ഇന്ത്യൻ കമ്പനിയായ ലാവയുടെ Z61 പ്രോ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി; വിലയും സവിശേഷതകളും

|

ഇന്ത്യൻ മൊബൈൽഫോൺ നിർമ്മാണ കമ്പനിയായ ലാവ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. ലാവ Z61 പ്രോ സ്മാർട്ട്ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 5,774 രൂപയാണ് ഈ ഡിവൈസിന്റെ വില. 2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഈ ഡിവൈസ് ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ ഇ-കൊമേഴ്സ് സൈറ്റുകൾ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ലഭ്യമാകും. ലാവ Z61 പ്രോ മിഡ്‌നൈറ്റ് ബ്ലൂ, അംബർ റെഡ് എന്നീ കളർ ഓപ്ഷനുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്.

ലാവ Z61 പ്രോ: സവിശേഷതകൾ

ലാവ Z61 പ്രോ: സവിശേഷതകൾ

5.45 ഇഞ്ച് എച്ച്ഡി+ ഫുൾ വ്യൂ ഡിസ്‌പ്ലേയും 1280 x 720 റെസല്യൂഷനുമായിട്ടാണ് ലാവ Z61സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 1.6 ജിഗാഹെർട്‌സ് ഒക്ടാ കോർ പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് ഫെയ്‌സ് അൺലോക്ക് സവിശേഷതയുമായിട്ടാണ് വരുന്നത്. ഈ വിഭാഗം സ്മാർട്ട്ഫോണുകളിൽ സാധാരണ കാണാത്ത ഒരു സവിശേഷതയാണ് ഫേസ് അൺലോക്ക്. കമ്പനി അവകാശപ്പെടുന്നതനുസരിച്ച് 0.60 സെക്കൻഡിനുള്ളിൽ ഫേസ് അൺലോക്കിലൂടെ ഹാൻഡ്‌സെറ്റ് അൺലോക്ക് ചെയ്യാനാകും.

കൂടുതൽ വായിക്കുക: മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മോട്ടറോള വൺ ഫ്യൂഷൻ+ സ്മാർട്ട്ഫോണിന്റെ വില വർധിച്ചു; പുതുക്കിയ വിലയും സവിശേഷതകളും

ലാവ Z61 പ്രോ

ലാവ Z61 പ്രോ സ്മാർട്ട്ഫോൺ 2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമായിട്ടാണ് വരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ ഈ സ്റ്റോറേജ് വികസിപ്പിക്കാം. ക്യാമറകൾ പരിശോധിച്ചാൽ, 8 എംപി പിൻ ക്യാമറയുമായാണ് ഫോണിലുള്ളത്. സെൽഫികൾക്കായി 5 എംപി മുൻ ക്യാമറയും ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

ക്യാമറ

പനോരമ, ഫിൽട്ടറുകൾ, ബ്യൂട്ടി മോഡ്, എച്ച്ഡിആർ, നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ് (ബോക്കെ), ബർസ്റ്റ് മോഡ് എന്നിവയാണ് ക്യാമറ സെറ്റിങ്സിന്റെ സവിശേഷതകൾ. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സോഫ്റ്റ്വെയറിൽ പ്രവർത്തിക്കുന്നു. 3100mAh ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിൽ ലാവ നൽകിയിട്ടുള്ളത്. ഡ്യുവൽ സിം, വൈ-ഫൈ, ബ്ലൂടൂത്ത് 4.2, ജിപിഎസ്, ഒടിജി പിന്തുണ, മൈക്രോ യുഎസ്ബി പോർട്ട് എന്നിവയും ഈ ഡിവൈസിന്റെ സവിശേഷതകളാണ്.

കൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: റിയൽ‌മി C11 സ്മാർട്ട്ഫോൺ ജൂലൈ 14ന് ഇന്ത്യയിലെത്തും; പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും

എൻട്രി ലെവൽ

എൻട്രി ലെവൽ, മിഡ് റേഞ്ച് വിഭാഗത്തിൽ ലാവ പുതിയ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കമ്പനി ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. മറ്റ് ആഭ്യന്തര ഹാൻഡ്‌സെറ്റ് നിർമാതാക്കളായ മൈക്രോമാക്‌സ്, കാർബൺ എന്നിവയും ഇതേ വിഭാഗത്തിൽ കൂടുതൽ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

10,000 രൂപ

മൈക്രോമാക്സ് ഈ മാസം മൂന്ന് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കും. വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകൾ 10,000 രൂപ വിഭാഗത്തിലായിരിക്കും ഉൾപ്പെടുക. ഇതേ വിഭാഗത്തിൽ രണ്ട് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ കാർബണും പദ്ധതിയിടുന്നുണ്ട്. ഇന്ത്യൻ സ്മാർട്ട്‌ഫോണുകൾക്കായി കമ്പനി ഒരു യുണീക്ക് ഇന്റർഫേസ് വികസിപ്പിക്കുന്നുണ്ട്. ലാവ ഉടൻ തന്നെ Z66 സ്മാർട്ട്‌ഫോൺ വിപണിയിലെത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ സ്മാർട്ട്‌ഫോൺ 3 ജിബി റാം, ആൻഡ്രോയിഡ് 10, ഒരു യൂനിസോക്ക് പ്രോസസർ എന്നിവയോടെയായിരിക്കും പുറത്തിറങ്ങുക.

കൂടുതൽ വായിക്കുക: റെഡ്മി K20 പ്രോ 6 ജിബി റാം വേരിയൻറിന് ഇന്ത്യയിൽ വില കുറഞ്ഞു; പുതിയ വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: റെഡ്മി K20 പ്രോ 6 ജിബി റാം വേരിയൻറിന് ഇന്ത്യയിൽ വില കുറഞ്ഞു; പുതിയ വിലയും ഓഫറുകളും

Best Mobiles in India

Read more about:
English summary
Lava has finally expanded its portfolio on Thursday. The company has announced the launch of a new smartphone in the country. The Lava Z61 Pro is priced at Rs. 5,774, and it comes with 2GB of RAM and 16GB of internal storage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X