ഐബിഎം സൈമൺ: ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണിന്റെ കഥ

|

സ്മാർട്ട്ഫോണുകൾ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞ കാലമാണ് ഇത്. എല്ലാവരുടെ കൈയ്യിലും സ്മാർട്ട്ഫോൺ ഉള്ള കാലം. സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ ഓരോ ദിവസവും മാറുന്നുണ്ട്. ഈ അതിശയിപ്പിക്കുന്ന സ്മാർട്ട്ഫോണുകളുടെ തുടക്കം എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഐബിഎം സൈമൺ എന്നാണ് ഉത്തരം. ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് ഐബിഎം സൈമൺ. ഇതൊരു പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റ് എന്ന നിലയിലാണ് ആദ്യം അവതരിപ്പിക്കപ്പെട്ടത്. അതിശയിപ്പിക്കുന്ന ഫീച്ചറുകളായിരുന്നു ഈ പിഡിഎയിൽ ഉണ്ടായിരുന്നത്.

പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റ്

പേഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റ് എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടു എങ്കിലും ലോഞ്ച് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ഐബിഎം സൈമൺ സ്മാർട്ട്ഫോൺ ആയി തന്നെ കണക്കാക്കപ്പെട്ടു. ഐബിഎം സൈമൺ പേഴ്‌സണൽ കമ്മ്യൂണിക്കേറ്റർ പൊതുവെ ഐബിഎൻ സൈമൺ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇത് ഐബിഎം രൂപകൽപ്പന ചെയ്തതും മിറ്റ്സുബിഷി ഇലക്ട്രിക്ക് നിർമ്മിച്ചതുമായ ആദ്യത്തെ ടച്ച് സ്‌ക്രീൻ പിഡിഎകളിൽ ഒന്നാണ്. 1994 ഓഗസ്റ്റ് 16നാണ് ഈ ഡിവൈസ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ഒരു വർഷത്തിനുള്ളിൽ ഇത് നിർത്തലാക്കി.

ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ

ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണായ ഐബിഎം സൈമണെ കുറിച്ച് ഇന്ന് ആലോചിക്കുന്നതിൽ തന്നെ പ്രത്യേക കാരണം ഉണ്ട്. ഐബിഎം സൈമൺ ആദ്യമായി കോംഡെക്സിൽ പ്രദർശിപ്പിച്ചത് 1992 നവംബർ 23നാണ്. അതുകൊണ്ട് തന്നെ ഐബിഎം സൈമൺ എന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണിന്റെ 29-ാം പിറന്നാൾ കൂടിയാണ് ഇത്. ഈ പ്രദർശനം കഴിഞ്ഞ് രണ്ട് വർഷം കഴിഞ്ഞാണ് ഡിവൈസ് വിൽപ്പനയ്ക്ക് എത്തിയത്. അധികം വൈകാതെ ഈ ഡിവൈസ് പിൻവലിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്‌ചയിലെ ട്രന്റിങ് സ്മാർട്ട്‌ഫോണുകളിലും റെഡ്മി തന്നെ രാജാവ്, രണ്ടാം സ്ഥാനം സാംസങിന്കഴിഞ്ഞ ആഴ്‌ചയിലെ ട്രന്റിങ് സ്മാർട്ട്‌ഫോണുകളിലും റെഡ്മി തന്നെ രാജാവ്, രണ്ടാം സ്ഥാനം സാംസങിന്

ഐബിഎം സൈമൺ: സവിശേഷതകൾ

ഐബിഎം സൈമൺ: സവിശേഷതകൾ

ഐബിഎം സൈമൺ 2021ലെ ആധുനിക സ്‌മാർട്ട്‌ഫോൺ പോലെയൊന്നും അല്ല. ഇത് ഒരു കോർഡ്‌ലെസ് ലാൻഡ്‌ലൈൻ ഡിവൈസ് പോലെ പ്രവർത്തിക്കുന്നു. എങ്കിലും 1994ൽ ഇത്രയും ഉയർന്ന ഫോം ഫാക്ടറുള്ള എൽസിഡി പാനലോടുകൂടിയ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ പായ്ക്ക് ചെയ്തു എന്നതാണ് ഈ ഡിവൈസിനെ അതിശയകരമായ ഒന്നാക്കി മാറ്റുന്നത്. ഇമെയിലുകൾ, ഫാക്സുകൾ, സെല്ലുലാർ പേജുകൾ എന്നിവ വയർലെസ് ആയി അയക്കാനും സ്വീകരിക്കാനുമുള്ള കഴിവാണ് ഐബിഎം സൈമണിനെ ഒരു സ്മാർട്ട്ഫോൺ ആക്കി മാറ്റുന്നത്.

ഐബിഎം സൈമൺ

ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോൺ വളരെ ചെലവേറിയതാണ്. 1099 ഡോളറായിരുന്നു ഈ ഡിവൈസിന്റെ ചില്ലറ വില. പണപ്പെരുപ്പം കണക്കാക്കുകയാണെങ്കിൽ 2021ൽ ഐബിഎം സൈമണിന് ഏകദേശം 2,166.58 ഡോളർ വില വരും. ഇത്രയും വിലയുണ്ടായിരുന്നിട്ടും ഈ ഡിവൈസ് വൻ തോതിൽ വിറ്റഴിക്കപ്പെട്ടു. ഐബിഎം സൈമണിന്റെ 50,000 യൂണിറ്റുകളാണ് അന്ന് വിറ്റഴിച്ചത്. ഇന്നത്തെ കാലത്ത് വലിയ സംഭവമായി തോന്നില്ലെങ്കിലും വർഷം വച്ച് നോക്കുമ്പോൾ അതിശയിപ്പിക്കുന്ന സവിശേഷതകൾ തന്നെയാണ് ഐബിഎം സൈമൺ എന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണിന് ഉള്ളത്.

സവിശേഷതകൾ

16MHz ക്ലോക്ക് സ്പീഡിൽ എൻഇസിയിൽ നിന്നുള്ള 16-ബിറ്റ് വാഡെം വിജി320 (സിഎംഒഎസ്) എസ്ഒസിയാണ് ഐബിഎം സൈമൺ സ്മാർട്ട്ഫോണിൽ ഉള്ളത്. സോണി, ഹിറ്റാച്ചി എന്നിവയിൽ നിന്നുള്ള 1 എംബി എംഒഎസ് റാമും ഇന്റൽ, ഹിറ്റാച്ചി, സിറസ് ലോജിക് മോഡം ചിപ്പ്സ് എന്നിവയിൽ നിന്നുള്ള 1 എംബി ഫ്ലാഷ് മെമ്മറിയുമായുമായിട്ടാണ് ഈ പ്രോസസർ വരുന്നത്. ഈ ഡിവൈസ് ആർഎസ് 232 അഡാപ്റ്റർ കേബിളുമായിട്ടാണ് വരുന്നത്. ഇത് ഉപയോക്താക്കളെ അവരുടെ സ്വകാര്യ കമ്പ്യൂട്ടറുകളിൽ നിന്ന് ഫയലുകൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു.

മോട്ടറോള കീഴടക്കിയ കഴിഞ്ഞയാഴ്ച്ചയിലെ സ്മാർട്ട്ഫോൺ വിപണിയും പുറത്തിറങ്ങിയ ഫോണുകളുംമോട്ടറോള കീഴടക്കിയ കഴിഞ്ഞയാഴ്ച്ചയിലെ സ്മാർട്ട്ഫോൺ വിപണിയും പുറത്തിറങ്ങിയ ഫോണുകളും

ആർജെ11 അഡാപ്റ്റർ

പോട്ട്സ് വഴി വോയ്‌സ് കോളുകളും ഡാറ്റ കോളുകളും ചെയ്യാൻ അനുവദിക്കുന്ന ഒരു ആർജെ11 അഡാപ്റ്റർ കേബിളും ഈ ഫോണിൽ ഉണ്ടായിരുന്നു. ഡോസ് പ്രോംപ്റ്റ് ഇല്ലാതെ പ്രത്യേകം രൂപകൽപ്പന ചെയ്ത ടച്ച് സ്‌ക്രീൻ യൂസർ ഇന്റർഫേസുള്ള ഡാറ്റാലൈറ്റ് റോം-ഡോസ് ഫയൽ സിസ്റ്റമാണ് ഐബിഎം സൈമണിൽ ഉപയോഗിച്ചത്. സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിട്ടില്ലാത്ത കാലത്താണ് ഇത്രയും സവിശേഷതകളുള്ള ഒരു ഡിവൈസ് പുറത്തിറങ്ങിയത് അതിശയിപ്പിക്കുന്ന കാര്യം തന്നെയാണ്.

ഐബിഎം സൈമൺ പരാജയപ്പെട്ട ഡിവൈസ്

ഐബിഎം സൈമൺ പരാജയപ്പെട്ട ഡിവൈസ്

ഐബിഎം സൈമൺ ഇൻഡസ്‌ട്രി-ഫസ്റ്റ് ഫീച്ചറുകൾ പാക്ക് ചെയ്‌തിട്ടും ഒരു വിജയകരമായ സ്‌മാർട്ട്‌ഫോൺ ആയിരുന്നില്ല. ഇതിന് ചില കാരണങ്ങളുണ്ട്. ഇതിൽ ആദ്യത്തേത് ഇത് വളരെ ചെലവേറിയതായിരുന്നു എന്നതാണ്. രണ്ടാമത്തേത് ഇതിന്റെ ബാറ്ററി ഒരു മണിക്കൂർ വോയ്‌സ് കോളുകൾ വിളിക്കുന്നത് വരെ മാത്രമേ ബാക്ക് അപ്പ് നൽകുന്നുണ്ടായിരുന്നുള്ളു എന്നതാണ്. അഡ്രസ് ബുക്ക്, കലണ്ടർ, കാൽക്കുലേറ്റർ, വേൾഡ് ക്ലോക്ക് എന്നിങ്ങനെയുള്ള ഫീച്ചറുകളുണ്ടെങ്കിലും അതിന് ഇന്റർനെറ്റ് കമ്മ്യൂണിക്കേറ്ററോ വെബ് ബ്രൗസറോ ഇല്ലായിരുന്നുവെന്നതും പരാജയ കാരണമാണ്.

ബാറ്ററി

ഐബിഎം സൈമണിലെ 1 മണിക്കൂർ നീണ്ടുനിൽക്കുന്ന ബാറ്ററി ചാർജ് ചെയ്യാൻ എത്ര സമയമെടുക്കുന്നു എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. ഇത് 14 മുതൽ 16 മണിക്കൂർ വരെ ചാർജ് ചെയ്താലാണ് ഒരു മണിക്കൂർ ഉപയോഗിക്കാൻ സാധിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് മാറ്റിസ്ഥാപിക്കാവുന്ന നിക്കൽ-കാഡ്മിയം ബാറ്ററിയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ബാറ്ററികൾ കൊണ്ടുനടക്കാനും അവ മാറ്റാനും സാധിക്കും.

ഈ ഷവോമി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, എംഐയുഐ 13 അപ്ഡേറ്റ് ഉടൻഈ ഷവോമി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, എംഐയുഐ 13 അപ്ഡേറ്റ് ഉടൻ

ഐബിഎം

സൈമണിന് ശേഷം ഐബിഎം നിരവധി പിഡിഎകൾ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഐഒഎസ്, ആൻഡ്രോയിഡ് എന്നിവ സജീവമായതോടെ കമ്പനി ഫോണുകളും പേഴ്സണൽ കമ്പ്യൂട്ടറുകളും നിർമ്മിക്കുന്നത് നിർത്തി. ഇപ്പോൾ ലോകമെമ്പാടുമുള്ള വിവിധ ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കുമായി പ്രൊഫഷണൽ സൊല്യൂഷൻസും സേവനങ്ങളും ഉണ്ടാക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഐബിഎം സൈമൺ എന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണിന്റെ ചരിത്രത്തിന് 29 വർഷം പൂർത്തിയാകുമ്പോൾ നമ്മളും കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിച്ച ഫോണുകളെ കുറിച്ച് കൂടി ആലോചിച്ചാൽ അതും വളരെ രസകരമായി തോന്നും.

Best Mobiles in India

English summary
IBM Simon is the world's first smartphone. It was first introduced as a personal digital assistant. This device was first demonstrated 29 years ago this day.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X