‍പ്ലസ് അക്കൗണ്ട് ലഭിക്കുന്നതാണ്. അതിനു ശേഷം മൊബൈല്‍ നമ്പര്‍ വേരിഫൈ ചെയ്യുക, ഷിപ്പിങ്ങ് ആഡ്രസ് വിവരങ്ങള്‍ നല്‍കുക, അതിനു ശേഷം വണ്‍പ്ലസ് ഡാഷ് സെയില്‍ പേജ് സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്യുക. അങ്ങനെ ഓരോ ഷെയറിനും ഔരോ പോയിന്റുകള്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്.

കുറഞ്ഞത് 300 പോയിന്റുകള്‍ വേണം

വണ്‍പ്ലസ് 3T സ്മാര്‍ട്ട്‌ഫോണ്‍ ഒരു രൂപയ്ക്ക് ലഭ്യമാക്കാന്‍ കുറഞ്ഞത് 300 പോയിന്റുകള്‍ എങ്കിലും വേണം. എന്നിരുന്നാലും ആറ് പോയിന്റുകള്‍ ലഭ്യമാക്കിയാല്‍ മറ്റു വണ്‍പ്ലസ് 3 ഉല്‍പ്പന്നങ്ങള്‍ കരസ്ഥമാക്കാവുന്നതാണ്.

നിങ്ങള്‍ 300 പോയിന്റുകള്‍ നേടിക്കഴിഞ്ഞാല്‍ വണ്‍പ്ലസ് 3T സ്മാര്‍ട്ട്‌ഫോണിന് അവകാശപ്പെടാം. അതിനു ശേഷം മൂന്നു മണിക്കൂറിനുളളില്‍ ഒരു രൂപ അടച്ച് ചെക്ക്ഔട്ട് ചെയ്യേണ്ടതാണ്. മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ വണ്‍പ്ലസ് 3T ഉപഭോക്താവിന്റെ കാര്‍ട്ടില്‍ നിന്നും നീക്കം ചെയ്യുന്നതാണ്.

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ?

 

ഏതൊക്കെ ഉത്പന്നങ്ങള്‍ നിങ്ങള്‍ക്കു ലഭ്യമാക്കാം?

വണ്‍പ്ലസ് 3T കൂടാതെ വണ്‍പ്ലസ് ഉത്പന്നങ്ങളായ ബാക്ക്പാക്ക്, ട്രാവല്‍ മെസഞ്ചര്‍ ബാഗുകള്‍, ടി-ഷര്‍ട്ടുകള്‍, ഫ്‌ളിപ് കവറുകള്‍, കേസസ്/കവറുകള്‍, ടാഷ് ചാര്‍ജ്ജര്‍ ടൈപ്-സി കേബിള്‍, ഡാഷ് ചാര്‍ജ്ജര്‍ കാര്‍ ചാര്‍ജ്ജര്‍, വണ്‍പ്ലസ് ബുളളറ്റ്‌സ് ഇയര്‍ഫോണുകള്‍ എന്നിവ ലഭ്യമാക്കാം.

ലെനോവോ ഫാബ് 2 ഡിസംബര്‍ 6ന് ഇന്ത്യന്‍ വിപണിയില്‍!

തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു

തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് കമ്പനി പ്രതിവാര സമ്മാനങ്ങളും നല്‍കുന്നുണ്ട്. അതില്‍ 64ജിബി വണ്‍പ്ലസ് 3T സ്മാര്‍ട്ട്‌ഫോണാണ് നല്‍കുന്നത്. വിജയിയെ ഓരോ ശനിയാഴ്ചയും പ്രഖ്യാപിക്കും, അവരെ ഈ മെയില്‍ വഴി അറിയിക്കുകയും ചെയ്യും.

IMEI നമ്പര്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താം!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The company had announced that after its Diwali Dash sale, it will be hosting another Dash Sale throughout December.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot